‘പൈനാപ്പിള്‍ ഹബ്ബ് ആണ് മൂവാറ്റുപുഴ, എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയാണിത്, അതായത് കാര്‍ഷിക മേഖല. എറണാകുളത്തിന്റെ ഇതര ഭാഗങ്ങള്‍ വ്യവസായിക മേഖലയാണ്. സ്വാഭാവികമായും ജില്ലയുടെ വ്യവസായിക മേഖലയ്ക്ക് കിട്ടുന്ന പ്രാധാന്യം കിഴക്കന്‍ മേഖലയ്ക്ക് ലഭിക്കുന്നില്ല. വികസനം പൂര്‍ണമായും നഗരത്തിലാണ്. അതില്‍ നിന്ന് മോചനം വേണം….’ Muvatupuzha district
പുതിയ ജില്ല എന്ന ആവശ്യത്തെ കുറിച്ച് മൂവാറ്റുപുഴ മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ പി.പി. എല്‍ദോസ് പറഞ്ഞ് തുടങ്ങിയത് ഇതാണ്. മേഖല തിരിച്ചല്ല, മറിച്ച് ജില്ല കണക്കാക്കിയാണല്ലോ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഫണ്ട് അനുവദിക്കുക. പുതിയൊരു ജില്ല വന്നാല്‍ കാര്‍ഷിക മേഖലയായ കിഴക്കന്‍ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ കരുത്താര്‍ജ്ജിക്കും. പൈനാപ്പിള്‍ അടക്കമുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി അടക്കമുള്ളവയ്ക്ക് അത് വലിയ സഹായമാവും. ഒരു ജില്ലയ്ക്ക് കിട്ടുന്ന ഫണ്ട് കിഴക്കന്‍ മേഖലയിലേക്ക് മാത്രമാവുമ്പോള്‍ എത്രത്തോളം നേട്ടമുണ്ടാവും എന്ന് ചിന്തിക്കാവുന്നത് അല്ലേ. അതാണ് മൂവാറ്റുപുഴ എന്ന പ്രത്യേക ജില്ല വേണമെന്ന ആവശ്യത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിചേര്‍ക്കുന്നു. കഴിഞ്ഞ ദിവസം മൂവാറ്റുപുഴ കേന്ദ്രമായി പുതിയ ജില്ല രൂപീകരിക്കണമെന്ന് പ്രമേയത്തിലൂടെ നഗരസഭ ചെയര്‍മാന്‍ പി.പി. എല്‍ദോസ് അടങ്ങുന്ന നഗരസഭാ സമിതി സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സമഗ്ര വികസനം ഉറപ്പ് വരുത്താന്‍ കിഴക്കന്‍ മലയോര മേഖലകളെ ഉള്‍പ്പെടുത്തി മൂവാറ്റുപുഴ ജില്ല രൂപീകരിക്കണമെന്നത് ജനകീയ ആവശ്യമാണെന്ന ചെയര്‍മാന്റെ വാദത്തോട് എറണാകുളം ജില്ലയിലെ എം.എല്‍.എമാരും യോജിക്കുന്നുണ്ട്.ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ ചില ഭാഗങ്ങളും ചേര്‍ന്ന ജില്ലയാണ് ഇവര്‍ വിഭാവനം ചെയ്യുന്നത്.
നാല് പതിറ്റാണ്ടായി കേരളത്തിലെ ജില്ലകളുടെ എണ്ണം 14 ആണ്. ഇതിനിടെ പലപ്പോഴായി പുതിയ ജില്ല എന്ന ആവശ്യം പലയിടങ്ങളില്‍ നിന്നായി ഉയര്‍ന്ന് വന്നിരുന്നു. വലിപ്പം കൊണ്ട് വലുതായ മലപ്പുറത്തിന്റെ വിഭജനം ആയിരുന്നു അവയില്‍ ശക്തമായിരുന്നുത്. തിരുര്‍ ജില്ല കൂടി സ്ഥാപിക്കണമെന്നായിരുന്നു മലപ്പുറം വിഭജനം ഉന്നയിച്ചവരുടെ ആവശ്യം. പിന്നീട് വന്നത് തിരുവനന്തപുരത്തെ വിഭജിച്ച് നെയ്യാറ്റിന്‍കര വേണമെന്നാണ്. ഈ വാദം ശക്തമായതോടെയാണ് എറണാകുളം വിഭജനവും കരുത്താര്‍ജിച്ചത്. 1982ല്‍ പത്തനംതിട്ട ജില്ല രൂപീകരണ വേളയിലാണ് മൂവാറ്റുപുഴ ജില്ലയെന്ന സ്വപ്‌നത്തിന് ചിറക് മുളച്ചത്. അന്നത്തെ മുഖ്യമന്ത്രി കരുണാകരനായിരുന്നു ഇക്കാര്യം പറഞ്ഞത്. പിന്നാലെ ഇതിനായി ഡോ. ബാബുപോള്‍ അദ്ധ്യക്ഷനായ സമിതിയ വച്ചു. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടും ജില്ലാ രൂപീകരണത്തിന് അനുകൂലമായിരുന്നു. എന്നാല്‍ അന്നത് നടന്നില്ല.
പിന്നീട് ഈ ആവശ്യത്തിന് ജീവന്‍ വച്ചത് ജോസഫ് വാഴക്കന്‍ മൂവാറ്റുപുഴ എംഎല്‍എയായതോടെയാണ്. അദ്ദേഹം വിഷയത്തില്‍ സ്വകാര്യ ബില്ല് അവതരിപ്പിച്ചു. ഇതിനെ അനുകൂലിച്ച് ടിയു കുരുവിള, സാജുപോള്‍, അനൂപ് ജേക്കബ്, സജീന്ദ്രന്‍ തുടങ്ങി എറണാകുളത്തെ എംഎംഎല്‍മാരും രംഗത്തെത്തിയിരുന്നു. വിഷയം ജനങ്ങളും കൂടി ഏറ്റെടുത്തതോടെയാണ് ആവശ്യത്തിന് കരുത്തുണ്ടായത്. എന്നാല്‍ ഇതിനിടെ തൊടുപുഴ എംഎല്‍എ പിജെ ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ ഇതിനെ എതിര്‍ത്തു. തൊടുപുഴ കൂടി പുതിയ ജില്ലയുടെ ഭാഗമാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അങ്ങനെ അത് വീണ്ടും വൈകി.
തുടര്‍ന്ന് ഭരണത്തിലെത്തിയ ഇടതുപക്ഷം ഇക്കാര്യത്തില്‍ താല്‍പ്പര്യം കാണിക്കാതിരുന്നതും ജില്ലാ രൂപീകരണത്തിന് തടസമായെന്ന് ജോസഫ് വാഴക്കന്‍ പറയുന്നു. എറണാകുളത്തെ മെട്രോപോളിറ്റന്‍ സിറ്റിയാക്കി മാറ്റണമെന്ന പുതിയ നിര്‍ദേശം സ്വാഗതാര്‍ഹമാണ്. ഈ വേളയില്‍ ജില്ലയിലെ റൂറല്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി മൂവാറ്റുപുഴ കേന്ദ്രമായി ജില്ല രൂപീകരിക്കുക എന്നത് പ്രായോഗികമായ ആശയമാണെന്നും അദ്ദേഹം പറഞ്ഞു.
മിസ്റ്റര്‍ മലയാളി ഞാന്‍ അഹങ്കാരിയല്ല, വന്ന വഴി മറന്നിട്ടില്ല; കിലോ 100ലെത്തി-സ്വന്തം മത്തി
കേരളത്തില്‍ ചെമ്മീന്‍ വില 85 രൂപയിലെത്തി; ആമയും അമേരിക്കയും നടത്തിയ ചതിയെന്ത്?
English Summary: Is Muvattupuzha district will formed