Continue reading “യുപിയിലെ വിവാഹ തട്ടിപ്പ്”

" /> Continue reading “യുപിയിലെ വിവാഹ തട്ടിപ്പ്”

"> Continue reading “യുപിയിലെ വിവാഹ തട്ടിപ്പ്”

">

UPDATES

Today in India

യുപിയിലെ വിവാഹ തട്ടിപ്പ്

                       

ഒരാള്‍ക്ക് എത്ര വേണമെങ്കിലും വിവാഹം കഴിക്കാം!. ഓരോ വിവാഹത്തിലും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കുന്ന സമ്മാനം സ്വീകരിക്കുകയും ആകാം. അത്തരത്തില്‍ മൂന്നും നാലും തവണ സമ്മാനങ്ങള്‍ സ്വീകരിച്ചവര്‍ ഉണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കന്യാ വിവാഹ് പദ്ധതി പ്രകാരം 82,000 രൂപയാണ് ഓരോ വിവാഹത്തിനും സര്‍ക്കാര്‍ നല്‍കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്കാണ് വ്യവസായ വകുപ്പ് ഈ സഹായം നല്‍കുന്നത്. വ്യവസായ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത് 365 ദിവസങ്ങള്‍ക്ക് ശേഷം വിവാഹം നടത്തുന്നവര്‍ക്ക് ആണ് സഹായം ലഭിക്കുക. വിവാഹത്തിന് 65,000 രൂപയും, വസ്ത്രങ്ങളും മറ്റും വാങ്ങുന്നതിന് 10,000 രൂപയും മറ്റു ചിലവുകള്‍ക്കായി 7000 രൂപയും ആണ് നല്‍കുന്നത്.

വിവാഹസഹായ പദ്ധതി വന്ന നാള്‍ മുതല്‍ തന്നെ ഉത്തര്‍പ്രദേശില്‍ ഈ തുക അനധികൃതമായി കൈപ്പറ്റുന്ന ഒട്ടേറെ പരാതികള്‍ ഉണ്ടായിട്ടുണ്ട്. വ്യാജമായി വിവാഹ രേഖകള്‍ ഉണ്ടാക്കി പണം തട്ടിയതിന് മുന്‍പ് പല പ്രദേശത്തു നിന്നും ഉത്തര്‍പ്രദേശ് പോലീസ് പലരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ വ്യവസായ വകുപ്പ് നല്‍കുന്ന വിവാഹ സഹായമാണ് കഴിഞ്ഞ കുറച്ചു നാളുകളായി ഉത്തര്‍പ്രദേശില്‍ ഇടനിലക്കാര്‍ സ്വന്തമാക്കി കൊണ്ടിരിക്കുന്നത്. വ്യവസായ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത പാവങ്ങളായ തൊഴിലാളികളുടെ രേഖകള്‍ സ്വന്തമാക്കി അവരുടെ വിവാഹത്തിന് 20,000 രൂപ സഹായം നല്‍കുകയും ശേഷിച്ച തുക തട്ടിയെടുക്കുകയാണ് ചെയ്യുന്നത്. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ ഇത്തരത്തില്‍ ഇടനിലക്കാര്‍ 280 കോടി രൂപ സര്‍ക്കാര്‍ സഹായം തട്ടിയെടുത്തതായി പോലീസ് കണ്ടെത്തി. 3500 വിവാഹങ്ങളാണ് ഒറ്റ ദിവസം ഈ ഇടനിലക്കാര്‍ നടത്തിയത് എന്നതില്‍ സംശയം തോന്നിയതാണ് പിടിക്കപ്പെടുന്നതിന് വഴി വെച്ചത്. 2022 നവംബര്‍ 24 ആയിരുന്നു ഈ സമൂഹവിവാഹം ഇടനിലക്കാര്‍ നടത്തിയത്. വ്യാജമായി നിര്‍മ്മിച്ച രേഖകളും പാവങ്ങളായ തൊഴിലാളികളെയും സംഘടിപ്പിച്ച സമൂഹമായി ഒരു വിവാഹം നടത്തിയത് തന്നെയാണ് തട്ടിപ്പിന്റെ വ്യാപ്തി വര്‍ധിക്കുവാന്‍ കാരണമായത്. വിവാഹത്തിന്റെ തെളിവിലേക്കായി ഫോട്ടോകള്‍ക്ക് പോസ്റ്റ് ചെയ്യുക മാത്രമാണ് പല വധുവരന്മാരും ചെയ്തത് എന്നതും വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

ചില പാവപ്പെട്ട തൊഴിലാളികള്‍ക്ക് അവരോട് പറഞ്ഞ തുക പോലും നല്‍കാതെ വന്നതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കാരണം. തര്‍ക്കത്തില്‍ ഭാരതീയ കിസാന്‍ യൂണിയനും കിസാന്‍ ശക്തിയും ഇടപെട്ടതോടുകൂടി വിഷയം പരാതിയായി പുറത്തുവന്നു. പ്രതിഷേധം ശക്തിയായതോടുകൂടി ഉത്തര്‍ പ്രദേശ് പോലീസിന് കേസെടുക്കാതെ നിവൃത്തിയില്ലെന്നായി. മുന്‍പ് പലതവണ പരാതി കൊടുത്തിട്ടും കേസെടുക്കാതിരുന്ന പോലീസ് പ്രതിഷേധങ്ങള്‍ക്കും. സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങിയാണ് ഇപ്പോള്‍ കേസെടുത്തത് തന്നെ.

വിഷയത്തില്‍ സമഗ്രമായ ഒരു അന്വേഷണം നടത്തുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഉത്തര്‍പ്രദേശിലെ വ്യവസായ വകുപ്പും പിന്നോക്ക വിഭാഗ വകുപ്പും സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിട്ടു കഴിഞ്ഞു. ഭാരതീയ കിസാന്‍ യൂണിയനും കിസാന്‍ ശക്തിയും ഉത്തര്‍പ്രദേശിലെ ലോകയുക്തയില്‍ പരാതി ഉന്നയിച്ചു കഴിഞ്ഞിരിക്കുന്നു. വിഷയത്തില്‍ ലോകായുക്തയും ഇപ്പോള്‍ ഇടപെട്ടിരിക്കുകയാണ്.

Related news


Share on

മറ്റുവാര്‍ത്തകള്‍