രാജ്യത്തേക്ക് എത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ച് കാനഡ. റോയിട്ടേഴ്‌സിൽ നിന്നുള്ള സമീപകാല പഠനത്തിന്റെ അടിസ്ഥാനത്തിൽ 2024 ജനുവരി, ഫെബ്രുവരി, മെയ്, ജൂൺ മാസങ്ങളിൽ അംഗീകരിച്ചതിനേക്കാൾ കൂടുതൽ സന്ദർശക വിസ അപേക്ഷകൾ നിരസിക്കപ്പെട്ടിട്ടുണ്ട്. പാൻഡെമിക്കിന് ശേഷമുള്ള ഏറ്റവും ഉയർന്ന വിസ നിരസിക്കൽ ആണിത്. ഫെഡറൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കുടിയേറ്റം ചൂടേറിയ വിഷയമാക്കി മുന്നോട്ട് പോകാൻ ആണ് രാജ്യത്തിന്റെ തീരുമാനം. canada immigration limits
അതേസമയം, അംഗീകൃത പഠന, തൊഴിൽ പെർമിറ്റുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ജൂലൈയിൽ, വിദ്യാർത്ഥികളും തൊഴിലാളികളും വിനോദസഞ്ചാരികളും ഉൾപ്പെടെ ഏകദേശം 6,000 വിദേശ യാത്രക്കാർക്ക് കാനഡ പ്രവേശനം നിഷേധിച്ചു, 2019 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണിത്. ഈ മാറ്റം അനൗപചാരികമാണെന്ന് റോയിട്ടേഴ്‌സ് അഭിപ്രായപ്പെട്ടു.
ജീവിതച്ചെലവ് വർധിക്കുന്നതിനാൽ ഇമിഗ്രേഷനെക്കുറിച്ചുള്ള കനേഡിയൻ പൗരന്മാരുടെ കാഴ്ചപ്പാടുകൾ മാറിയതായി സമീപകാല വോട്ടെടുപ്പുകൾ കാണിക്കുന്നു. നോവ സ്കോട്ടിയ ഇമിഗ്രേഷൻ അഭിഭാഷകൻ അവരുടെ സ്ഥാപനം കൂടുതൽ വിസ നിരസിക്കലും അവരുടെ ക്ലയൻ്റുകളോട് വർദ്ധിച്ചുവരുന്ന ശത്രുതയും കണ്ടുവരുന്നതായി പരാമർശിച്ചിട്ടുണ്ട്. മറ്റു രാജ്യത്തുള്ളവർ ഇവിടെ വരുന്നതിൽ നിന്ന് തടയുകയോ പുറത്താക്കുകയോ പോലുള്ള കാര്യങ്ങൾ ആളുകൾ ഞങ്ങളോട് തുറന്ന് പറയുന്നു, ഇത് കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇതായിരുന്നില്ല അവസ്ഥ
സ്ഥിരതാമസത്തിനായി അപേക്ഷിക്കുന്ന ആളുകളുടെ എണ്ണം മന്ത്രാലയം പുനർനിർണയിക്കുമെന്ന് ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
“ഇത്തരം കാര്യങ്ങൾ അവലോകനം ചെയ്യാനും പ്രധാനമന്ത്രിക്കും മറ്റ് ക്യാബിനറ്റ് മന്ത്രിമാർക്കും മുൻപിൽ പരിഗണിക്കേണ്ട യഥാർത്ഥ പരിഹാരങ്ങൾ അവതരിപ്പിക്കാനും സമയമായി, പൊതുജനാഭിപ്രായം പരിഹരിക്കുന്നതിനുള്ള ഉപരിപ്ലവമായ മാറ്റങ്ങൾ മാത്രമല്ല. യഥാർത്ഥവും പ്രധാനപ്പെട്ടതുമായ മാറ്റം അനിവാര്യമാണ് ‘ എന്നും മാർക്ക് മില്ലർ സി ടിവി ന്യൂസിനോട് പറഞ്ഞു.
പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സർക്കാർ താൽക്കാലിക വിദേശ തൊഴിലാളികളുടെ പദ്ധതികൾ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു. “സമകാലിക അടിമത്തത്തിൻ്റെ പ്രജനന കേന്ദ്രം” എന്നാണ് യുഎൻ പ്രത്യേക റിപ്പോർട്ടർ ഈ നീക്കത്തെ വിമർശിച്ചത്.
എംപ്ലോയ്‌മെൻ്റ് ആൻഡ് സോഷ്യൽ ഡെവലപ്‌മെൻ്റ് കാനഡയുടെ കണക്കനുസരിച്ച്, കഴിഞ്ഞ വർഷം, 239,646 താൽക്കാലിക വിദേശ തൊഴിലാളികളെ നിയമിക്കാൻ തൊഴിലുടമകൾക്ക് അംഗീകാരം ലഭിച്ചു, 2018 ലെ കണക്കുകൾ അനുസരിച്ച് ഇരട്ടിയിലധികം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ഫാസ്റ്റ് ഫുഡ് നിർമ്മാണം തുടങ്ങിയ പുതിയ മേഖലകളിലാണ് തൊഴിലുടമകൾ ഈ ഇളവ് കൂടുതലായി ഉപയോഗിക്കുന്നത്. 2018 മുതൽ ഹെൽത്ത് കെയറിലെ കുറഞ്ഞ വേതന ജോലികൾക്കായി നിയമിക്കപ്പെടുന്ന താൽക്കാലിക വിദേശ തൊഴിലാളികളുടെ എണ്ണം 15,000% വർദ്ധിച്ചിട്ടുണ്ട്.
ഉയർന്ന തൊഴിലില്ലായ്മ നിരക്ക് ഉള്ള വ്യവസായങ്ങളിലെ തൊഴിലുടമകൾക്ക് കൃഷി, ഭക്ഷ്യ സംസ്കരണം തുടങ്ങിയ ചില മേഖലകളിലൊഴികെ കുറഞ്ഞ വേതനത്തിൽ താൽക്കാലിക വിദേശ തൊഴിലാളികളെ നിയമിക്കാൻ കഴിയില്ലെന്ന് ട്രൂഡോ പ്രഖ്യാപിച്ചു. നിർമാണം, ആരോഗ്യ സംരക്ഷണം എന്നിവയ്ക്കും ഒഴിവാക്കലുകൾ ഉണ്ടാകും. കാനഡ ഓരോ വർഷവും അംഗീകരിക്കുന്ന സ്ഥിരതാമസക്കാരുടെ എണ്ണം കുറയ്ക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. കാനഡ ഇപ്പോഴും കുടിയേറ്റത്തെ പിന്തുണയ്ക്കുന്നുവെന്നും, എന്നാൽ ഇവിടെയെത്തുന്ന എല്ലാവർക്കും വിജയത്തിലേക്കുള്ള വ്യക്തമായ പാത ഉണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്, മന്ത്രിസഭാ യോഗത്തിന് ശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അടുത്ത വർഷം ഫെഡറൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, രാഷ്ട്രീയ നേതാക്കൾ കുടിയേറ്റത്തെക്കുറിച്ച് ചർച്ച ചെയ്യുകയാണ്. കൺസർവേറ്റീവുകൾ, ട്രൂഡോ സർക്കാർ വളരെ വേഗത്തിൽ ആളുകളെ കാനഡയിലേക്ക് എത്തിച്ചതായി ആരോപിക്കുന്നു. എന്നാൽ, കാനഡയുടെ സാമ്പത്തിക വളർച്ചയ്ക്ക് കുടിയേറ്റം പ്രധാനമാണെന്ന് ട്രൂഡോയും മില്ലറും വാദിച്ചു. എന്നിരുന്നാലും, കുടിയേറ്റക്കാരുടെ എണ്ണം, അടിസ്ഥാന സൗകര്യങ്ങളിൽ വേണ്ടത്ര നിക്ഷേപം ഇല്ലാത്തത്, പ്രതിസന്ധിയിലേക്ക് നയിച്ചതായി ഇരുവരും സമ്മതിക്കുകയും ചെയ്തു.
2024-ൽ 485,000 സ്ഥിരതാമസക്കാരെയും 2025-ലും 2026-ലും 500,000-ഉം സ്ഥിരതാമസക്കാരാക്കാൻ ആണ് ലക്ഷ്യമിടുന്നത്. 2016-ൽ സ്വാഗതം ചെയ്യപ്പെട്ട 296,000 സ്ഥിരതാമസക്കാരിൽ നിന്ന് 50% വർധനവാണ് ഈ കണക്കുകൾ ചൂണ്ടി കാണിക്കുന്നത്.
നിയന്ത്രണാതീതമായ ലിബറൽ സർക്കാർ “നമ്മുടെ കുടിയേറ്റ വ്യവസ്ഥയെ തകർത്തു” എന്നാണ് കൺസർവേറ്റീവ് നേതാവ് പിയറി കഴിഞ്ഞ ആഴ്ച പറഞ്ഞത്. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ വീടുകൾ പണിയുന്നതിലും വേഗത്തിലാണ് ട്രൂഡോ ജനസംഖ്യ വർദ്ധിപ്പിക്കുകയെന്ന് പിയറി കൂട്ടിച്ചേർത്തു.
contnet summary; canada immigration limits