July 15, 2026 |
Share on

പശുത്തോല്‍ കൊണ്ടുണ്ടാക്കുന്ന പാദരക്ഷകള്‍ പിന്‍വലിക്കണം; സ്വയം സേവക് ട്വിറ്റര്‍ അക്കൗണ്ട്‌

അഴിമുഖം പ്രതിനിധി പശുത്തോല്‍ കൊണ്ടുണ്ടാക്കുന്ന പാദരക്ഷകള്‍ ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതിനാല്‍ ഉല്‍പ്പന്നം പിന്‍വലിക്കണമെന്ന് സ്വയം സേവക് ട്വിറ്റര്‍ അക്കൗണ്ട്‌. ഇകൊമേഴ്സ്‌ വെബ് സൈറ്റായ മിന്ത്രയോടാണ് ആര്‍എസ്എസ് ഓര്‍ഗ് എന്ന പേരിലുള്ള അക്കൗണ്ട്‌ ഈ ആവശ്യമുയര്‍ത്തിയത്. ഇറക്കുമതി ചെയ്ത തുകലാണ് തങ്ങള്‍ ഉപയോഗിക്കുന്നത് എന്ന് മിന്ത്ര മറുപടി നല്‍കി. എന്നാല്‍ ഇറക്കുമതി ചെയ്തതായാലും അല്ലെങ്കിലും മാട്ടിറച്ചി നിരോധിച്ചതാണ് എന്നാണ് ട്വിറ്റര്‍ അക്കൗണ്ട്‌ മറുപടി നല്‍കിയത്. കൂടാതെ ഇത്തരത്തിലുള്ള ഫാഷന്‍ സൈറ്റുകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ആര്‍എസ്എസ് ഓര്‍ഗ് ആവശ്യപ്പെട്ടു. രാഷ്ട്രീയ സ്വയംസേവക് സംഘം കൈകാര്യം […]

അഴിമുഖം പ്രതിനിധി

പശുത്തോല്‍ കൊണ്ടുണ്ടാക്കുന്ന പാദരക്ഷകള്‍ ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതിനാല്‍ ഉല്‍പ്പന്നം പിന്‍വലിക്കണമെന്ന് സ്വയം സേവക് ട്വിറ്റര്‍ അക്കൗണ്ട്‌. ഇകൊമേഴ്സ്‌ വെബ് സൈറ്റായ മിന്ത്രയോടാണ് ആര്‍എസ്എസ് ഓര്‍ഗ് എന്ന പേരിലുള്ള അക്കൗണ്ട്‌ ഈ ആവശ്യമുയര്‍ത്തിയത്. ഇറക്കുമതി ചെയ്ത തുകലാണ് തങ്ങള്‍ ഉപയോഗിക്കുന്നത് എന്ന് മിന്ത്ര മറുപടി നല്‍കി. എന്നാല്‍ ഇറക്കുമതി ചെയ്തതായാലും അല്ലെങ്കിലും മാട്ടിറച്ചി നിരോധിച്ചതാണ് എന്നാണ് ട്വിറ്റര്‍ അക്കൗണ്ട്‌ മറുപടി നല്‍കിയത്. കൂടാതെ ഇത്തരത്തിലുള്ള ഫാഷന്‍ സൈറ്റുകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ആര്‍എസ്എസ് ഓര്‍ഗ് ആവശ്യപ്പെട്ടു. രാഷ്ട്രീയ സ്വയംസേവക് സംഘം കൈകാര്യം ചെയ്യുന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്ലി എന്നിവരടക്കം 69700 ഫോളോവര്‍മാരുണ്ട്. അക്കൗണ്ടിലെ ഫോളോവര്‍മാരെല്ലാം പ്രമുഖന്മാര്‍ ആയതിനാല്‍ ഉടന്‍ തന്നെ തെറ്റിധാരണ സംഭവിച്ചതില്‍ മാപ്പു ചോദിച്ചു കൊണ്ട് മിന്ത്ര ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയിലെ നിയമങ്ങള്‍ക്കനുസരിച്ചാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും മിന്ത്ര വ്യക്തമാക്കി.    

Tags:

Leave a Reply

Your email address will not be published. Required fields are marked *

×