UPDATES

ഓഫ് ബീറ്റ്

ബാബറി മസ്ജിദിന്റെ ഒപ്പം തകര്‍ന്ന രാജ്യം

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം- 92

                       

അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതോടുകൂടി ഇന്ത്യയുടെ ജനാധിപത്യം തകരുകയായിരുന്നു എന്ന സംസാരം വ്യാപകമായിരുന്നു. ഇന്ത്യയുടെ മതേതരത്വം തകരുകയായിരുന്നു. രാജ്യത്തിന്റെ ഒരു വലിയ തകര്‍ച്ചയായിരുന്നു അവിടെ സംഭവിച്ചത്. മൂന്ന് താഴിക കുടങ്ങള്‍ തകര്‍ന്നപ്പോള്‍ രാജ്യത്തിന് ലോക ജനതയുടെ മുന്നിലുള്ള മതേതരത്വ കാഴ്ചപ്പാടാണ് തകര്‍ന്നുപോയത്. പള്ളി തകര്‍ച്ചയോടുകൂടി രാജ്യത്തിന് ലോകത്തിന്റെ മുന്നില്‍ നിവര്‍ന്ന് നില്‍ക്കുവാനും, നോക്കുവാനും സാധിക്കാത്ത സാഹചര്യമായി. ബാബറി മസ്ജിദിന്റെ തകര്‍ച്ചയോട് കൂടി കളങ്കപ്പെട്ടത് ലോക സമൂഹത്തിന് മുന്നില്‍ ബഹുമാനത്തോടുകൂടി മുന്നോട്ടുപോയിരുന്ന മതേതര ഇന്ത്യ എന്ന പേരാണ്. ഈ കളങ്കം കാലാകാലങ്ങളായി നിലനില്‍ക്കും എന്ന കാര്യത്തില്‍ സംശയമില്ല. പള്ളി പൊളിച്ച് പണിത അമ്പലം എന്നാണ് ലോകം പറയുക.

ബാബറി മസ്ജിദ് തകര്‍ന്നിടത്തെ മൂന്ന് ശവശരീരങ്ങള്‍

ബാബറി മസ്ജിദിന്റെ തകര്‍ച്ച രാജ്യത്തിന്റെ തകര്‍ച്ചയായി തന്നെ അക്കാലത്ത് സമൂഹം വിലയിരുത്തുകയുണ്ടായി. രാജ്യത്തിന്റെ മതേതര മുഖം തകര്‍ന്നു തരിപ്പണമായതായി മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നു. ശക്തമായ വാക്കുകള്‍ കൊണ്ട് എഴുതുകയും മൂര്‍ച്ചയേറിയ വരകള്‍ കൊണ്ട് വരയ്ക്കുകയും ചെയ്യുന്ന കാര്‍ട്ടൂണിസ്റ്റ് രജീന്ദര്‍ പുരി 1992 ഡിസംബര്‍ പന്ത്രണ്ടാം തീയതിയിലെ ദി സ്റ്റേറ്റ്‌സ്മാന്‍ ദിനപത്രത്തില്‍ ഒരു കാര്‍ട്ടൂണ്‍ വരയ്ക്കുകയുണ്ടായി.

തകര്‍ന്നടിഞ്ഞ രാജ്യം. ക്ഷേത്രം പണിയണമെന്ന് ആവശ്യവുമായി അന്നത്തെ ബിജെപി നേതാവ് എല്‍. കെ. അദ്വാനി. തകര്‍ന്ന ബാബറി മസ്ജിദ് പുനര്‍ നിര്‍മിക്കണമെന്ന ആവശ്യവുമായി അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു. ബാബറി മസ്ജിദ് തകര്‍ക്കുമ്പോള്‍ കണ്ണടച്ച് മൗനസമ്മതം നല്‍കിയ നരസിംഹറാവുവിനെ കാര്‍ട്ടൂണില്‍ കഥാപാത്രമാക്കിയപ്പോഴും ആ മുഖത്തെ ഭാവം നര്‍മ്മം നിറഞ്ഞതാണ്. വളരെ ലളിതമായി വിഷയം സമൂഹത്തിനു മനസ്സിലാക്കുന്ന രീതിയില്‍ രജീന്ദര്‍ പുരി തന്റെ കാര്‍ട്ടൂണിലൂടെ ശ്രമിച്ചിരിക്കുന്നു എന്ന് നിസ്സംശയം പറയാം.

കാര്‍ട്ടൂണ്‍ കടപ്പാട്: ദി സ്റ്റേറ്റ്‌സ്മാന്‍

Share on

മറ്റുവാര്‍ത്തകള്‍