June 04, 2026 |
Share on

‘മ്യൂസിയം ഓഫ് പിസ’ യിലേക്കുള്ള പ്രവേശനം ഇനി മൂന്ന് നാള്‍ കൂടി മാത്രം!

യുവാക്കള്‍ക്ക് 35 ഡോളര്‍ (ഏകദേശം 2532 രൂപ) ആണ് പ്രവേശന ഫീസ്. അഞ്ചു വയസിന് താഴെയുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രവേശനം സൗജന്യമാണ്.

പിസ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. അമേരിക്കയുടെ പിസ തലസ്ഥാനമായ ന്യൂയോര്‍ക്ക് സിറ്റിയില്‍ ഒരു പിസ മ്യൂസിയം ആരംഭിച്ചിരിക്കുകയാണ്. മ്യൂസിയം ഓഫ് പിസയില്‍ നിരവധി ആകര്‍ഷകമായ പ്രദര്‍ശനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

‘ചിലപ്പോള്‍ ഏറ്റവും ലളിതമായ ആശയങ്ങള്‍ ആയിരിക്കും ഏറ്റവും മികച്ചത്. കൂടുതല്‍ കലകളും അതോടൊപ്പം സര്‍വ്വവ്യാപിയായ പിസയുടെ ചരിത്രവും ഒരു വ്യത്യസ്ഥ രീതിയില്‍ അവതരിപ്പിക്കുകയാണ് ഞങ്ങള്‍. മ്യൂസിയം ഓഫ് പിസ സ്ഥാപിക്കാനായി പല കലാകാരന്മാരുമായി സംസാരിച്ചു, പിസ കൊണ്ട് കലാപരമായി എന്തൊക്കെ ചെയ്യാമെന്ന് അവര്‍ പറഞ്ഞു’, മ്യൂസിയം ഓഫ് പിസ എന്ന ആശയം കൊണ്ടു വന്ന നെയിംലെസ്സ് നെറ്റ്‌വര്‍ക്ക് ചീഫ് കണ്ടന്റ് ഓഫീസര്‍ അലെക്‌സാണ്ടറോ സെറിയോ പറഞ്ഞു.

ബ്രുക്ലിനിലെ വില്യം വാലെ ഹോട്ടലിന് അടുത്താണ് ഈ മ്യൂസിയം. പലതരം കലകള്‍, വലിയ ചിത്രങ്ങള്‍, ശില്‍പങ്ങള്‍, ഇന്‍സ്റ്റൊലേഷന്‍ എന്നിവ മ്യൂസിയത്തില്‍ ഉണ്ട്. ‘മോപ്പി’ (MoPi) എന്നും ഈ മ്യൂസിയം അറിയപ്പെടുന്നു. ഈ മാസം തുറന്ന മ്യൂസിയത്തില്‍ ഇതുവരെ 6000 പേരാണ് എത്തിയത്. ആകര്‍ഷകമായ തിളക്കമേറിയ നിറങ്ങളാണ് മ്യൂസിയത്തിലെ മറ്റൊരു പ്രത്യേകത. നിങ്ങള്‍ ഇവിടെ നിന്ന് സെല്‍ഫികള്‍ എടുത്ത് സമൂഹ മാധ്യമങ്ങളില്‍ ഇടാവുന്നതാണ്.


‘കൂടുതല്‍ കൗമാരക്കാരെ ആകര്‍ഷിക്കാനായി ഒരു സെല്‍ഫി സൗഹൃദ മ്യൂസിയമായാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് മറ്റു മ്യൂസിയങ്ങള്‍ക്ക് ഒരു മാതൃകയാണ്. അടുത്ത കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ മ്യൂസിയം ഓഫ് ഐസ്‌ക്രീം പോലുള്ള കൗമാരക്കാരെ ആകര്‍ഷിക്കുന്ന നിരവധി മ്യൂസിയങ്ങളും ആരംഭിക്കും. പ്രദര്‍ശനങ്ങള്‍ കൂടുതല്‍ കൗതുകമേറിയതും ഫോട്ടോഗ്രഫി സൗഹൃദവും ആകും.’ അലെക്‌സാണ്ടറോ സെറിയോ പറഞ്ഞു.

സ്വയം ഒരു പിസ പ്രേമിയെന്ന് വിശേഷിപ്പിക്കുന്ന ലിഡിയ മേലെന്‍ഡെസ് പറയുന്നത് തനിക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവങ്ങളാണ് മ്യൂസിയം സമ്മാനിച്ചതെന്നാണ്. ‘മടുപ്പിക്കുന്ന അനുഭവമായിരിക്കും ഇത് നല്‍കുക എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ ഈ മ്യൂസിയം ഞാന്‍ വിചാരിച്ചതിലും അപ്പുറമായിരുന്നു.’ എന്നാണ് ലിഡിയ പറയുന്നത്. ന്യൂജേഴ്സിയില്‍ നിന്നും എത്തിയ നെനെ റായെ പറയുന്നത്, ‘മറ്റു മ്യൂസിയങ്ങളില്‍ നിന്നും വ്യത്യസ്ഥമാണ് മ്യൂസിയം ഓഫ് പിസ. ഇവിടുത്തെ പിസ ബോക്സുകള്‍ നിരവധി വിവരങ്ങള്‍ നല്‍കുന്നു. വിവരങ്ങള്‍, വിനോദം അങ്ങനെ എല്ലാം കൂടിച്ചേര്‍ന്ന ഒരു ഇടമാണിത്.’ എന്നാണ്.

ലളിതകലയുടെ ലോകത്തേക്ക് ആളുകളെ എത്തിക്കുക എന്നാണ് മോപ്പിയുടെ ലക്ഷ്യം. പിസ പ്രേമികള്‍ ഒരുപാട് പേര്‍ ഇവിടെ എത്തുന്നുണ്ട്. ‘മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ട്, ലോസ് ഏഞ്ചല്‍സ് കൗണ്ടി മ്യൂസിയം ഓഫ് ആര്‍ട്ട് എന്നിവിടങ്ങളില്‍ എത്തുന്ന ആളുകളെ മാത്രമല്ല മ്യൂസിയം ഓഫ് പിസയില്‍ എത്തുന്നത്. ജനങ്ങള്‍ക്ക് മനസിലാകുന്ന തരത്തിലുള്ള പ്രദര്‍ശനങ്ങളാണ് ഞങ്ങള്‍ ഒരുക്കിയിരിക്കുന്നത്.’-സെറിയോ പറഞ്ഞു നിര്‍ത്തി.

യുവാക്കള്‍ക്ക് 35 ഡോളര്‍ (ഏകദേശം 2532 രൂപ) ആണ് പ്രവേശന ഫീസ്. അഞ്ചു വയസിന് താഴെയുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രവേശനം സൗജന്യമാണ്. നവംബര്‍ 18 ന് മ്യൂസിയം അടക്കും.


l

25 വര്‍ഷത്തിനകം മനുഷ്യനെ ചൊവ്വയിലെത്തിക്കും: നാസ

കുവൈറ്റിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ വിദേശികൾക്ക് ചികിത്സ നിര്‍ത്തലാക്കും

രണ്‍വീര്‍-ദീപിക വിവാഹം നടക്കുന്ന ‘ലേക്ക് കോമോ’യുടെ പഴക്കം ഏഴു നൂറ്റാണ്ട്!

Leave a Reply

Your email address will not be published. Required fields are marked *

×