June 13, 2025 |
Share on

രണ്‍വീര്‍-ദീപിക വിവാഹം നടക്കുന്ന ‘ലേക്ക് കോമോ’യുടെ പഴക്കം ഏഴു നൂറ്റാണ്ട്!

ലേക്ക് കോമോ തെരുവുകളിലൂടെ നടക്കുമ്പോള്‍ പ്രണയം നിങ്ങളെ സ്പര്‍ശിച്ചു പോകുന്നത് പോലെ തോന്നും.

ആ പ്രദേശത്തിന്റെ പ്രകൃതി സൗന്ദര്യം, ചരിത്രം, മനോഹാരിത എന്നിവയ്ക്ക് ലേക്ക് കോമോ കൂടുതല്‍ ദൃശ്യചാരുത നല്‍കുന്നു. ഇറ്റലിയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ലേക്ക് കോമോ. ഈ ആഡംബര കേന്ദ്രം റോമന്‍ കാലം മുതലെ പ്രഭുക്കന്മാരുടെയും, സമ്പന്നരുടെയും സ്ഥിരം സന്ദര്‍ശന സ്ഥലമായിരുന്നു. ഈ ഇറ്റാലിയനേറ്റ് വില്ല ഏഴു നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഒരു മൊണാസ്റ്റ്ട്രിയായിട്ടാണ് ആരംഭിച്ചത്.

മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍, ഉരുളന്‍ കല്ലുകള്‍ പാകിയ തെരുവുകള്‍, ഭംഗിയുള്ള അന്തരീക്ഷം, ഇറ്റാലിയനേറ്റ് ആര്‍കിടെക്ച്ചര്‍, മലനിരകള്‍ എന്നിവ കൊണ്ടൊക്കെ പേരുകേട്ടയിടമാണ് ലേക്ക് കോമോ. ഇവിടെ തെരുവുകളിലൂടെ നടക്കുമ്പോള്‍ പ്രണയം നിങ്ങളെ സ്പര്‍ശിച്ചു പോകുന്നത് പോലെ തോന്നും. ലേക്ക് കോമോയിലെ തന്നെ ഏറ്റവും മനോഹരമായ ഒരു വില്ലയാണ് വില്ല ഡെല്‍ ബാല്‍ബിയനെല്ലോ.

ഇപ്പോള്‍ ലേക്ക് കോമോ വാര്‍ത്തയാകുന്നത് ഒരു ഒരു പ്രണയ വിവാഹത്തിന് വേദിയായിട്ടാണ്. ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ബോളിവുഡ് കാത്തിരിക്കുന്ന ദീപിക പദുക്കോണിന്റെയും-രണ്‍വീര്‍ സിംഗിന്റെയും വിവാഹ വേദി ലേക്ക് കോമോയിലാണ്. കനത്ത സുരക്ഷാ വലയമാണ് വില്ലയില്‍. ഞായറാഴ്ച വരെ വില്ല പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തിരുന്നു.

ലേക്ക് കോമോയുടെ കിഴക്കേ തീരത്തെ ഉപദ്വീപിലൂടെയുള്ള രണ്ടര കിലോമീറ്റര്‍ കഠിനമായ കയറ്റം കയറി വേണം ഈ വില്ലയില്‍ എത്താന്‍. ഈ കയറ്റം കയറിയാല്‍ സര്‍വീസ് എന്‍ട്രെന്‍സില്‍ എത്താം. പൂക്കള്‍ മുതല്‍ വേദിയും മറ്റും നിര്‍മ്മിക്കാന്‍ ആവശ്യമായ സാധനങ്ങളൊക്കെ എത്തിക്കുന്ന വാഹനങ്ങള്‍ ഈ വഴിയാണ് കടന്നു വരുന്നത്.

വിവാഹ ചടങ്ങുകള്‍ നടക്കുന്ന മുറിയില്‍ നിന്ന് പുറത്തേക്ക് നോക്കിയാല്‍ വില്ലയുടെ മനോഹരമായ പൂന്തോട്ടം, റോമന്‍ പ്രതിമകള്‍, പഴയ സസ്യജാലങ്ങള്‍ എന്നിവ കാണാം. ഈ മേഖലയിലെ മിക്ക ഹോട്ടലുകളും നൂറ് വര്‍ഷം പഴക്കമുള്ള കെട്ടിടങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പഴമയും ചരിത്രവും അതുപോലെ നിലനിര്‍ത്തിയിട്ടുണ്ട്. അതേസമയം, എല്ലാ ആധുനിക സൗകര്യങ്ങളും ഇവിടെ ലഭ്യവുമാണ്.

ഇന്ത്യയില്‍ അധികമാരും സഞ്ചരിക്കാത്ത പത്ത് സ്ഥലങ്ങള്‍!

ക്യൂന്‍ എലിസബത്തും ടോം ക്രൂയിസുമൊക്കെ എന്തിനാണ് ഈ ബോട്ടില്‍ എത്തിയതെന്ന് അറിയാമോ?

നന്ദി ഹില്‍സിന്റെ സൗന്ദര്യം അനുഭവിച്ച് 4850 അടി മല കയറിയ 20 അന്ധരുടെ കഥ!

 

Leave a Reply

Your email address will not be published. Required fields are marked *

×