UPDATES

വായിച്ചോ‌

ഏകതാ കപൂറുമായുള്ള സ്മൃതി ഇറാനിയുടെ ബന്ധം ദൂരദര്‍ശന് വലിയ നഷ്ടമുണ്ടാക്കിയതെങ്ങനെ?

കരാര്‍ പ്രകാരമുള്ള പരിപാടികള്‍ നിര്‍മ്മിക്കുന്നതിലും മാര്‍ക്കറ്റ് ചെയ്യുന്നതിലുമുള്ള അലംഭാവം മൂലമുള്ള പിഴ, സ്മൃതി ഇറാനിയുടെ ഇടപെടല്‍ മൂലം ബാലാജി ഫിലിംസിന് ഒഴിവായി കിട്ടിയിരുന്നു. കരാര്‍ പ്രകാരം ആറാഴ്ചയ്ക്കുള്ളില്‍ ടിവി ഷോകള്‍ നിര്‍മ്മിച്ചില്ലെങ്കില്‍ 1.05 കോടി രൂപയാണ് ബാലാജി ഫിലിംസ് ദൂരദര്‍ശന് നല്‍കേണ്ടിയിരുന്നത്.

                       

സീരിയല്‍ താരം ഏകതാ കപൂറുമായുള്ള ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി സ്മൃതി ഇറാനിയുടെ ബന്ധം ദൂരദര്‍ശന് വലിയ വരുമാന നഷ്ടമുണ്ടാക്കിയതെങ്ങനെ എന്നാണ് ദ പ്രിന്റ് പരിശോധിക്കുന്നത്. ദൂരദര്‍ശന്‍ കമ്മീഷന്‍ ചെയ്ത ടിവി ഷോകള്‍ നിര്‍ത്തിവയ്ക്കാനുള്ള കേന്ദ്ര മന്ത്രിയുടെ ഉത്തരവ് മൂലം 60 കോടിയിലധികം രൂപയുടെ വരുമാനമാണ് ദൂരദര്‍ശന് നഷ്ടമായത്. വരുമാന നഷ്ടത്തിന് പുറമെ നിയമക്കുരുക്കിലും നഷ്ടപരിഹാരം നല്‍കേണ്ട അവസ്ഥയിലുമാണ് ദൂരദര്‍ശന്‍. ഏകതാ കപൂറിന്റെ ബാലാജി ടെലിഫിലിംസിനെ സഹായിക്കാന്‍ വേണ്ടിയായിരുന്നു സ്മൃതി ഇറാനിയുടെ തീരുമാനം. ബാലാജി ഫിലിംസിന്റെ ക്യോംകി സാസ് ഭി കഭി ബഹു ഥി എന്ന ടിവി പരമ്പരയിലൂടെയാണ് സ്മൃതി ഇറാനി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയത്.

കരാര്‍ പ്രകാരമുള്ള പരിപാടികള്‍ നിര്‍മ്മിക്കുന്നതിലും മാര്‍ക്കറ്റ് ചെയ്യുന്നതിലുമുള്ള അലംഭാവം മൂലമുള്ള പിഴകള്‍ സ്മൃതി ഇറാനിയുടെ ഇടപെടല്‍ മൂലം ബാലാജി ഫിലിംസിന് ഒഴിവായി കിട്ടിയിരുന്നു. കരാര്‍ പ്രകാരം ആറാഴ്ചയ്ക്കുള്ളില്‍ ടിവി ഷോകള്‍ നിര്‍മ്മിച്ചില്ലെങ്കില്‍ 1.05 കോടി രൂപയാണ് ബാലാജി ഫിലിംസ് ദൂരദര്‍ശന് നല്‍കേണ്ടിയിരുന്നത്. 87.5 ലക്ഷം രൂപയുടെ ബാങ്ക് ഗാരണ്ടിയും ടെലികാസ്റ്റ് സ്ലോട്ടുകളും ബാലാജി ഫിലിംസിന് നഷ്ടമാകേണ്ടിയിരുന്നു. അതേസമയം ഇതെല്ലാം സ്മൃതി ഇറാനി ഇടപെട്ട് ഒഴിവാക്കി. മുംബയ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സായിബാബ ടിവി പ്രൊഡക്ഷന്‍ ഹൗസ് പോലുള്ളവ കരാര്‍ പ്രകാരം ഷോകള്‍ തയ്യാറാക്കിയിരുന്നു. എന്നാല്‍ ഇവയെല്ലാം സ്മൃതി ഇറാനി റദ്ദാക്കി. തങ്ങള്‍ക്ക് 26 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കാണിച്ച് സായിബാബ ഫിലിംസ് ദൂരദര്‍ശന് ലീഗല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

വായനയ്ക്ക്: https://goo.gl/Pf1ots

Share on

മറ്റുവാര്‍ത്തകള്‍