April 22, 2025 |

പലസ്തീന്‍ ശബ്ദങ്ങളെ മെറ്റ നിശബ്ദമാക്കി

സെൻസർഷിപ്പ് അവസാനിപ്പിക്കണം എന്ന് മനുഷ്യാവകാശ സംഘടനകൾ

മെയ് 29 ബുധനാഴ്ച നടന്ന മെറ്റയുടെ വാർഷിക ഓൺലൈൻ ഷെയർഹോൾഡർ മീറ്റിംഗ് നടത്തിയതിനു പിന്നാലെ മനുഷ്യാവകാശ സംഘടനകൾ തങ്ങളുടെ പ്രതിഷേതം അറിയിച്ചു കൊണ്ട് രംഗത്ത്. മെറ്റയുടെ സോഷ്യൽ നെറ്റ്‌വർക്കുകളിലും, കമ്പനിയിലും പലസ്തീൻ അനുകൂല ഉള്ളടക്കങ്ങൾ സെൻസർഷിപ്പ് ചെയ്യുന്നത് നിർത്താൻ മെറ്റയോട് ആവശ്യപ്പെടുകയും ചെയ്തു. meta censorship palestine

പലസ്തീൻ ജനതയുടെ അവകാശങ്ങൾക്കായി വാദിക്കുന്ന പോസ്റ്റുകളുടെ സെൻസർഷിപ്പ് കമ്പനി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 200 ഓളം മെറ്റ ജീവനക്കാർ ഈ മാസം മാർക്ക് സക്കർബർഗിന് കത്ത് നൽകിയിരുന്നു. പൊതുജനങ്ങൾ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമുകളിൽ നിലനിൽക്കുന്ന വേർതിരിവിനെ കുറിച്ച് കൂടുതൽ സുതാര്യത വേണമെന്നായിരുന്നു ജീവനക്കാരുടെ ആവശ്യം. നൽകുന്ന ഉള്ളടക്കങ്ങളിൽ കൂടുതൽ സുതാര്യത വേണമെന്ന് വർഷങ്ങളായി ഉന്നയിക്കുന്ന ഒരു വിഷയമാണ്.

പലസ്തീന്‍ അനുകൂല ശബ്ദങ്ങള്‍ നിശബ്ദമാക്കാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ Shadowbanning നടത്തുന്നതായി പരാതി 

ഈ പ്രശ്നം കുറഞ്ഞത് 10 വർഷത്തോളമായി തുടരുകയാണ് എന്നും ഇത് വരെ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല എന്നുമാണ് പ്രതിഷേധം സംഘടിപ്പിക്കുന്നതും പലസ്തീനിന്റെ അവകാശങ്ങളെ കുറിച്ച് വാദിക്കുകയും ചെയ്യുന്ന സോഷ്യൽ മീഡിയ ഗ്രൂപ്പായ ‘ദി അറബ് സെന്റർ ഫോർ ദി അഡ്വാൻസ്‌മെന്റ് ഓഫ് സോഷ്യൽ മീഡിയ’ സ്ഥാപകനും ഡയറക്ടറുമായ നാദിം നാഷിഫ് പറയുന്നത്. ‘ സമീപകാലത്തായി യുദ്ധ സംഘർഷങ്ങൾ നില നിൽക്കുന്നതിനാൽ, സെൻസർഷിപ്പിൻ്റെ പ്രശ്നം കൂടുതൽ രൂക്ഷമായിരിക്കുകയാണ്. അതുകൊണ്ട് തന്നെ, സാധാരണ നയങ്ങൾ പ്രാവർത്തികമാക്കാൻ കഴിയുന്നില്ല, പുതിയ രീതികൾ അവലംബിക്കാനുള്ള ഒരുക്കത്തിലാണ് ഞങ്ങൾ. കമ്പനിയുടെ നയങ്ങളെ സ്വാധീനിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ ഓഹരി ഉടമകളെ ഉൾപ്പെടുത്തുക എന്നതാണ് തങ്ങളുടെ പുതിയ തന്ത്രങ്ങളിലൊന്ന്. കാരണം, സാധാരണക്കാരേക്കാൾ കൂടുതൽ  കമ്പനിയിൽ പ്രാധാന്യം ഷെയർഹോൾഡർമാർക്കാണെന്നും ഇവർ  ഉയർത്തുന്ന സമ്മർദ്ദം വളരെ വലുതാണെന്നും,  എന്നുമാണ് നാദിം നാഷിഫ് പറയുന്നത്.

പലസ്തീനുള്ള പിന്തുണ സെന്‍സര്‍ ചെയ്തു 

2023-ൽ 450-ലധികം ജീവനക്കാർ ഒപ്പിട്ടു നൽകിയ പ്രത്യേക നിവേദനത്തിന് ശേഷമാണ് 2024 മെയിൽ മെറ്റ ജീവനക്കാരുടെ പൊതു പ്രസ്താവന പുറത്തിറക്കിയത്. കമ്പനി നിയമങ്ങൾ ലംഘിച്ചതിന് കമ്പനിയിൽ നിന്നുള്ള പ്രത്യേക വിഭാഗം അന്വേഷണം നടത്തിയിരുന്നതായി മുൻ മെറ്റ ജീവനക്കാരി വെളിപ്പെടുത്തിയിരുന്നു. മെറ്റയിൽ നിന്നുള്ള ഇത്തരം പ്രവർത്തനങ്ങൾ കമ്പനിയിലെ പലസ്തീൻ, അറബ്, മുസ്ലീം, വംശഹത്യയെ എതിർക്കുന്ന സഹപ്രവർത്തകർക്ക് സുരക്ഷിതമല്ലാത്ത തൊഴിൽ അന്തരീക്ഷം നിലനിന്നുരുന്നു, എന്നും കത്തിൽ പറയുന്നുണ്ട്. 

സെൻസർഷിപ്പ് ആരോപണങ്ങളെ അഭിമുഖീകരിക്കുന്നതിൽ മെറ്റയുടെ പരാജയവും ജീവനക്കാർ ചൂണ്ടിക്കാട്ടി. 2023 ൽ സ്വകാര്യ ഓഡിറ്റിൽ നിന്നുള്ള കണ്ടെത്തലുകൾ പ്രകാരം, മൂന്ന് വർഷം മുമ്പ് നടന്ന പ്രാദേശിക സംഘർഷത്തിന് ശേഷം മെറ്റ പലസ്തീൻ അനുകൂല പോസ്റ്റുകൾ ആവർത്തിച്ച് സെൻസർ ചെയ്‌തുവെന്ന് കണ്ടെത്തിയിരുന്നു. 2023 ഡിസംബറിൽ സെനറ്റർ എലിസബത്ത് വാറൻ അയച്ച കത്ത് ഉൾപ്പെടെ, ഉള്ളടക്ക നയങ്ങളിൽ സുതാര്യത വേണമെന്ന അഭ്യർത്ഥനകൾ കമ്പനി അവഗണിച്ചുവെന്നും അവർ അവകാശപ്പെടുന്നുണ്ട്.

ബുധനാഴ്ച്ചയിലെ മീറ്റിംഗിൽ വച്ച്, മെറ്റ എ ഐ പ്രോജക്റ്റുകൾ, തെറ്റായ വിവരങ്ങൾ നിയന്ത്രിക്കുന്ന കാര്യങ്ങൾ ഒപ്പം മറ്റ് പ്രശ്നങ്ങൾ ഉന്നയിച്ചും പലസ്തീൻ അനുകൂല പോസ്റ്റുകൾ സെൻസർഷിപ്പ് ചെയുന്നു എന്ന വിഷയം ചർച്ചയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിരുന്നു. പലസ്തീനുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളുമായി നൽകിയിരിക്കുന്ന കത്തുകളോടും നിവേദനങ്ങളോടുമുള്ള കമ്പനിയുടെ നിലപാട് എന്തെന്നുളള ചോദ്യങ്ങളോട് മെറ്റ ഇതുവരെയും പ്രതികരണം അറിയിച്ചിട്ടില്ല.

 

content summary : Rights groups urge Meta shareholders to end pro-Palestinian content ‘censorship’ k k k k k k k k k k k k k 

k k k k k k k k k k k k k 

Leave a Reply

Your email address will not be published. Required fields are marked *

×