UPDATES

ഓഫ് ബീറ്റ്

പ്ലസ് ടു വിവാദവും നായനാരും

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-103

                       

1968 ലെ കേന്ദ്ര ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസനയം ബിരുദ പഠനമടക്കമുള്ള വിദ്യാഭ്യാസത്തെ 10+2+3 എന്നു വേര്‍തിരിക്കുക എന്നതായിരുന്നു. പത്തു വര്‍ഷത്തെ പൊതു വിദ്യാഭ്യാസത്തെയും രണ്ടു വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസത്തെയും സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഇതനുസരിച്ചാണ് ഹയര്‍ സെക്കന്‍ഡറിക്ക് പ്ലസ് ടു എന്ന ഓമനപ്പേര് കിട്ടിയത്. ഈ നിര്‍ദേശം ഭൂരിഭാഗം സംസ്ഥാനങ്ങള്‍ അംഗീകരിക്കുകയും പടിപടിയായി അവരെല്ലാവരും ഹയര്‍ സെക്കന്‍ഡറിതലം നടപ്പിലാക്കുകയും ചെയ്തു. എണ്‍പതുകളുടെ ആദ്യത്തോടെ കേരളമൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളും ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് തുടക്കമിട്ടു. ഏറ്റവും ഒടുവിലാണ് കേരളം പ്ലസ്ടു നടപ്പിലാക്കിയത്. അന്ന് പ്ലസ്ടു നടപ്പിലാക്കിയതിനെ ചൊല്ലി കേരളത്തില്‍ പ്രതിപക്ഷം ഉയര്‍ത്തിയ വിവാദം പ്രശസ്തമാണ്.

ലക്ഷ്മണ രേഖയാണ് ആദ്യത്തെ ലോക്ക്ഡൗണ്‍…!

പ്രീഡിഗ്രി ബോര്‍ഡ് എന്ന പേരില്‍ ടി. എം. ജേക്കബ് നടപ്പിലാക്കാന്‍ ശ്രമിച്ചത് കോളേജുകളില്‍ നിന്ന് പ്രീഡിഗ്രി പഠനം മാറ്റുന്നതായിരുന്നു. എല്‍.ഡി.എഫ് പ്രീഡിഗ്രി ബോര്‍ഡിനെതിരെ സമരം തുടങ്ങി. പ്രീഡിഗ്രി കോളേജുകളില്‍ നിന്ന് മാറ്റുമ്പോള്‍ ഒട്ടേറെ കോളേജ് അദ്ധ്യാപകരുടെ ജോലി നഷ്ടപ്പെടും എന്നായിരുന്നു സമരത്തിന് ഇടത് മുന്നണി പറഞ്ഞ കാരണം. 1982ല്‍ അധികാരത്തിലെത്തിയ യു.ഡി.എഫ് സര്‍ക്കാര്‍ തൊട്ടടുത്ത 1987ലെ തിരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ പ്രീഡിഗ്രി ബോര്‍ഡിനെതിരെ നടന്ന സമരം കാരണമായിട്ടുണ്ട്. അത് തന്നെയാണ് എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ ഇ. കെ. നായനാര്‍ മന്ത്രിസഭ അധികാരത്തിലേറിയതും. അതിശക്തമായി പ്രീഡിഗ്രി ബോര്‍ഡിനെതിരെ സമരം ചെയ്തവര്‍ തന്നെ പ്ലസ്ടു എന്ന പേരില്‍ സംഗതി നടപ്പിലാക്കി. പ്ലസ്ടു നടപ്പിലാക്കിയത് വഴി പ്രീഡിഗ്രി പൂര്‍ണമായി കോളേജുകളില്‍ നിന്ന് വേര്‍പെടുത്തുകയും തത്തുല്യമായ ഹയര്‍സെക്കന്‍ഡറിയുടെ വ്യാപനം കേരളത്തില്‍ വ്യാപകമാകുകയുമാണ് ഉണ്ടായത്.

പ്ലസ്ടു നടപ്പിലാക്കിയത് വഴി വാര്‍ത്തകളില്‍ നിറഞ്ഞ മുഖ്യമന്ത്രി ഇ. കെ. നായനാരും, വിദ്യഭ്യാസ മന്ത്രി കെ. ചന്ദ്രശേഖരനും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഇത് കണ്ട് വല്ലാതായത് കോണ്‍ഗ്രസ് നേതാക്കളായ കെ. കരുണാകരനും, എ. കെ. ആന്റണിയുമാണ്. അവര്‍ക്ക് പ്രീഡിഗ്രീ ബോര്‍ഡിനെതിരെ നടന്ന സമരം പോലൊന്ന് നടപ്പിലാക്കി വിജയിപ്പിക്കാന്‍ കിഞ്ഞില്ല. ഈ സാഹചര്യത്തില്‍ ദീപിക പത്രത്തില്‍ കാര്‍ട്ടൂണിസ്റ്റ് രാജു നായര്‍ വരച്ച കാര്‍ട്ടൂണ്‍ ശ്രദ്ധേയമായിരുന്നു. മുഖ്യമന്ത്രി നായനാര്‍ കെ, കരുണാകരനോടും, എ. കെ ആന്റണിയോടും പറയുകയാണ്, പ്ലസ്ടു നടപ്പിലാക്കുമെന്ന് പറഞ്ഞതിന്റെ അര്‍ത്ഥം രണ്ട് കൊല്ലം കൂടി ഞങ്ങള്‍ ഭരിക്കുമെന്നാ… അന്നത്തെ വിദ്യഭ്യാസ മന്ത്രി കെ. ചന്ദ്രശേഖരന്‍ നായനാരുടെ പിന്നിലുണ്ട്.

കാര്‍ട്ടൂണ്‍ കടപ്പാട്: ദീപിക

 

Share on

മറ്റുവാര്‍ത്തകള്‍