UPDATES

മാര്‍ക്കറ്റിംഗ് ഇന്‍ഷ്യേറ്റീവ്‌

ഇന്ത്യന്‍ വിദ്യാര്‍ഥികളും അയര്‍ലന്‍ഡിലെ ഉന്നത വിദ്യാഭ്യാസവും


ലോകമെങ്ങുമുള്ള പഠിതാക്കള്‍ക്ക് മികച്ച ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതില്‍ ശ്രദ്ധപുലര്‍ത്തുന്നു അയര്‍ലന്‍ഡിലെ ഉന്നത കലാലയങ്ങളും സര്‍വകലാശാലകളും. ആയിരത്തിലേറെ വര്‍ഷങ്ങളായി ഉന്നത പഠനത്തിനായി ലോകമെങ്ങുമുള്ളവര്‍ അയര്‍ലന്‍ഡിലേക്ക് എത്തുന്നതിന്റെ കാരണം ഇതാണ്. ലോകത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അയര്‍ലന്‍ഡ് ഒരു പ്രധാന ലക്ഷ്യസ്ഥാനമാണ്. തങ്ങള്‍ ഇച്ഛിക്കുന്ന കരിയറില്‍ ശോഭനഭാവി ഉറപ്പാക്കുന്ന തരത്തിലെ മികച്ച വിദ്യാഭ്യാസം ലഭ്യമാകുന്നുവെന്നതാണ് ഈ നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സവിശേഷത. പ്രകൃതി സൗന്ദര്യവും പാരമ്പരാഗത സംസ്‌കാരവും മൂല്യങ്ങളും ഇഴചേരുന്ന അയര്‍ലന്‍ഡിലേക്ക് പഠനത്തിനായി എത്തുന്നവരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ച് വരികയാണ്.

ലോകത്ത് എവിടെപ്പോയാലും സ്വീകാര്യമായ മൂല്യങ്ങള്‍-പഠനം വഴിയും വ്യക്തിത്വ രൂപീകരണം വഴിയും- ഐറിഷ് കലാലയങ്ങളില്‍ നിന്നും കൈമാറ്റം ചെയ്ത് കിട്ടുന്നുവെന്നതാണ് പ്രധാന സവിശേഷത. വിദ്യാര്‍ഥികളുടെ വ്യക്തിത്വത്തിനുണ്ടാകുന്ന വികാസം പോലെ തന്നെ എടുത്തുപറയേണ്ടതാണ് ഐറിഷ് വിദ്യാഭ്യാസം വഴി പകര്‍ന്നു കിട്ടുന്ന സമ്പദ്ശാസ്ത്രപരമായ അധികമൂല്യങ്ങളും. ലോകമെങ്ങും വ്യാപിച്ച് കിടക്കുന്ന ഐറിഷ് കുടുംബത്തിന്റെ ഭാഗമാകുക വഴി എവിടെപ്പോയാലും ലഭിക്കുന്ന സ്വീകാര്യതയും എടുത്ത് പറയേണ്ടതാണ്.

അയര്‍ലന്‍ഡിന് മറ്റ് സ്ഥലങ്ങളേക്കാള്‍ ഏറെ മേന്മകള്‍ ഉണ്ട്. അവയെ ഈ തരത്തില്‍ നമുക്ക് വര്‍ഗീകരിക്കാം:

* അയര്‍ലന്‍ഡ് സുരക്ഷിതത്വവും സൗഹൃദവും ഉറപ്പാക്കുന്ന രാജ്യമാണ്.
* തനതായ സാംസ്‌കാരിക പൈതൃകമുള്ള ഇംഗ്ലീഷ് സംസാരിക്കുന്നവരുടെ രാജ്യമാണ്.
* നിത്യനവീനതയ്ക്കും സര്‍ഗാത്മകതയ്ക്കും അടങ്ങാത്ത ത്വര ഉള്ളവരും പരസ്പരം സഹകരിച്ച് ഏകോപിതമായ പ്രവര്‍ത്തനം നടത്തുന്നതിനായി പ്രതിബദ്ധതയുടെ പേരില്‍ പേരുകേട്ടവരുമാണ് ഐറീഷ് ജനത
*അയര്‍ലന്‍ഡ് യൂറോപ്യന്‍ യൂണിയനില്‍ അംഗമാണ്. ലോകമെങ്ങും വ്യാപിച്ച് കിടക്കുന്ന ഐറിഷ് ജനതയ്ക്ക് അതിവിപുലമായ വിപുലമായ ആഗോള ബന്ധങ്ങളുമുണ്ട്്്.
* അന്താരാഷ്ട്ര തലത്തില്‍ തന്നെ സുദീര്‍ഘമായ പാരമ്പര്യവും സ്വീകാര്യയും ചരിത്രവും ഐറിഷ് വിദ്യാഭ്യാസ സബ്രദായത്തിന് ഉണ്ട്.
*ലോണലി പ്ലാനറ്റ് ലോകത്തിലെ ഏറ്റവും പ്രമുഖ സൗഹൃദ രാജ്യങ്ങളില്‍ ഒന്നായി അയര്‍ലന്‍ഡിനെ തെരഞ്ഞെടുത്തിട്ടുണ്ട്.

അയര്‍ലന്‍ഡ് വിശുദ്ധരുടേയും പണ്ഡിതരുടേയും നാടാണ്. എന്നും സര്‍ഗാത്മകത തുടിച്ച് നില്‍ക്കുന്നതാണ് ഈ നാടിന്റെ ചിത്തം. ബഹുവിത മാനങ്ങള്‍ ഉള്ള വ്യക്തിത്വത്തിനുടമകളായ ബുദ്ധിശാലികളേയും പണ്ഡിതരേയും വാര്‍ത്തെടുക്കുകയെന്ന കാര്യത്തിലുള്ള നിഷ്ഠയാണ് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ ഇവിടിത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നും മനസ്സില്‍ സൂക്ഷിക്കുന്നത്. തൊഴില്‍ ദായകര്‍ക്ക് പരമാവധി പ്രയോജനം ലഭിക്കുന്ന വ്യക്തികളായി ഇവരെ മാറ്റിയെടുക്കാനായി നിരന്തരം പരിശ്രമിക്കുന്നു.

ക്ലാസ് മുറി പഠനത്തിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. എന്നാല്‍ ബഹുമുഖമായ വ്യക്തിത്വ വികാസത്തിനു നല്‍കുന്ന ഊന്നലും അയര്‍ലന്‍ഡ് പോലുള്ള അന്താരാഷ്ട്ര നിലവാരമുള്ള കാമ്പസുകള്‍ നല്‍കുന്ന അനുഭവ പാഠങ്ങളും ഇന്ത്യന്‍ വിദ്യാര്‍ഥികളെ തൊഴിലിടങ്ങളില്‍ കൂടുതല്‍ മിന്നുന്ന പ്രകടനം കാഴ്ചവെയ്ക്കുന്നതിന് പ്രാപ്തരാക്കും. ചുരുക്കി പറഞ്ഞാല്‍ എക്കാലവും ജിജ്ഞാസുക്കളായിരിക്കാനും അറിവ് സമ്പാദിക്കാനുമുള്ള ചോദന ഓരോ വ്യക്തിയിലും വളര്‍ത്തിയെടുക്കാന്‍ ഇവിടത്തെ വിദ്യാഭ്യാസം വഴി സാധിക്കുന്നു. ഇത് പ്രഫഷണല്‍ ജീവിതത്തിലും സ്വകാര്യ ജീവിതത്തിലും ഏറെ ഉയര്‍ച്ചയ്ക്കു വഴിവെയ്ക്കുന്ന മൂല്യമാണ്.

*ഐറിഷ് ജനതയുടെ 50.4 ശതമാനവും 35 വയസില്‍ താഴെയുള്ളവരാണ്. തൊഴില്‍ നൈപുണിയുള്ള ജനതയുടെ കാര്യത്തില്‍ മൂന്നാം സ്ഥാനത്താണ് അയര്‍ലന്‍ഡ്. നിപുണരായ ജനതയും അവര്‍ക്ക് ലഭിക്കുന്ന ഗുണനിലവാരമുള്ള വിദ്യാഭ്യാസവും സാങ്കേതിക കാര്യങ്ങളിലും സേവന തലപരതയിലും ഉന്നത നിലവാരമുള്ള പ്രഫഷണലുകളെ ലോകത്തിനു സംഭാവന ചെയ്യുന്നതിന് ഈ നാടിനെ പ്രാപ്തമാക്കുന്നു.
*സംരഭകത്വ അവസരങ്ങള്‍ പ്രദാനം ചെയ്യുന്ന കാര്യത്തില്‍ അയര്‍ലന്‍ഡ് ലോകത്തെ മറ്റേതൊരു രാജ്യത്തിനുമൊപ്പം മത്സരിച്ച് തന്നെ മുന്നേറുകയാണ്. ക്വാല്‍കോം, നൊവാര്‍ട്ടിസ്, യാഹൂ, ട്വിറ്റര്‍, സെന്‍ഡെസ്‌ക്, സിമാന്‍ടെക്, ഫേസ്ബുക്ക്, മകാഫി, എറ്റ്സി, ഇഎംസി2, ഡ്യൂഷെ ബാങ്ക്, എച്ച്പി, ഹുവാവേ തുടങ്ങിയ നിരവധി മുന്‍നിര ബ്രാന്‍ഡുകള്‍ ഇവിടെ നിന്നും ഊരുവം കൊണ്ടതാണ്.

*അക്കാദമിക് ലോകവും ബന്ധപ്പെട്ട തൊഴില്‍ മേഖലയുമായുള്ള നിത്യ സമ്പര്‍ക്കത്തിലൂടെയാണ് ഓരോ വിഷയത്തിന്റേയും പാഠ്യക്രമം-കരിക്കുലം-തയാറാക്കുന്നത്. ശാസ്ത്രം, സാങ്കേതിക വിദ്യ, എന്‍ജിനീയറിംഗ്, മെഡിസിന്‍ എന്നി വിഷയങ്ങളില്‍ നൈപുണിയും വൈദഗ്ദ്ധ്യവും ഉള്ള ആളുകള്‍ക്ക് അയര്‍ലന്‍ഡില്‍ ഏറെ അവസരങ്ങള്‍ ഉള്ളതിനാല്‍ ജോലി ലഭിക്കുയെന്നത് ഇവിടെയെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രശ്നം ആയിരിക്കുകയില്ല. 85 ശതമാനത്തോളം വിദ്യാര്‍ഥികള്‍ക്ക് കോഴ്സ് പൂര്‍ത്തിയാക്കുന്ന സമയത്ത് തന്നെ ജോലി ലഭിക്കുന്നുണ്ട്. നിലവില്‍ 35,000ത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വിവിധ ഐറിഷ് കലാലയങ്ങളിലായി പഠിക്കുന്നുണ്ട്. പഠനത്തിനായെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും വിവിധ സര്‍വകലാശാലകള്‍ ലക്ഷ്യമിട്ടിട്ടുണ്ട്. ലിമറിക് സര്‍വകലാശാല, ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജ് പോലുള്ളവ ഇത് മുന്‍ നിര്‍ത്തി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സ്‌കോളര്‍ഷിപ്പികള്‍ നല്‍കുന്നുണ്ട്.
*ലോകത്തെ രണ്ട് ശതമാനം വരുന്ന മുന്‍നിര സര്‍വകലാശാലകളുടെ പട്ടികയില്‍ പെടുന്നവയാണ് ഇവിടെത്തെ എല്ലാ സര്‍വകലാശാലകളും. യൂറോപ്പിലെ ബഹു ദേശീയത ഹബ്ബായും ഈ സര്‍വകലാശാലകള്‍ മാറിതീര്‍ന്നിരിക്കുന്നു.
തൊഴില്‍ ഉറപ്പാക്കുന്നതിനായി എല്ലാ ബിരുദധാരികള്‍ക്കും പഠനം പൂര്‍ത്തിയായ ശേഷം 24 മാസങ്ങള്‍ കൂടി അയര്‍ലന്‍ഡില്‍ തുടരാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇത്തരം സ്റ്റെ ബാക് ഓപ്ഷനിലൂടെ നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഇതിനകം തൊഴില്‍ നേടാന്‍ ആയിട്ടുണ്ട്. ചില സര്‍വകലാശാലകള്‍ ഒരു വര്‍ഷത്തെ വേതനം ലഭിക്കുന്ന അവധിക്കാലം(സബാറ്റിക്കല്‍ ഇയര്‍) എന്നതും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്റേണ്‍ഷിപ്പും മറ്റും തുടര്‍ന്നു കൊണ്ടുപോകുന്നതിനുള്ള അവസരം ഇത് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നു.

അയര്‍ലന്‍ഡ് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ അവസരങ്ങള്‍ നല്‍കുന്ന രാജ്യമാണ്. അതുകൊണ്ട് പോസ്റ്റ് ഡോക്ടറല്‍ പഠനത്തിനായി ഏറെ ഫണ്ടിംഗും ഇവിടെയുണ്ട്. ഇ കൊമേഴ്സിലും അനലറ്റിക്സിലും മറ്റും വര്‍ധിച്ചുവരുന്ന തൊഴിലവസരങ്ങള്‍ വഴി അയര്‍ലന്‍ഡിന്റെ സമ്പദ് വ്യവസ്ഥയുടെ കുതിച്ച് ചാട്ടത്തിന് ഐടി മേഖല വലിയ സംഭാവനയാണ് നല്‍കുന്നത്. ഐറിഷ് സംരഭകത്വ വിഭാഗവും വിവിധ സംരഭകത്വ സംവിധാനങ്ങളും ചേര്‍ന്ന് വനിത സംരഭകര്‍ക്ക് മാത്രമായി വലിയ തോതില്‍ ഫണ്ടിംഗ് നടത്തുന്നു. ഇത് ഓരോ വര്‍ഷവും വര്‍ധിപ്പിച്ച് കൊണ്ടുവരുന്ന കാര്യത്തിലും അധികൃതര്‍ ശ്രദ്ധിയ്ക്കുന്നുണ്ട്. ഇതുവരെ പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത സാധ്യതകള്‍ പരമാവധി മുതലെടുക്കുന്നതിനും സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ പ്രാതിനിധ്യം സംരഭകത്വം അടക്കമുള്ള കാര്യങ്ങളില്‍ ഉറപ്പാക്കുന്നതിനും ശ്രദ്ധയൂന്നുന്നു. സംരഭകത്വം എന്നാല്‍ കേവലം ഫണ്ടിംഗ് ഉറപ്പാക്കല്‍ അല്ലെന്നും സമൂഹത്തിലെ സമസ്ത ഘടകങ്ങളും കണക്കിലെടുത്തുള്ള സമ്യക്കായ സമീപനവും തൊഴില്‍ ജീവിത സമീകരണവും ആണെന്നും മനസ്സിലാക്കിക്കൊണ്ടാണ് പ്രവര്‍ത്തന പദ്ധതികള്‍ തയാറാക്കിയിട്ടുള്ളത്.

യൂറോപ്യന്‍ രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന വിദ്യാര്‍ഥികളുടെ ജീവിത നിലവാരം അയര്‍ലന്‍ഡിലാണ്. സംഗീതമോ നൃത്തമോ സ്പോര്‍ട്സോ എന്തുമാകട്ടെ, വിദ്യാര്‍ഥികള്‍ക്ക് എന്നും എന്തെങ്കിലും തരത്തിലുള്ള പാഠ്യേതര പ്രവര്‍ത്തനങ്ങളും ഉണ്ടായിരിക്കും. സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കുമായിട്ട് ഐറിഷ് സ്ഥാപനങ്ങള്‍ക്കൊക്കെ വിവിധ സംഘടനകളും ക്ലബ്ബുകളും ഉണ്ട്. മിക്കവാറും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ചേര്‍ന്ന് ഇന്ത്യന്‍ സംഘടനകളും പ്രവര്‍ത്തിയ്ക്കുന്നു.

ഇന്ത്യന്‍ ഉത്സവങ്ങളായ ദീപാവലിയും ഹോളിയും ഒക്കെ അയര്‍ലന്‍ഡില്‍ ആഘോഷിക്കുന്നു. ഇന്ത്യയുടെ റിപ്പബ്ലിക് ദിനവും സ്വാതന്ത്ര്യ ദിനവും പല ഐറിഷ് സര്‍വകലാശാലകളിലും കൊണ്ടാടാറുണ്ട്. ഇന്ത്യന്‍ ഭക്ഷണങ്ങള്‍ക്കായും എന്തിന് ഇന്ത്യന്‍ വേഷങ്ങള്‍ അണിയുന്നതിനായും ഇവിടെ ദിവസങ്ങള്‍ നീക്കിവെയ്ക്കാറുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് അവരുടെ നാട്ടിലെ ടെലിവിഷന്‍ ചാനലുകള്‍ കാണുന്നതിനായി പ്രത്യേക ക്രമീകരണങ്ങളും പല സര്‍വകലാശാലകളും ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ട്.

ഇന്ത്യയില്‍ നിന്നുള്ളവര്‍ വിദ്യാഭ്യാസത്തിനായി പണം ചെലവിടുന്നത് കൃത്യമായി നിക്ഷേപ മൂല്യം ഏതെങ്കിലും തരത്തില്‍ തിരികെ ലഭിക്കും(റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ്മെന്റ്) എന്ന് ലക്ഷ്യം വെച്ചാണെന്ന കാര്യവും അയര്‍ലന്‍ഡിലെ അധികൃതര്‍ക്ക് അറിയാം. ഏറ്റവും ലളിതമായി പറഞ്ഞാല്‍ ബിരുദ പഠനം പൂര്‍ത്തിയാകുമ്പോഴേക്കും തന്നെ കരിയറിലേക്ക് പ്രവേശിക്കാനുള്ള അവസരം ഉറപ്പാക്കല്‍ എന്ന് ഇതിനെ വിശദീകരിക്കാം. ഇക്കാര്യത്തില്‍ അയര്‍ലന്‍ഡിലെ സ്ഥാപനങ്ങളുടെ ട്രാക്ക് റിക്കോഡ് ശ്രദ്ധേയമാണ്.

ഐറിഷ് വിദ്യാഭ്യാസ സബ്രദായത്തിനു ഇവിടത്തെ സ്ഥാപനങ്ങള്‍ക്കും ഇന്ത്യയില്‍ വലിയ അംഗീകാരം ഉണ്ടെന്ന കാര്യം ഞങ്ങള്‍ക്കറിയാം. അയര്‍ലന്‍ഡിലെ സമ്പന്നമായ സംസ്‌കാരം തൊട്ടറിയാനായി ഇന്ത്യക്കാരെ ഞങ്ങള്‍ ഇരു കൈകളും നീട്ടി സ്വാഗതം ചെയ്യുന്നു. ഒപ്പം ഇന്ത്യക്കാരുടെ അനുപമമായ സംസ്‌കാരം ഞങ്ങളുമായി പങ്കുവെയ്ക്കുന്നതിനും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 

 

[bsa_pro_ad_space id=3]

മറ്റുവാർത്തകൾ