മെയ് മൂന്നിന് തുടങ്ങിയ മണിപ്പൂര്‍ കലാപം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു എന്നുള്ളത് രാജ്യത്താകമാനം ആശങ്ക ഉണ്ടാക്കുന്ന ഒന്നാണ്. എല്ലാദിവസവും മണിപ്പൂരില്‍ സമാധാനത്തിന്റെ റാലികള്‍ നടക്കുന്നുണ്ട്. അതുപോലെതന്നെ എല്ലാദിവസവും കലാപങ്ങളും നടക്കുന്നു. ദിവസവും മണിപ്പൂരില്‍ നിന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മെയ്‌തേയ് വിഭാഗവും കുക്കി വിഭാഗവും തമ്മിലാണ് മണിപ്പൂരില്‍ കലാപം നടക്കുന്നതെങ്കിലും നാഗാ സമുദായത്തിന്റെ പേര് മാത്രമാണ് കലാപത്തില്‍ നിന്ന് രക്ഷപ്പെട്ടു നില്‍ക്കുന്ന വിഭാഗമായി സമൂഹം ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ മണിപ്പൂരില്‍ ഒട്ടേറെ ചെറിയ മതവിഭാഗങ്ങള്‍ ഉണ്ടെന്നും ഇവരെല്ലാം മണിപ്പൂര്‍ കലാപത്തില്‍ ദുരന്തം അനുഭവിക്കുകയാണെന്നും അവിടെ സന്ദര്‍ശിച്ച സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നു. ചെറിയ സമൂഹം ജനങ്ങളാണ് ഇപ്പോള്‍ മണിപ്പൂര്‍ കലാപത്തില്‍ ഏറെ ദുരന്തത്തില്‍ പെട്ടിരിക്കുന്നത്. പലര്‍ക്കും വീടുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട് എന്നുള്ള സത്യാവസ്ഥ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു.
മണിപ്പൂര്‍ കലാപം ഇപ്പോഴും കത്തി നില്‍ക്കുമ്പോള്‍ കൂടുതല്‍ കേന്ദ്രസേനയെ അവിടെ വിന്യസിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ മൗന പിന്തുണ മണിപ്പൂര്‍ കലാപത്തില്‍ ഉണ്ടായിട്ടുണ്ട് എന്നുള്ള പ്രചരണം മണിപ്പൂരില്‍ വ്യാപകമാണ്. അതുപോലെതന്നെ മണിപ്പൂര്‍ സര്‍ക്കാരിന്റെ പിന്തുണയും ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. മെയ്‌തേയ് വിഭാഗങ്ങള്‍ക്ക് അനുകൂലമാണ് ഇരു സര്‍ക്കാരെങ്കിലും ഈ സമൂഹത്തില്‍ നിന്നാണ് വിമര്‍ശനങ്ങള്‍ ഏറെയും ഉയര്‍ന്നു വരുന്നത്. മീറ്റ് വിഭാഗത്തിലുള്ളവര്‍ കലാപത്തിന് അനുകൂലമല്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ഒരു ചെറിയ വിഭാഗം മാത്രമാണ് കലാപത്തിന് ആഹ്വാനം നല്‍കുകയും കലാപത്തിന് നേതൃത്വം കൊടുക്കുകയും ചെയ്തിട്ടുള്ളത്. ഈ സമുദായത്തിന് ആകെ കുറ്റപ്പെടുത്തി കൊണ്ടുള്ള വാര്‍ത്തകള്‍ ഈ സമുദായ നേതാക്കളെ അസ്വസ്ഥപ്പെടുത്തിയിട്ടുണ്ട്.
കുക്കി വിഭാഗത്തിലുള്ള ജനങ്ങള്‍ ഇപ്പോള്‍ പൂര്‍ണമായും മണിപ്പൂരിലെ മലപ്രദേശങ്ങളില്‍ തങ്ങുകയാണ്. മണിപ്പൂരിന്റെ താഴ്‌വാരമായ ഇംഫാലില്‍ നിന്ന് സ്വന്തം വീടും വീട്ടിലെ മറ്റ് വീട്ട് ഉപകരണങ്ങളും ഉപേക്ഷിച്ച് മലകയറിയ കുക്കീ സമുദായത്തിന് സ്വന്തം വീട്ടിലേക്ക് വരുവാനുള്ള സാഹചര്യം ഇപ്പോഴും നിലവിലുണ്ടായിട്ടില്ല. ഒട്ടുമിക്ക കുക്കി സമുദായത്തിലുള്ള ജന വിഭാഗങ്ങളുടെ വീടുകള്‍ അഗ്നിക്കിരയാക്കി എന്നുള്ളത് മറ്റൊരു സത്യമാണ്. ഈ യാഥാര്‍ത്ഥ്യം കുക്കി വിഭാഗത്തിലെ പലര്‍ക്കും ഉള്‍ക്കൊള്ളുവാന്‍ ഇനിയും സാധിച്ചിട്ടില്ല എന്നുള്ളത് മറ്റൊരു സത്യവും .
സംസ്ഥാനത്തെ കലാപം ഭരമകക്ഷിയായ ബിജെപി നേതൃത്വത്തിന്റെ അറിവോടുകൂടിയാണ് സംഭവിച്ചതെന്നും ആരോപണമുണ്ട്. രാഷ്ട്രീയപരമായി മണിപ്പൂരില്‍ നടന്നത് ബിജെപിക്ക് അനുകൂലമായ സംഭവങ്ങള്‍ ആയിരുന്നു. എന്നാല്‍ മണിപ്പൂരില്‍ ഉണ്ടായ സംഭവത്തിന്റെ പ്രത്യാഘാതം രാജ്യത്താകമാനം ഉണ്ടായി എന്നുള്ളത് രാഷ്ട്രീയമായ തിരിച്ചടിയാണ്. വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഈ തിരിച്ചടി എത്രമാത്രം ദോഷം ചെയ്യും എന്ന് ബിജെപി കണക്കുകൂട്ടിക്കൊണ്ടിരിക്കുകയാണ്. മണിപ്പൂര്‍ സംഭവം വരുന്ന തിരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ച വിഷയം ആക്കുവാന്‍ തന്നെയാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.