June 06, 2026 |
Share on

പുതിയ നോട്ടുകള്‍ വേഗത്തില്‍ എത്തിക്കാന്‍ വ്യോമസേനയുടെ ഹെലികോപ്റ്ററും വിമാനങ്ങളും

അഴിമുഖം പ്രതിനിധി പുതിയ നോട്ടുകള്‍ രാജ്യത്തെ വിവിധ ബാങ്കുകളില്‍ വേഗത്തില്‍ എത്തിക്കാന്‍ വ്യോമസേനയുടെ ഹെലികോപ്റ്ററും വിമാനങ്ങളും ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. നിലവില്‍ പ്രസുകളില്‍ നിന്ന് നോട്ടുകള്‍ ബാങ്കുകളിലെത്തിക്കാന്‍ 21 ദിവസമെടുക്കും. വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും സഹായം ലഭിച്ചാല്‍ ആറു ദിവസം കൊണ്ട് നോട്ടുകള്‍ ബാങ്കുകളില്‍ എത്തിക്കാന്‍ സാധിക്കും. നഗരപ്രദേശങ്ങളില്‍ അടുത്തയാഴ്ചയോടെ നോട്ട് പ്രതിസന്ധി പരിഹാരമാകുമെന്നാണ് കേന്ദ്രം കരുതുന്നത്. അതിനാല്‍ ഗ്രാമങ്ങളിലെ പ്രതിസന്ധിപരിഹരിക്കാനായിരിക്കും സര്‍ക്കാര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കുക. 2017 ജനുവരി 15നു മുമ്പ് രാജ്യത്തെ നോട്ട് പ്രതിസന്ധി തരണം […]

അഴിമുഖം പ്രതിനിധി

പുതിയ നോട്ടുകള്‍ രാജ്യത്തെ വിവിധ ബാങ്കുകളില്‍ വേഗത്തില്‍ എത്തിക്കാന്‍ വ്യോമസേനയുടെ ഹെലികോപ്റ്ററും വിമാനങ്ങളും ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. നിലവില്‍ പ്രസുകളില്‍ നിന്ന് നോട്ടുകള്‍ ബാങ്കുകളിലെത്തിക്കാന്‍ 21 ദിവസമെടുക്കും. വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും സഹായം ലഭിച്ചാല്‍ ആറു ദിവസം കൊണ്ട് നോട്ടുകള്‍ ബാങ്കുകളില്‍ എത്തിക്കാന്‍ സാധിക്കും.

നഗരപ്രദേശങ്ങളില്‍ അടുത്തയാഴ്ചയോടെ നോട്ട് പ്രതിസന്ധി പരിഹാരമാകുമെന്നാണ് കേന്ദ്രം കരുതുന്നത്. അതിനാല്‍ ഗ്രാമങ്ങളിലെ പ്രതിസന്ധിപരിഹരിക്കാനായിരിക്കും സര്‍ക്കാര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കുക. 2017 ജനുവരി 15നു മുമ്പ് രാജ്യത്തെ നോട്ട് പ്രതിസന്ധി തരണം ചെയ്യാനാകുമെന്നാണ് കേന്ദ്രം കരുതുന്നത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×