Continue reading “ഉദയനിധിയുടെ സനാതനധര്‍മ വിവാദവും കുക്കികളൊഴിഞ്ഞ ഇംഫാലും ബിജെപിയുടെ വേവലാതിയും”

" /> Continue reading “ഉദയനിധിയുടെ സനാതനധര്‍മ വിവാദവും കുക്കികളൊഴിഞ്ഞ ഇംഫാലും ബിജെപിയുടെ വേവലാതിയും”

"> Continue reading “ഉദയനിധിയുടെ സനാതനധര്‍മ വിവാദവും കുക്കികളൊഴിഞ്ഞ ഇംഫാലും ബിജെപിയുടെ വേവലാതിയും”

">

UPDATES

Today in India

ഉദയനിധിയുടെ സനാതനധര്‍മ വിവാദവും കുക്കികളൊഴിഞ്ഞ ഇംഫാലും ബിജെപിയുടെ വേവലാതിയും

                       

സര്‍ക്കാരിന് വേവലാതി; ബി.ജെ.പിക്ക് ആശങ്ക
മേഘം ഇരുണ്ടിരിക്കുന്നത് ഒരു വലിയ മഴയ്ക്കുള്ള ലക്ഷണങ്ങള്‍ കാണിക്കുന്നു. ഒപ്പം ശക്തമായ ഇടിയും മിന്നലും ഉണ്ടെന്ന് കരുതുക. സ്വാഭാവികമായും നിങ്ങള്‍ ഒരു വലിയ മഴയെ പ്രതീക്ഷിക്കും. മഴയെ പ്രതിരോധിക്കുന്നതിന് വേണ്ടി കുടയെടുക്കണമെന്ന് നിങ്ങള്‍ സ്വയം തീരുമാനിക്കും. വലിയ മഴ വരുന്നു എന്നു വീട്ടിലുള്ളവര്‍ ഓര്‍മപ്പെടുത്താം. ചുരുങ്ങിയപക്ഷം കേരളത്തില്‍ ഉള്ളവര്‍ക്കൊക്കെ ഇത് ഒരു പതിവ് സംഭവമായിരിക്കും. സമാനമായ സ്ഥിതിവിശേഷമാണ് രാജ്യത്തെ രാഷ്ട്രീയ രംഗത്തും സംഭവിച്ചിരിക്കുന്നത്. രാജ്യം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെ പ്രതിരോധത്തില്‍ ആക്കി കൊണ്ടാണ് അദാനിയുടെ തട്ടിപ്പുകളുടെ കഥ പുറത്തുവരുന്നത്. ഒപ്പം പ്രതിപക്ഷവും ഒന്നിക്കുന്നു. ഇന്ത്യ എന്ന പ്രതിപക്ഷ മഹാസഖ്യത്തിന്റെ കൂട്ടായ്മ ശക്തിപ്പെട്ടു വരുന്നതും സ്ഥിതി മോശമായ അവസ്ഥയിലേക്ക് പോകുന്നു എന്ന് വിരല്‍ ചൂണ്ടുന്നു. ഈ ഒരു സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് മുന്‍പേ നടത്തുവാനായി കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത് എന്നു അനുമാനിക്കേണ്ടിയിരിക്കുന്നു. ആരോപണങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കാന്‍ ശക്തമായ ആയുധം ഇല്ല എന്നുള്ളത് തന്നെയാണ് തെരഞ്ഞെടുപ്പ് നേരത്തേ നടത്തുവാനുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍ എന്ന് നമുക്ക് അനുമാനിക്കാം. ഗ്യാസിന്റെ വില കുറച്ചിരിക്കുന്നത് സമൂഹത്തിനിടയില്‍ ചര്‍ച്ചയാകുവാനുള്ള ഒരു ശ്രമം മാത്രമാണ്. വരും ദിവസങ്ങളില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയും കുറയും എന്ന് തന്നെയാണ് കണക്കാക്കുന്നത്. രാജ്യത്ത് വിലക്കയറ്റം ജനങ്ങളെ വല്ലാതെ ബാധിച്ചിരിക്കുന്നു എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. ആവശ്യ സാധനങ്ങള്‍ക്കു പോലും ഇരട്ടി വിലയായി മാറിയിരിക്കുന്നു എന്നുള്ളത് തിരഞ്ഞെടുപ്പില്‍ ബാധിക്കും എന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഈ തിരിച്ചറിവാണ് രാജ്യം ഭരിക്കുന്ന സര്‍ക്കാരിനെ വേവലാതിയിലാക്കുന്നത്. സര്‍ക്കാരിനെ നയിക്കുന്ന ബിജെപിക്ക് ഇതൊക്കെ തന്നെയാണ് ആശങ്ക ഉണ്ടാക്കിയിരിക്കുന്നത്.

ഉദയനിധിയും സനാതന ധര്‍മവും
ഉദയനിധി സ്റ്റാലിന്‍ ഒരു പ്രസ്താവന നടത്തി ആകെ പൊല്ലാപ്പില്‍ ആയിരിക്കുകയാണ്. സനാതനധര്‍മം എന്നാല്‍ മലേറിയ, ഡങ്കി പനി, കൊറോണ തുടങ്ങിയ രോഗങ്ങളെ പോലെ ആണെന്നാണ് തമിഴ്‌നാട് മന്ത്രിയായ ഉദയനിധി സ്റ്റാലിന്‍ പറഞ്ഞിരിക്കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനിന്റെ മകനാണ് ഉദയനിധി സ്റ്റാലിന്‍. മഹാമാരിക്കെതിരെ പോരാടുക മാത്രമല്ല അത് ഉന്മൂലനം ചെയ്യേണ്ടതാണ് എന്ന് സ്റ്റാലിന്‍ പറഞ്ഞിരിക്കുകയാണ്. ഇതാണ് ഇന്ന് രാജ്യവ്യാപകമായി ചര്‍ച്ച ചെയ്യുന്ന ഒരു പ്രസ്താവന. തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ ബിജെപിയും സംഘപരിവാറും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി തുടങ്ങിയിരിക്കുന്നു.

ഇംഫാലില്‍ ഇനി കുക്കികളില്ല
മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ നിന്ന് അവസാനത്തെ പത്ത് കുക്കി കുടുംബങ്ങളെ കൂടി സര്‍ക്കാര്‍ ബലമായി നീക്കം ചെയ്തു. മണിപ്പൂര്‍ സര്‍ക്കാര്‍ പട്ടാളത്തിന്റെ സഹായം ഉപയോഗിച്ചാണ് കഴിഞ്ഞ രാത്രി ശേഷിച്ച പത്ത് കുക്കി കുടുംബങ്ങളെ ഇംഫാലില്‍ നിന്ന് നീക്കിയത്. ബലം പ്രയോഗിച്ചാണ് വര്‍ഷങ്ങളായി ഇംഫാല്‍ താഴ്‌വരയില്‍ താമസിക്കുന്ന കുടുംബങ്ങളെ കുക്കി നാഗാ ഗോത്ര വംശജര്‍ താമസിക്കുന്ന മലനിരകളിലേക്ക് മാറ്റി പാര്‍പ്പിച്ചത്. വീട്ടില്‍ നിന്ന് അവര്‍ ബലം പ്രയോഗിച്ചു നീക്കം ചെയ്തപ്പോള്‍ വീട്ടുപകരണങ്ങള്‍ ഒന്നും തന്നെ എടുക്കാന്‍ അനുവദിച്ചില്ല എന്ന ആക്ഷേപമുണ്ട്. മണിപ്പൂര്‍ സംസ്ഥാനം ഇതോടെ അക്ഷരാര്‍ത്ഥത്തില്‍ രണ്ടായി എന്നു പറയാം.

ഈണത്തിനൊത്ത് വരികള്‍…
പാട്ട് സമൂഹത്തിന് വളരെ താല്പര്യമുള്ള ഒരു ഇനമാണ്. സംഗീതം നല്‍കിയതിനു ശേഷം വരികള്‍ എഴുതുന്ന പ്രവണതയും വരികള്‍ എഴുതിയതിനു ശേഷം സംഗീതം നല്‍കുന്ന പ്രവണതയും നമ്മുടെ സമൂഹത്തില്‍ പ്രചാരത്തിലുണ്ട്. വരികള്‍ക്ക് സംഗീതം കൊടുക്കുക എന്നുള്ളത് അല്പം ബുദ്ധിമുട്ടുള്ള പണിയാണ്. എന്നാല്‍ സംഗീതത്തിനൊപ്പം വരികള്‍ എഴുതുക എന്നുള്ളത് വലിയ ക്ലേശം ഇല്ലാത്ത ഒരു പണിയുമാണ്. സമാനമായ രീതിയിലാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന മുദ്രാവാക്യവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വന്നിരിക്കുന്നത്. കാലങ്ങളായിട്ടുള്ള ബിജെപി രാഷ്ട്രീയത്തിന്റെ അജണ്ടയിലുള്ള ഒരു കാര്യമാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത്. ഈണം എങ്ങനെയിരിക്കും എന്ന് തീരുമാനിച്ചു തന്നെയാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയം ചര്‍ച്ച ചെയ്യുവാന്‍ ഒരു സമിതിയെ രൂപീകരിച്ചിരിക്കുന്നത്. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് സമിതിയുടെ അധ്യക്ഷന്‍. ഭൂരിപക്ഷം പേരും ബിജെപി അനുകൂല നിലപാടുള്ളവരാണ്. പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളില്‍ നിന്നുള്ള നാമമാത്രമായ അംഗങ്ങളെ സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭൂരിപക്ഷം ബിജെപി അനുകൂല വിഭാഗമാണ് എന്നുള്ളതുകൊണ്ടുതന്നെ അതിന്റെ ഫലവും മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കുന്നതാണ്. മുന്‍കൂട്ടി തയ്യാറാക്കിയ ഈണത്തിനൊത്താണ് സമിതി റിപ്പോര്‍ട്ട് നല്‍കുക എന്നുള്ളത് പകല്‍പോലെ വ്യക്തം. സമിതിയില്‍ അംഗമായി ക്ഷണിച്ച കോണ്‍ഗ്രസ് നേതാവ് അതിര്‍ രഞ്ജന്‍ സമിതിയില്‍ ചേരാതെ മാറി നില്‍ക്കുന്നതും അതുകൊണ്ടുതന്നെയാണ്.

Share on

മറ്റുവാര്‍ത്തകള്‍