UPDATES

വായിച്ചോ‌

ലൈംഗിക ചൂഷണം: വീന്‍സ്റ്റീനേക്കാള്‍ വഷളന്‍ ട്രംപ്

ട്രംപിന്റെ കൊള്ളരുതായ്മകളെക്കുറിച്ച് വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങള്‍ വളരെ ധീരമായാണ് പ്രവര്‍ത്തിക്കുന്നത്. ഒന്നാം ഭേദഗതിക്ക് നന്ദി – ടോണി ഷ്വാര്‍ട്‌സ് പറഞ്ഞു.

                       

ലൈംഗിക ചൂഷണത്തിന്റെ കാര്യത്തില്‍ കുപ്രസിദ്ധി നേടിയ ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വീന്‍സ്റ്റീനേക്കാള്‍ ഇക്കാര്യത്തില്‍ മോശക്കാരനാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്ന് എഴുത്തുകാരന്‍ ടോണി ഷ്വാര്‍ട്‌സ്. ട്രംപിന്റെ ഇത്തരം പ്രവൃത്തികള്‍ ഇനിയും കാണാനിരിക്കുന്നു എന്നും ടോണി ഷ്വാര്‍ട്‌സ് പറഞ്ഞു. ട്രംപും ടോണി ഷ്വാര്‍ട്‌സും ചേര്‍ന്ന് ട്രംപിന്റെ ഓര്‍മ്മക്കുറിപ്പുകളും ബിസിനസ് ഉപദേശങ്ങളും ചേര്‍ത്ത് 1987ല്‍ ദ ആര്‍ട്ട് ഓഫ് ദ ഡീല്‍ എന്ന പുസ്തകം പുറത്തിറക്കിയിരുന്നു.

ഹാര്‍വി വീന്‍സ്റ്റീനെക്കുറിച്ചുള്ള ന്യൂയോര്‍ക്ക് ടൈംസിന്റെ സ്‌റ്റോറി ഏറെ അസ്വസ്ഥതയുണ്ടാക്കി. ട്രംപ് ഇതിനേക്കാള്‍ മോശമാണ്. തന്റെ അധികാരം എങ്ങനെയാണ് ഹോളിവുഡിലെ സ്ത്രീകളെ ലൈംഗികചൂഷണത്തിന് ഇരയാക്കാന്‍ വീന്‍സ്റ്റീന്‍ ഉപയോഗിച്ചത് എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്. രോഗാതുരമായ ഒരു അമേരിക്കന്‍ സമൂഹവും സംസ്‌കാരവുമാണ് കാണുന്നത്. ഏതായാലും ട്രംപിന്റെ കൊള്ളരുതായ്മകളെക്കുറിച്ച് വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങള്‍ വളരെ ധീരമായാണ് പ്രവര്‍ത്തിക്കുന്നത്. ഒന്നാം ഭേദഗതിക്ക് നന്ദി – ടോണി ഷ്വാര്‍ട്‌സ് പറഞ്ഞു.

വായനയ്ക്ക്:
https://goo.gl/cxfYcM

ദിലീപിന് വേണ്ടി കണ്ണീര്‍ ഒഴുക്കുന്നവര്‍ ഹോളിവുഡില്‍ നിന്നുള്ള ഈ സന്ദേശം കേള്‍ക്കുക

Share on

മറ്റുവാര്‍ത്തകള്‍