മാലദ്വീപില്‍ ശനിയാഴ്ച്ച നടക്കുന്ന തെരഞ്ഞെടുപ്പ് നിര്‍ണായകമാവുക ഇന്ത്യയ്ക്കും ചൈനയ്ക്കും കൂടിയാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന നിലവിലെ ഭരണത്തലവന്‍ മുഹമ്മദ് സോഹലിനെ അട്ടിമറിച്ച് എതിരാളി മുഹമ്മദ് മുയിസുവോ ദക്ഷിണേഷ്യന്‍ ദ്വീപസമൂഹത്തിന്റെ അധികാര കേന്ദ്രത്തില്‍ എത്തുകയാണെങ്കില്‍, അത് ഇന്ത്യയ്ക്ക് തിരിച്ചടിയാകും.
മാലദ്വീപില്‍ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞ ദശാബ്ദക്കാലമായി വടംവലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യയും ചൈനയും തമ്മിലുള്ള ഒരു വലിയ ഭൗമരാഷ്ട്രീയ പോരാട്ടമായാണ് ഈ തെരഞ്ഞെടുപ്പിനെ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കാലങ്ങളായി മാലദ്വീപില്‍ സ്വാധീനം ചെലുത്താന്‍ ഇന്ത്യയും ചൈനയും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
ശനിയാഴ്ച നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഈ സംഘര്‍ഷത്തിന്റെ സ്ഥിഗതികള്‍ കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. മുഹമ്മദ് സോഹല്‍ പ്രസിഡന്റയിരിക്കുന്ന നിലവിലെ മാലി സര്‍ക്കാരിനെതിരെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മുഹമ്മദ് മുയിസു ഇന്ത്യയുടെ മാലിയിലുള്ള നിയന്ത്രണത്തെ വലിയ രീതിയില്‍ വിമര്‍ശിക്കുന്നുണ്ട്.
മാല്‍ഡിവിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് മുഹമ്മദ് സോലിഹ് 2018-ല്‍ അപ്രതീക്ഷിതമായി അധികാരത്തിലേറിയത് മുതല്‍, ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തിയിരുന്നു. മാലദ്വീപുമായുള്ള ഇന്ത്യയുടെ ബന്ധത്തിന് ചരിത്രകാലത്തോളം പഴക്കമുണ്ടെങ്കിലും സോലിഹിന് മുമ്പുള്ള സര്‍ക്കാരുകള്‍ ചൈനീസ് നിക്ഷേപങ്ങളായരുന്നു ഗണ്യമായി പ്രോത്സാഹിപ്പിച്ചിരുന്നത്. മുഹമ്മദ് സോലിഹ് അധികാരത്തിലേറിയത് മുതല്‍ മുന്‍ സര്‍ക്കാര്‍ ചൈനയുമായി മുന്നോട്ടുവച്ചിരുന്ന സാമ്പത്തിക ബന്ധത്തില്‍ നിന്ന് പിന്മാറുകയും ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വിപുലീകരിക്കുകയും ചെയ്തു.
സോലിഹ് ഇന്ത്യയുമായി വളരെയധികം സൗഹൃദം പുലര്‍ത്തുന്നതിലൂടെ മാലദ്വീപിനെ അപകടത്തിലാക്കുന്നുവെന്ന് എതിര്‍ സ്ഥാനാര്‍ത്ഥിയും പ്രോഗ്രസ്സിവ് പാര്‍ട്ടി നേതാവുമായ മുയിസു ആരോപിച്ചിരുന്നു. ഇന്ത്യന്‍ സൈന്യത്തിന് മാലിദ്വീപില്‍ നിലയുറപ്പിക്കാനും രാജ്യത്ത് സ്വാധീനം ചെലുത്താനും സര്‍ക്കാര്‍ അനുവദിച്ചുവെന്ന് മുയിസു ആരോപണം ഉയര്‍ത്തുന്നുണ്ട്. ആരോപണങ്ങളെ നിഷേധിച്ചു കൊണ്ട് സോലിഹ് രംഗത്തു വന്നിരുന്നു.
ആദ്യ ഘട്ട തെരഞ്ഞെടുപ്പില്‍ ഇരു സ്ഥാനാര്‍ത്ഥികള്‍ക്കും പകുതിയിലധികം വോട്ടുകള്‍ ലഭിച്ചിരുന്നില്ല. അതിനാല്‍ റണ്‍-ഓഫ് എന്ന പേരില്‍ മറ്റൊരു റൗണ്ട് വോട്ടിംഗ് ഉണ്ടാകും. ഇരു സ്ഥാനാര്‍ത്ഥികളും തമ്മിലുള്ള കടുത്ത മത്സരം മൂലം ശനിയാഴ്ച നടക്കുന്ന രണ്ടാം ഘട്ടത്തില്‍ രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കും വിജയിക്കാന്‍ ഒരു പോലെ അവസരമുണ്ടെന്ന് നിരീക്ഷകര്‍ പറയുന്നു.
രാജ്യത്തിന്റെ സ്വാതന്ത്ര്യവും സ്വന്തം തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവും അപകടത്തിലാണെന്ന് വാദിക്കുകയാണ് മാലദ്വീപിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളെന്ന് ഗവേഷകനായ അസിം സാഹിര്‍ പറയുന്നു. ഇന്ത്യയുടെ അമിതമായ കടന്നുകയറ്റം മൂലമാണിതെന്ന് പ്രതിപക്ഷം ജനങ്ങളെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതായും അദ്ദേഹം പറയുന്നു. രണ്ടാംഘട്ട തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍, രാജ്യം നേരിടുന്ന വലിയ ആശങ്കയാണെന്ന് തരത്തിലാണ് പ്രതിപക്ഷം പ്രചാരണം നടത്തുന്നത്.
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായ മുഹമ്മദ് മുയിസു ചൈനയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ്. 2013 മുതല്‍ 2017 വരെ അധികാരത്തിലിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ കക്ഷിയും അദ്ദേഹവും ചൈനയെ പിന്തുണക്കുന്ന നടപടികള്‍ സ്വീകരിച്ചിരുന്നു. സ്വതന്ത്ര വ്യാപാര കരാര്‍, പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയിലെ പങ്കാളിത്തം തുടങ്ങി ചൈനയുമായി നിരവധി കരാറില്‍ അന്നത്തെ സര്‍ക്കാര്‍ ഏര്‍പ്പെട്ടിരുന്നു. രാജ്യത്തു നടപ്പിലാക്കുന്ന വിവിധ വികസന പദ്ധതികള്‍ക്കുള്‍പ്പെടെ പ്രോഗ്രസ്സിവ് പാര്‍ട്ടിയുടെ സര്‍ക്കാര്‍ ചൈനയില്‍ നിന്ന് ധാരാളം പണം സ്വീകരിച്ചിരുന്നു. 200 മില്യണ്‍ ഡോളര്‍ ചെലവില്‍ ചൈന ധനസഹായം നല്‍കിയ ഒരു സുപ്രധാന പാലം പദ്ധതിയുടെ ഉത്തരവാദിത്തം അന്ന് തലസ്ഥാന നഗരത്തിന്റെ മേയറായിരുന്ന മുയിസ്സുവിനായിരുന്നു. അടിസ്ഥാനപരമായി, തന്റെ മുന്‍ ഭരണകാലത്ത് അദ്ദേഹം ചൈനയുമായി അടുത്ത് പ്രവര്‍ത്തിക്കുകയും വ്യത്യസ്ത സംരംഭങ്ങള്‍ക്ക് ചൈനയില്‍ നിന്ന് ഗണ്യമായ സാമ്പത്തിക സഹായം സ്വീകരിക്കുകയും ചെയ്തു. ചൈനയുമായുള്ള അടുത്ത ബന്ധത്തിന്റെ പേരിലാണ് മുന്‍ നേതാവ് യമീന്‍ വിമര്‍ശിക്കപ്പെട്ടിരുന്നത്. ചൈനയില്‍ നിന്ന് ധാരാളം പണം അദ്ദേഹം കടം വാങ്ങാന്‍ മാലിദ്വീപിനെ അനുവദിച്ചതായി ആളുകള്‍ ആരോപിച്ചു, ഇത് രാജ്യത്തിന്റെ സാമ്പത്തിക പ്രശ്നങ്ങളിലേക്കാണ് വഴിവച്ചത്. 2018-ലെ തെരഞ്ഞെടുപ്പില്‍ അദ്ദേഹം തോറ്റതില്‍ ഈ ആരോപണങ്ങള്‍ വലിയ പങ്കുവഹിച്ചിരുന്നു. ലളിതമായി പറഞ്ഞാല്‍, യമീന്റെ നയങ്ങള്‍ മാലിദ്വീപിനെ ചൈനയോട് കടത്തിലാക്കിയതിനാല്‍ ജനങ്ങള്‍ അസ്വസ്ഥരായിരുന്നു, ഇതാണ് അദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെടാത്തതിന്റെ ഒരു കാരണം.
ഏകദേശം 500,000 ജനസംഖ്യയുള്ള ഒരു ചെറിയ രാജ്യമായിരുന്നിട്ടും മാലദ്വീപ് ഇന്ത്യയ്ക്കും ചൈനയ്ക്കും പടിഞ്ഞാറിനും വളരെ സുപ്രധാനമായ രാജ്യങ്ങളിലൊന്നാണ്. ഗള്‍ഫില്‍ നിന്ന് എണ്ണ ലഭിക്കാന്‍ ചൈന ഉപയോഗിക്കുന്ന പാത ഉള്‍പ്പെടെ, കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് പോകുന്ന പ്രധാനപ്പെട്ട ഷിപ്പിംഗ് റൂട്ടുകളുടെ ഒരു പ്രധാന പോയിന്റായാണ് മാലദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഈ രാജ്യങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്താനുള്ള മാര്‍ഗമായും മാലദ്വീപിനെ കാണുന്നു. ചൈന ഈ മേഖലയില്‍ അവരുടെ സ്വാധീനം വിപുലീകരിക്കാന്‍ ശ്രമിക്കുന്നതുകൊണ്ട് തന്നെ ഇത് നിര്‍ണായകമാണ്. വര്‍ഷങ്ങളായി ഏകാധിപത്യ ഭരണത്തിന് കീഴിലായിരുന്ന മാലദ്വീപ്, 2008 മുതലാണ് ജനാധിപത്യ സംവിധാനത്തിലേക്ക് വരുന്നത്.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന അധികം സ്വാധീനം ചെലുത്തുന്നത് ഇന്ത്യ ആഗ്രഹിക്കുന്നില്ല. മലദ്വീപിലെ പിടി നഷ്ടപ്പെടാതിരിക്കാനും അതിനാല്‍ ഇന്ത്യ ആഗ്രഹിക്കുന്നുണ്ട്. സോലിഹിന്റെ നേതൃത്വത്തിലുള്ള നിലവിലെ സര്‍ക്കാരിന് കീഴില്‍, റോഡുകളും കെട്ടിടങ്ങളും പോലുള്ളവയുടെ നിര്‍മ്മാണത്തിനായി ഇന്ത്യ രണ്ടു ബില്യണ്‍ ഡോളറിലധികം ചെലവഴിച്ചതൊക്കെ അതിന്റെ ഭാഗമാണ്. മേഖലയില്‍ തങ്ങളുടെ നിയന്ത്രണവും സ്വാധീനവും വര്‍ദ്ധിപ്പിക്കുന്നതിനായി പരിശീലനത്തിലും സുരക്ഷയിലും അവര്‍ മാലദ്വീപുമായി കൂടുതല്‍ അടുത്ത് പ്രവര്‍ത്തിക്കുന്നു. അടിസ്ഥാനപരമായി, ചൈനയുടെ സ്വാധീനത്തെ സന്തുലിതമാക്കാന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്.
ഈ വര്‍ഷമാദ്യം ഇന്ത്യയുടെ വിദേശകാര്യ മന്ത്രി മാലദ്വീപ് സന്ദര്‍ശിച്ചിരുന്നു. ഇന്ത്യ മാലദ്വീപിന് രണ്ട് കടല്‍ ആംബുലന്‍സുകള്‍ നല്‍കുകയും വികസന പദ്ധതികളില്‍ അവരെ സഹായിക്കാന്‍ കരാറുണ്ടാക്കുകയും ചെയ്തു. മാലദ്വീപിനെ സഹായിക്കാന്‍ ഇന്ത്യ എപ്പോഴും തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി ഊന്നിപ്പറഞ്ഞു. മാലദ്വീപ് തലസ്ഥാനമായ മാലെയില്‍ തിരക്കേറിയ ഇന്ത്യന്‍ സാംസ്‌കാരിക കേന്ദ്രം തുറന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു. ഈ പ്രായോഗിക സഹായം നല്‍കുന്നതിലൂടെ മാലദ്വീപില്‍ ഇന്ത്യ സ്വാധീനം ഉറപ്പിക്കുകയായിരുന്നു.