UPDATES

ഇന്ത്യന്‍ പാര്‍ലമെന്റിന്റെ പുതിയ മന്ദിരം ഇന്ന് മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നു. വൃത്താകൃതിയിലുള്ള പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് ഒട്ടേറെ വിശേഷണങ്ങളുള്ള ത്രികോണ ആകൃതിയിലുള്ള പുതിയ മന്ദിരത്തില്‍ നിന്നായിരിക്കും ഇനി രാജ്യത്തിന്റെ ഭാവി മെനയുക. വിനയക ചതുര്‍ത്ഥി ദിനം നോക്കിയാണ് സെന്‍ട്രല്‍ വിസ്ത പുനര്‍വികസന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച പുതിയ മന്ദിരത്തിലേയ്ക്ക് പാര്‍ലമെന്റ് അംഗങ്ങള്‍ മാറിയത്. ആര്‍ക്കിടെക്ട് ബിമല്‍ പട്ടേല്‍ രൂപകല്പന ചെയ്ത പുതിയ കെട്ടിടത്തിന്റെ നിര്‍മാണം 2019 ലാണ് ആരംഭിച്ചത്. 2023 മെയ് 28 ന് പ്രധാനമന്ത്രി … Continue reading “പുതു ചരിത്രമെഴുതാന്‍… ഇന്ത്യ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍”

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്തെ ബിജെപി പ്രവര്‍ത്തകര്‍ അങ്കലാപ്പിലാണ്. കാരണം 15 വര്‍ഷം മുമ്പ് ആര്‍എസ്എസ് വിട്ട കുറെ നേതാക്കള്‍ ചേര്‍ന്ന് പുതിയ സംഘടനയ്ക്ക് രൂപം കൊടുത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. അവര്‍ പാര്‍ട്ടിക്ക് പേരും നല്‍കിയിരിക്കുന്നു. ജനഹിത് എന്നാണ് അവര്‍ പാര്‍ട്ടിക്ക് നല്‍കിയിരിക്കുന്ന പേര്. ജന്‍ഹിതിന്റെ ആദ്യ പൊതുയോഗം കഴിഞ്ഞ ഞായറാഴ്ച മധ്യപ്രദേശില്‍ കൂടുകയുണ്ടായി. സമാനമായ രീതിയില്‍ ബജ്‌റംഗ് ദള്ളിന്റെ മുന്‍ നേതാക്കള്‍ ചേര്‍ന്ന് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കി. … Continue reading “ബിജെപിക്ക് ഭീഷണിയായി ബജ്‌റംഗ് സേനയും ജനഹിത് പാര്‍ട്ടിയും”

ഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടി റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ലോക രാജ്യങ്ങളിലെ മാധ്യമങ്ങളുടെ വന്‍ പട തന്നെ എത്തിയിരിക്കുന്നു. രണ്ടായിരത്തിലേറെ പേര്‍ വിദേശ മാധ്യമങ്ങളില്‍ നിന്നും ഏതാണ്ട് മൂവായിരത്തിലേറെ പേര്‍ ഇന്ത്യന്‍ മാധ്യമങ്ങളില്‍ നിന്നും ജി 20 ഉച്ചകോടി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇവര്‍ക്കായി പ്രകൃതി മൈതാനിലെ പ്രത്യേക മാധ്യമ സെന്ററില്‍ വലിയ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ലോകരാജ്യങ്ങളിലെ പല നേതാക്കളും വന്നപ്പോള്‍ അവരോടൊപ്പം ഇരുപതില്‍ കുറയാത്ത മാധ്യമപ്രവര്‍ത്ത സംഘവുമുണ്ടായിരുന്നു. ലോക നേതാക്കളോടൊപ്പം എത്താത്ത ഒട്ടേറെ മാധ്യമപ്രവര്‍ത്തകരും റിപ്പോര്‍ട്ട് ചെയ്യുവാന്‍ … Continue reading “ജി 20; ഡല്‍ഹി പ്രഖ്യാപനങ്ങളും മാധ്യമ വിചാരങ്ങളും”

കര്‍ണാടകയില്‍ ബിജെപിയും ജനതാദള്‍ സെക്കുലറുമായി ധാരണയിലായി. കര്‍ണാടകയിലെ 28 ലോക്‌സഭാ സീറ്റുകളില്‍ നാലെണ്ണത്തില്‍ ജനതാദള്‍ സെക്കുലര്‍ മത്സരിക്കുകയും ശേഷിച്ച 24 സീറ്റില്‍ ബിജെപി നേതൃത്വം കൊടുക്കുന്ന എന്‍ഡിഎ മുന്നണി മത്സരിക്കുകയും ചെയ്യുമെന്നുള്ള ധാരണയായതായി കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ ബി എസ് യെദ്യൂരപ്പ അറിയിച്ചു. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ ഐക്യമായ ഇന്ത്യ ശക്തിപ്പെടുന്നതിന്റെ വേവലാതി ബിജെപി പളയത്തില്‍ ഉണ്ട് എന്നുള്ളത് വ്യക്തമാണ്. ഇന്ത്യ മുന്നണിയില്‍ വേണ്ടത്ര മേല്‍ക്കൈ മുന്‍ പ്രധാനമന്ത്രിയും ജെ.ഡി. ( എസ് ) … Continue reading “‘ഇന്ത്യ’ക്കൊപ്പമല്ല, ജനതദള്‍ (എസ്) ബി ജെ പിക്കൊപ്പം”

അദാനിയുടെ വൈദ്യുതി വാങ്ങാന്‍ കേരളം വിലകുറഞ്ഞ വൈദ്യുതി കിട്ടും എന്നിരിക്കെ വില കൂട്ടി വാങ്ങി സമൂഹത്തിന് വില്‍ക്കുന്ന അപൂര്‍വ്വ കാഴ്ചയാണ് കേരളത്തില്‍ കാണുവാന്‍ പോകുന്നത്. ജനങ്ങള്‍ക്ക് വിലകുറഞ്ഞ വൈദ്യുതി നല്‍കുവാന്‍ ബാധ്യസ്ഥരായ സര്‍ക്കാരാണ് ജനങ്ങളെ ദ്രോഹിക്കുന്ന ഈ ഒരു നടപടിക്ക് മുന്‍കൈയെടുക്കുന്നത് എന്നുള്ളത് ദൗര്‍ഭാഗ്യകരമാണ്. നാലു രൂപ ഇരുപത്തൊന്‍പത് പൈസയ്ക്ക് ഒരു യൂണിറ്റ് വൈദ്യുതി ലഭ്യമാണെന്നിരിക്കെ ഈ കരാര്‍ റദ്ദാക്കി ആറ് രൂപ തൊണ്ണൂറ്റി ഏഴ് പൈസയ്ക്ക് വൈദ്യുതി വാങ്ങുവാന്‍ പുതിയ കരാറില്‍ ഒപ്പിടാന്‍ പോകുകയാണ് കേരള … Continue reading “കേരള സര്‍ക്കാരിന്റെ അദാനി പ്രേമവും ഷി ജിന്‍പിങ്ങിന്റെ പിന്മാറ്റവും”

സര്‍ക്കാരിന് വേവലാതി; ബി.ജെ.പിക്ക് ആശങ്ക മേഘം ഇരുണ്ടിരിക്കുന്നത് ഒരു വലിയ മഴയ്ക്കുള്ള ലക്ഷണങ്ങള്‍ കാണിക്കുന്നു. ഒപ്പം ശക്തമായ ഇടിയും മിന്നലും ഉണ്ടെന്ന് കരുതുക. സ്വാഭാവികമായും നിങ്ങള്‍ ഒരു വലിയ മഴയെ പ്രതീക്ഷിക്കും. മഴയെ പ്രതിരോധിക്കുന്നതിന് വേണ്ടി കുടയെടുക്കണമെന്ന് നിങ്ങള്‍ സ്വയം തീരുമാനിക്കും. വലിയ മഴ വരുന്നു എന്നു വീട്ടിലുള്ളവര്‍ ഓര്‍മപ്പെടുത്താം. ചുരുങ്ങിയപക്ഷം കേരളത്തില്‍ ഉള്ളവര്‍ക്കൊക്കെ ഇത് ഒരു പതിവ് സംഭവമായിരിക്കും. സമാനമായ സ്ഥിതിവിശേഷമാണ് രാജ്യത്തെ രാഷ്ട്രീയ രംഗത്തും സംഭവിച്ചിരിക്കുന്നത്. രാജ്യം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെ പ്രതിരോധത്തില്‍ ആക്കി … Continue reading “ഉദയനിധിയുടെ സനാതനധര്‍മ വിവാദവും കുക്കികളൊഴിഞ്ഞ ഇംഫാലും ബിജെപിയുടെ വേവലാതിയും”

ശിവ ഭക്തി കൂടുന്ന സര്‍ക്കാര്‍ ചന്ദ്രനില്‍ ലാന്‍ഡ് ചെയ്ത ചന്ദ്രയാന്‍ 3 ന്റെ പ്രദേശത്തെ ശിവശക്തി പോയിന്റ് എന്ന് നാമകരണം ചെയ്ത സര്‍ക്കാര്‍ വലിയ വിമര്‍ശനം ഏറ്റുവാങ്ങുകയാണ്. ജി 20ന്റെ ഭാഗമായി കോടിക്കണക്കിന് രൂപ ചെലവാക്കി രാജ്യ തലസ്ഥാനമായ ഡല്‍ഹിയെ സൗന്ദര്യവത്കരിക്കുമ്പോള്‍ ഫൗണ്ടനുകളും മറ്റും ശിവലിംഗത്തിന്റെ രൂപത്തില്‍ നിര്‍മ്മിച്ചതും ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നു. ഡല്‍ഹി ഇന്ദിര ഗാന്ധി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹി നഗരത്തിലേയ്ക്ക് പ്രവേശിക്കുന്ന പ്രധാന കവലയാണ് ധൗളക. ഇവിടെ സ്ഥാപിച്ചിരിക്കുന്ന ജലധാരകള്‍ ശിവലിംഗത്തിന്റെ രൂപത്തിലുള്ളതാണ്. ഇതാണ് … Continue reading “കേന്ദ്ര സര്‍ക്കാരിന്റെ ശിവഭക്തിയും, അദാനിയും, തെരഞ്ഞെടുപ്പ് വിശേഷങ്ങളും; Today In India”

സര്‍ക്കാര്‍ അധീനതയിലുള്ള രാജ്യത്തെ പുറമ്പോക്ക് ഭൂമിയില്‍ വ്യാപകമായി ഹിന്ദു ക്ഷേത്രങ്ങള്‍ ഉയരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ ഇതിനോടകം ലക്ഷത്തിലേറെ പുതിയ ക്ഷേത്രങ്ങളാണ് പൊതുഭൂമിയില്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. പ്രഖ്യാപിത ക്ഷേത്ര നിര്‍മ്മാണങ്ങളില്‍ പെടുന്നതല്ല ഇതൊക്കെ. രാജ്യത്തെ ചെറിയ കോളനികളിലും, പാര്‍ക്കിലും, സൊസൈറ്റികള്‍ക്കുള്ളിലും ക്ഷേത്രങ്ങള്‍ നിര്‍മിക്കുക എന്ന അജണ്ടയാണ് നടപ്പിലാക്കുന്നതെന്നാണ് വിമര്‍ശനം. ഉത്തരേന്ത്യയില്‍ എല്ലാ ആല്‍മരചോടുകളിലും വിഗ്രഹങ്ങളും ക്ഷേത്രങ്ങളും ‘ പ്രത്യക്ഷപ്പെടുന്നു’ എന്നാണ് പരിഹാസരൂപേണയുള്ള വര്‍ത്തമാനം. രാജ്യത്തെ പൊതുസ്ഥലങ്ങളിലുള്ള ക്ഷേത്ര നിര്‍മാണം ഭരണകൂടത്തിന്റെ … Continue reading “എല്ലായിടത്തും ക്ഷേത്രങ്ങള്‍, എസ് പി ജി പാര്‍പ്പിട സമുച്ചയത്തിലും”

നിങ്ങള്‍ എന്തുകൊണ്ട് പാക്കിസ്ഥാനില്‍ പോയില്ല? എന്ന ചോദ്യവുമായി ഡല്‍ഹിയിലെ ഒരു സ്‌കൂള്‍ അധ്യാപിക കുട്ടികളോട് സംവാദം നടത്തിയത് വിവാദം ആയിരിക്കുകയാണ്. മുസ്ലിം വിഭാഗത്തില്‍പ്പെട്ട കുട്ടികളോടാണ് നിങ്ങളുടെ കുടുംബം വിഭജന സമയത്ത് പാക്കിസ്ഥാനിലേക്ക് പോകാതെ ഇന്ത്യയില്‍ തന്നെ തങ്ങിയതിനെ വിമര്‍ശിച്ചുകൊണ്ട് അധ്യാപിക ഹേമ ഗുലാത്തി ക്ലാസില്‍ സംസാരിച്ചത്. ഡല്‍ഹിയില്‍ ഗാന്ധി നഗറിലെ സര്‍ക്കാര്‍ സര്‍വ്വോദയാ ബാല്‍ വിദ്യാലയത്തിലെ ഒന്‍പതാം ക്ലാസ്സില്‍ ഉണ്ടായതാണ് സംഭവം. മുസ്ലിം ആരാധന കേന്ദ്രമായ മക്കയെയും കഅബയെയും ഖുറാനേയും കുറിച്ച് വളരെ മോശമായി ചിത്രീകരിക്കുന്ന പരാമര്‍ശവും … Continue reading “നിങ്ങള്‍ എന്തേ പാകിസ്ഥാനില്‍ പോയില്ല ?”

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സീറ്റില്‍ സമാജ്‌വാദ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നു

ജൂലൈ 31 ന് പൊട്ടിപ്പുറപ്പെട്ട കലാപത്തിന് സമാനമായ അന്തരീക്ഷമാണുള്ളത്

ജി 20; തലസ്ഥാനത്ത് ആകാശ-റോഡ് മാര്‍ഗങ്ങളില്‍ കടുത്ത യാത്ര നിയന്ത്രണങ്ങള്‍ ഉണ്ടാകും

തന്റെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയുന്നില്ലെന്നാണ് ഗവര്‍ണറുടെ കോപത്തിന് കാരണം

നിലവില്‍ ശോഭയാത്രയ്ക്ക് അനുമതി നിഷേധിച്ചിട്ടുണ്ട്, ജി 20 യാണ് കാരണം പറയുന്നത്

യോഗി ഭരിക്കുന്ന ഉത്തര്‍ പ്രദേശില്‍ സംഭവിച്ചതാണ്. ത്രിപ്ത ത്യാഗി എന്ന അധ്യാപിക മുസ്ലീം വിഭാഗത്തിലെ ഇര്‍ഷാദിന്റെ മകന്‍ അല്‍തമാഷിനെ ക്ലാസില്‍ മുന്നില്‍ നിര്‍ത്തുന്നു. മന്‍സൂര്‍പൂര്‍ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ കുബാപ്പൂരിലെ നീഹ പബ്ലിക്ക് സ്‌കൂളിലെ ക്ലാസ്സ് മുറിയിലെ കുട്ടികളില്‍ നിന്ന് മുസ്ലിം കുട്ടിയെ തെരഞ്ഞുപിടിച്ചു നിര്‍ത്തിയ ശേഷം ഓരോ ഹിന്ദു കുട്ടികളോടും വന്ന് മുസ്ലീം കുട്ടിയുടെ മുഖത്തടിക്കാന്‍ പറയുകയാണ് ക്ലാസ്സ് അധ്യാപികയായ ത്രിപ്ത ത്യാഗി. ഇത് ചെയ്യേണ്ടത് തന്റെ കടമയാണെന്നും എല്ലാ മുസ്ലീം കുട്ടികളെയും ഞാന്‍ തല്ലുന്നുണ്ടെന്നും … Continue reading “മുസ്ലിം വിദ്യാര്‍ത്ഥിയെ തെരഞ്ഞു പിടിച്ചു തല്ലിക്കുന്ന യോഗിയുടെ ഉത്തര്‍പ്രദേശ്”

ഷീ ജിന്‍പിംഗ്- മോദി കൂടിക്കാഴ്ച്ചയില്‍ അതിര്‍ത്ത തര്‍ക്കം കടന്നു വന്നേക്കും

2023 സെപ്റ്റംബര്‍ മാസം 9, 10 തീയതികളില്‍ ആണ് ഇന്ത്യയില്‍ ജി 20 ഉച്ചകോടി നടക്കുന്നത്

ലോകത്ത് ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്

നെഹ്‌റു നിര്‍മിച്ച ഇന്ത്യയെ പൊളിച്ചു പണിയുന്ന മോദി

സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി രാജ്യത്തെ എല്ലാ വീടുകളിലും ദേശീയ പതാക പാറിപ്പിക്കുക എന്ന ലക്ഷവുമായി തുടക്കം കുറിച്ച ഹര്‍ ഘര്‍ തിരങ്ക എന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കം ശ്രദ്ധേയമാകുന്നു. രാജ്യ തലസ്ഥാനത്തെ ഫ്‌ളാറ്റുകളില്‍ ത്രിവര്‍ണ്ണ പതാക പാറി തുടങ്ങി. രാജ്യത്തെ ജനങ്ങളില്‍ ദേശീയത ബോധവും രാഷ്ട്ര പുരോഗതിയും ഉണ്ടാകാന്‍ ത്രിവര്‍ണ്ണ പതാകയ്ക്ക് സാധിക്കും. രാജ്യത്തെ ജനങ്ങള്‍ ഹര്‍ ഘര്‍ തിരങ്ക എന്ന പരിപാടിയില്‍ പങ്കാളിയാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. വലിയ പ്രതിമകളുടേയും വര്‍ണ്ണ പകിട്ടുള്ള … Continue reading “ഹര്‍ ഘർ തിരങ്ക … പിന്നെ പ്രതിമകളും…”

കേരള രാഷ്ട്രീയത്തിലെ ‘മാസപ്പടി’ വിവാദം ദേശിയ തലത്തിലും ശ്രദ്ധയാവുകയാണ്. കേരളത്തിലെ സ്വകാര്യ കരിമണല്‍ ഘനന കമ്പനി സി.എം.ആര്‍.എല്ലില്‍ നിന്നുള്ള മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് കിട്ടിയ പണത്തിന്റെ കണക്കിനെ ചൊല്ലിയുള്ള തര്‍ക്കം കേരളത്തില്‍ ശക്തി പ്രാപിക്കുകയാണ്. കേരളത്തിന്റെ അതിര്‍ത്തി വിട്ട് ഈ വിവാദവും ചര്‍ച്ചയും രാജ്യ തലസ്ഥാനത്തേക്ക് എത്തിയിരിക്കുന്നു എന്നുള്ളതാണ് വസ്തുത. വീണയുടെ ഭര്‍ത്താവ് സംസ്ഥാനത്തെ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ആണ് എന്നുള്ളതും വിഷയത്തിന്റെ ഗൗരവം കൂട്ടുന്നു. മാസപ്പിടി ആരോപണം ശക്തമായ രീതിയില്‍ കഴിഞ്ഞ ദിവസം … Continue reading “TodayIn India: ‘മാസപ്പടി’; അനങ്ങാതെ കോണ്‍ഗ്രസ്, ആവേശം കുഴല്‍നാടന് മാത്രം”

വാശയേറിയ പാര്‍ലമെന്റ് സംവാദങ്ങള്‍ക്ക് ശേഷം ഇന്നു പ്രധാന മന്ത്രി മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ 100 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ക്ഷേത്രത്തിനു തറക്കല്‍ ഇടുന്ന ചടങ്ങില്‍ പങ്കെടുക്കുവാനാണ് പോകുന്നത്. പതിനാലാം നൂറ്റാണ്ടിലെ കവിയായ രവി ദാസിന്റെ ഓര്‍മ്മയ്ക്കായാണ് ക്ഷേത്ര നിര്‍മ്മാണം. അതേസമയം, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞ പിറ്റേ ദിവസമായ ശനിയാഴ്ച്ച പോകുന്നത് തന്റെ മണ്ഡലമായ വയനാട്ടിലേക്കാണ്. രണ്ടു നേതാക്കളുടെയും പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷമുള്ള യാത്രകളുടെ വ്യത്യാസം ഇതാണ്. മധ്യപ്രദേശില്‍ നിയമസഭ തിരഞ്ഞെടുപ്പ് … Continue reading “Today In India: ക്ഷേത്രത്തിന് തറക്കല്ലിടാന്‍ മോദി, ജനങ്ങളെ കാണാന്‍ രാഹുല്‍”

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ തെരഞ്ഞെടുക്കുവാനുള്ള സമിതിയില്‍ നിന്ന് രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസിനെ പുറത്താക്കി കൊണ്ടുള്ള ബില്ല് ഇന്ന് രാജ്യം ചര്‍ച്ച ചെയ്യും. രാജ്യസഭയില്‍ ഇതു സംബന്ധിച്ച ബില്ല് സര്‍ക്കാര്‍ അവതരിപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷനെ തിരഞ്ഞെടുക്കുന്നതില്‍ നിഷ്പക്ഷ സമിതി ഉണ്ടാകണം എന്നാണ് സുപ്രീം കോടതി പറഞ്ഞിരിന്നത്. ഇതാണ് പൂര്‍ണമായും തള്ളിക്കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ ബില്ലുമായി എത്തിയത്. പുതിയ ബില്ല് പാസായാല്‍ ഉണ്ടാകുന്ന നിയമ പ്രകാരം പ്രധാനമന്ത്രി കേന്ദ്രമന്ത്രി പ്രതിപക്ഷ നേതാവ് എന്നിവര്‍ … Continue reading “Today In India: ചീഫ് ജസ്റ്റീസ് പുറത്ത്; തെരഞ്ഞെടുപ്പ് കമ്മീഷനും കൈപ്പിടിയില്‍, വിമര്‍ശിച്ചാല്‍ സസ്‌പെന്‍ഷന്‍”

തിരുത്തപ്പെടേണ്ടത് തിരുത്തുക തന്നെ വേണം. എന്നാല്‍ നെഹ്‌റുവിന്റെ ഓര്‍മകള്‍ ഒന്നും ഉണ്ടാകാതിരിക്കുവാനായി ബിജെപി വലിയ രീതിയില്‍ ശ്രമം നടത്തുന്നുണ്ട്. മുഗള്‍ രാജാക്കന്മാരുടെ പേരുകള്‍ നീക്കം ചെയ്യുന്നതിലും നിലവിലെ കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. എത്രയെത്ര റോഡുകളുടേയും സ്ഥാപനങ്ങളുടേയും പേരുകള്‍ തിരുത്തി. ലോക്‌സഭയില്‍ നടന്നുകൊണ്ടിരിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയത്തില്‍ ഒട്ടേറെ തിരുത്തലുകള്‍ വരുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തില്‍ പ്രധാനമന്ത്രിയെ പരാമര്‍ശിക്കുന്ന ഇടങ്ങളിലെല്ലാം തിരുത്തലുകള്‍ വരുത്തിയിരിക്കുന്നു. മണിപ്പൂര്‍ എന്ന സംസ്ഥാനത്തിന്റെ പേര് പോലും സഭാ രേഖകളില്‍ നിന്ന് നീക്കിയത് … Continue reading “Today In India: പുറത്തും അകത്തും തിരുത്തലുകള്‍”

മണിപ്പൂര്‍ വിഷയത്തില്‍ ലോക്‌സഭയില്‍ നടക്കുന്ന അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി സംസാരിച്ചു. എന്നാല്‍ ഇന്നും സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയില്ല. അദാനിയെ കുറിച്ച് സംസാരിക്കില്ല, അതുകൊണ്ട് ബിജെപി ബെഞ്ചില്‍ ഉള്ളവര്‍ പേടിക്കേണ്ട എന്നുള്ള ആമുഖത്തോടു കൂടിയാണ് രാഹുല്‍ ഗാന്ധി തന്റെ അവിശ്വാസ പ്രമേയത്തിന് മേലുള്ള പ്രസംഗം തുടക്കം കുറിച്ചത്. രാവണന്‍ രണ്ടുപേരുടെ വാക്കുകള്‍ മാത്രമാണ് ചെവിക്കൊണ്ടിട്ടുള്ളത് എന്നുള്ളത് പോലെ പ്രധാനമന്ത്രി മോദി രണ്ടുപേര്‍ പറയുന്നതു മാത്രമാണ് ചെവി കൊള്ളുന്നത് എന്ന് രാഹുല്‍ പറഞ്ഞപ്പോള്‍ വലിയ ബഹളമാണ് … Continue reading “Today In India: ഭാരത മാതാവിനെ മണിപ്പൂരില്‍ രണ്ടായി മുറിച്ചെന്ന് രാഹുല്‍ ഗാന്ധി, ഇന്നും സഭയില്‍ വരാതെ മോദി”

ഇന്ന് ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കൗതുകപൂര്‍വ്വം നോക്കുന്നത് പാര്‍ലമെന്റില്‍ നടക്കുന്ന അവിശ്വാസപ്രമേയ ചര്‍ച്ച തന്നെയാണ്. രാജ്യത്തെ നല്ലൊരു ശതമാനം ജനങ്ങളും വളരെ ജാഗ്രതയോടെയാണ് പാര്‍ലമെന്റ് ചര്‍ച്ച ശ്രദ്ധിക്കുന്നത്. മണിപ്പൂര്‍ സംഭവം ഇന്ത്യന്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുക എന്നുള്ളത് മാത്രമാണ് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ ലക്ഷ്യം. പാര്‍ലമെന്റ് രേഖകളില്‍ മണിപ്പൂര്‍ എന്ന വാക്ക് രേഖപ്പെടുത്താതിരിക്കുവാനുള്ള ഒരു ശ്രമം മുന്‍പ് ഭരണപക്ഷം നടത്തിയിരുന്നത് ഓര്‍ക്കേണ്ടതുണ്ട്. അപ്പോഴാണ് ഇപ്പോഴത്തെ അവിശ്വാസ പ്രമേയത്തിന്റെ ഗൗരവം തിരിച്ചറിയാന്‍ സാധിക്കൂ. മണിപ്പൂര്‍ വിഷയം പാര്‍ലമെന്റില്‍ … Continue reading “Today in India: മണിപ്പൂര്‍; ഇന്ത്യ ഉറ്റുനോക്കുന്ന അവിശ്വാസപ്രമേയം”