November 03, 2024 |

പുതു ചരിത്രമെഴുതാന്‍… ഇന്ത്യ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍

ഇന്ത്യന്‍ പാര്‍ലമെന്റിന്റെ പുതിയ മന്ദിരം ഇന്ന് മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നു. വൃത്താകൃതിയിലുള്ള പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് ഒട്ടേറെ വിശേഷണങ്ങളുള്ള ത്രികോണ ആകൃതിയിലുള്ള പുതിയ മന്ദിരത്തില്‍ നിന്നായിരിക്കും ഇനി രാജ്യത്തിന്റെ ഭാവി മെനയുക. വിനയക ചതുര്‍ത്ഥി ദിനം നോക്കിയാണ് സെന്‍ട്രല്‍ വിസ്ത പുനര്‍വികസന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച പുതിയ മന്ദിരത്തിലേയ്ക്ക് പാര്‍ലമെന്റ് അംഗങ്ങള്‍ മാറിയത്. ആര്‍ക്കിടെക്ട് ബിമല്‍ പട്ടേല്‍ രൂപകല്പന ചെയ്ത പുതിയ കെട്ടിടത്തിന്റെ നിര്‍മാണം 2019 ലാണ് ആരംഭിച്ചത്. 2023 മെയ് 28 ന് പ്രധാനമന്ത്രി […]

ഇന്ത്യന്‍ പാര്‍ലമെന്റിന്റെ പുതിയ മന്ദിരം ഇന്ന് മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നു. വൃത്താകൃതിയിലുള്ള പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് ഒട്ടേറെ വിശേഷണങ്ങളുള്ള ത്രികോണ ആകൃതിയിലുള്ള പുതിയ മന്ദിരത്തില്‍ നിന്നായിരിക്കും ഇനി രാജ്യത്തിന്റെ ഭാവി മെനയുക. വിനയക ചതുര്‍ത്ഥി ദിനം നോക്കിയാണ് സെന്‍ട്രല്‍ വിസ്ത പുനര്‍വികസന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച പുതിയ മന്ദിരത്തിലേയ്ക്ക് പാര്‍ലമെന്റ് അംഗങ്ങള്‍ മാറിയത്. ആര്‍ക്കിടെക്ട് ബിമല്‍ പട്ടേല്‍ രൂപകല്പന ചെയ്ത പുതിയ കെട്ടിടത്തിന്റെ നിര്‍മാണം 2019 ലാണ് ആരംഭിച്ചത്. 2023 മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തത്.

1912-1913 കാലഘട്ടത്തില്‍ പ്രശസ്ത വാസ്തുശില്‍പികളായ സര്‍ എഡ്വിന്‍ ല്യുട്ടെന്‍സ്, സര്‍ ഹെബേര്‍ട്ട് ബേക്കര്‍ എന്നിവര്‍ രൂപകല്പന ചെയ്തതാണ് വൃത്താകൃതിയിലുള്ള പഴയ പാര്‍ലമെന്റ് മന്ദിരം. 1921 ഫെബ്രുവരി 12ന് തറക്കല്ലിട്ട് 83 ലക്ഷം രൂപയ്ക്ക് പണി പൂര്‍ത്തിയാക്കിയ മന്ദിരം 1927 ജനുവരി 18ന് അന്നത്തെ ഗവര്‍ണര്‍ ജനറലായിരുന്ന ഇര്‍വിന്‍ പ്രഭു ഉദ്ഘാടനം ചെയ്തു. ആറ് ഏക്കറിലായി മന്ദിരം വ്യാപിച്ചുകിടക്കുന്നു.

വൃത്താകൃതിയിലുള്ള ഈ മന്ദിരത്തിന്റെ വ്യാസം 560 അടിയാണ്. മന്ദിരത്തിന് ചുറ്റുമായി 144 വന്‍തൂണുകള്‍ ഉണ്ട്. ഇവ ഓരോന്നിന്റെയും ഉയരം 270 അടിയാണ്. 12 കവാടങ്ങള്‍ മന്ദിരത്തിനുണ്ട്. അര്‍ധവൃത്താകൃതിയില്‍ 4800 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് ലോക്‌സഭാ ഹാള്‍. മൊത്തം 550 അംഗങ്ങള്‍ക്ക് വരെ ഇവിടെ ഇരിക്കാനാവും. സ്പീക്കറുടെ ഇരിപ്പിടത്തിന് വലതുവശം ഭരണപക്ഷവും ഇടതുവശത്ത് പ്രതിപക്ഷവും. പച്ചപ്പരവതാനി സഭയില്‍ വിരിച്ചിരിക്കുന്നു. അതുപോലെ തന്നെ അര്‍ധവൃത്താകൃതിയില്‍ ക്രമീകരിച്ചിട്ടുള്ള രാജ്യസഭാശാലയില്‍ 250 ഇരിപ്പിടങ്ങളുണ്ട്. ചുവപ്പുനിറത്തിലുള്ള പരവതാനി രാജ്യസഭാശാലയില്‍ വിരിച്ചിരിക്കുന്നു.

പഴയ പാര്‍ലമെന്റ് മന്ദിരത്തേക്കാള്‍ സൗകര്യങ്ങളുള്ള പുതിയ മന്ദിരത്തിന് വിശേഷണങ്ങള്‍ ഏറെയാണ്. പുതിയ ലോക്‌സഭയുടെ ചേമ്പറിന് മയില്‍ തീമാണ് നല്‍കിയിരിക്കുന്നത്. ദേശീയ പക്ഷിയുടെ തൂവലുകളില്‍ നിന്ന് വരച്ച ഡിസൈനുകള്‍ ചുവരുകളിലും സീലിംഗിലും കാണാം. ലോക്‌സഭ ചേംബറില്‍ നിലവിലുള്ള 543 സീറ്റില്‍ നിന്ന് ഉയര്‍ത്തി 888 സീറ്റുകളുണ്ടാകും, 1,272 സീറ്റുകള്‍ വരെ വര്‍ദ്ധിപ്പിക്കാനുള്ള ഇടവും മുന്‍കൂട്ടി കരുതിയിട്ടുണ്ട്. രാജ്യസഭാ ചേംബര്‍ ചുവന്ന പരവതാനി വിരിച്ച് താമര കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ലോക്‌സഭയിലും രാജ്യസഭയിലും രണ്ട് എംപിമാര്‍ക്ക് ഒരു ബെഞ്ചില്‍ ഇരിക്കാം, ഓരോ എംപിക്കും മേശപ്പുറത്ത് ടച്ച് സ്‌ക്രീന്‍ ഉണ്ടായിരിക്കും. രാജ്യസഭാ ചേമ്പറില്‍ 384 പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ഇരിക്കുവാനുള്ള സൗകര്യമുണ്ട്. നിലവിലുള്ള കെട്ടിടത്തിലെ രാജ്യസഭാ ചേമ്പറില്‍ 250 അംഗങ്ങള്‍ക്ക് മാത്രമാണ് ഇരിക്കുവാന്‍ സാധിച്ചിരുന്നത്. ലോക്‌സഭയിലും, രാജ്യസഭയിലും അംഗങ്ങളുടെ എണ്ണത്തില്‍ ഭാവിയില്‍ ഉണ്ടാകുന്ന വര്‍ദ്ധനയെ നേരിടാനാണ് ഇരുസഭകളിലേയും ഇരിപ്പിട ശേഷി വര്‍ദ്ധിപ്പിക്കുന്നത്.

ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്

ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിരം പൂര്‍ണമായും ആധുനികവല്‍ക്കരിച്ചിരിക്കുകയാണ്. പുതിയ മന്ദിരത്തിലേക്ക് കടക്കുന്നവര്‍ അവരുടെ പൂര്‍ണ്ണവിവരം നല്‍കി പാസുകള്‍ എടുക്കണം. ആരെ സന്ദര്‍ശിക്കുവാനാണ് പോകുന്നതെന്ന് വ്യക്തമാക്കി പാസ്സുകള്‍ ലഭ്യമാക്കുന്നതിന് മുമ്പ് നല്‍കണം. ആരെയാണോ കാണേണ്ടത് അവിടേക്കു മാത്രമായിരിക്കും പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്കുള്ള പാസ്സുകള്‍ ലഭിക്കുന്നവര്‍ക്ക് കയറി ചെല്ലുവാന്‍ സാധിക്കുക. മുന്‍പ് പാര്‍ലമെന്റ് അകത്ത് കടക്കുവാനുള്ള പാസ് ലഭിച്ചാല്‍ അവിടെ ഏതു മുറിയിലേക്ക് കടന്നു പോകുവാന്‍ സാധിക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. പുതിയ മന്ദിരത്തിന്റെ നിയന്ത്രണം സുരക്ഷ എല്ലാം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ അത്യാധുനിക ടെക്‌നോളജിയുടെ പിന്തുണയോടെയും നടപ്പിലാക്കിയിരിക്കുന്നു എന്നുള്ളത് എടുത്തു പറയണം.

ജി 20 രാജ്യങ്ങളുടെ സ്പീക്കര്‍മാര്‍ ഇന്ത്യന്‍ പാര്‍ലമെന്റിലെത്തും

ഒക്ടോബര്‍ 12 ഇന്ത്യയുടെ ചരിത്ര താളിലേയ്ക്ക് ഇടം നേടാന്‍ പോകുന്നു. ഒക്ടോബര്‍ 12ന് ലോകത്തിലെ എല്ലാ ജി 20 രാജ്യങ്ങളുടെയും പാര്‍ലമെന്റ് സ്പീക്കര്‍മാര്‍ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ പുതിയ മന്ദിരത്തില്‍ എത്തിച്ചേരും. ജി 20 യിലെ അംഗങ്ങളല്ലാത്ത രാജ്യങ്ങളിലെയും സ്പീക്കര്‍മാരെ ഇന്ത്യ പുതിയ മന്ദിരത്തിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. ക്ഷണിക്കപ്പെടുന്ന സ്പീക്കര്‍മാരുടെ കൂട്ടത്തില്‍ തൊട്ട അയല്‍ രാജ്യമായ പാക്കിസ്ഥാന്‍ ഉള്‍പ്പെട്ടിട്ടില്ല എന്നുള്ളത് എടുത്തു പറയേണ്ട ഒരു കാര്യവുമാണ്. അയല്‍ രാജ്യമായ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തി നിര്‍ത്തുന്നതില്‍ പരക്കെ പ്രതിഷേധവും ഉയരുന്നുണ്ട്.

Advertisement