July 17, 2026 |
Share on

കാരുണ്യമല്ല, മതപരിവര്‍ത്തനമായിരുന്നു മദര്‍ തെരേസയുടെ ലക്ഷ്യം; ആര്‍എസ്എസ് മേധാവി

അഴിമുഖം പ്രതിനിധി മദര്‍ തെരേസയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ മതപരിവര്‍ത്തപനം എന്ന ലക്ഷ്യമുണ്ടായിരുന്നുവെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവന വിവാദമാകുന്നു. ദുരിതം അനുഭവിക്കുന്നവരെ ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ശേഷം ശ്രുശ്രൂഷ നല്‍കുകയായിരുന്നു അവരുടെ രീതി എന്നും ഭാഗവത് കൂട്ടിച്ചേര്‍ത്തു .ഇത് അവര്‍ ചെയ്ത നല്ല കാര്യങ്ങളുടെ തിളക്കം കുറയ്ക്കുമെന്നും ആര്‍എസ്എസ് മേധാവി അഭിപ്രായപ്പെട്ടു. ഈ അഭിപ്രായത്തില്‍ മോഹന്‍ ഭാഗവതിനെ പിന്തുണച്ച് ആര്‍ എസ് എസും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഈ പരാമര്‍ശങ്ങള്‍ തെറ്റാണെന്ന് ആരോപിച്ച് ഡല്‍ഹി […]

അഴിമുഖം പ്രതിനിധി

മദര്‍ തെരേസയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ മതപരിവര്‍ത്തപനം എന്ന ലക്ഷ്യമുണ്ടായിരുന്നുവെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവന വിവാദമാകുന്നു. ദുരിതം അനുഭവിക്കുന്നവരെ ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ശേഷം ശ്രുശ്രൂഷ നല്‍കുകയായിരുന്നു അവരുടെ രീതി എന്നും ഭാഗവത് കൂട്ടിച്ചേര്‍ത്തു .ഇത് അവര്‍ ചെയ്ത നല്ല കാര്യങ്ങളുടെ തിളക്കം കുറയ്ക്കുമെന്നും ആര്‍എസ്എസ് മേധാവി അഭിപ്രായപ്പെട്ടു.

ഈ അഭിപ്രായത്തില്‍ മോഹന്‍ ഭാഗവതിനെ പിന്തുണച്ച് ആര്‍ എസ് എസും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഈ പരാമര്‍ശങ്ങള്‍ തെറ്റാണെന്ന് ആരോപിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജരിവാള്‍ രംഗത്തെത്തി. കോണ്‍ഗ്രസും തൃണമൂലും മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയെ വിമര്‍ശിച്ചു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×