UPDATES

Today in India

അര്‍നോള്‍ഡ് ഷ്വാര്‍സനെഗര്‍ ലുക്കില്‍ മോദി; ടെര്‍മിനേറ്റര്‍ പോസ്റ്ററുമായി ബിജെപി

2024! ഞാന്‍ തിരിച്ചു വരും’ എന്ന ഡയലോഗുമുണ്ട്

                       

നരേന്ദ്ര മോദിയെ ടെര്‍മിനേറ്റര്‍ ആക്കി ബിജെപി. പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യ്ക്കുള്ള മറുപടിയാണ്. പാര്‍ട്ടിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഹോളിവുഡിലെ വിഖ്യാത സിനിമ പരമ്പരയുടെ പേരും, അര്‍നോള്‍ഡ് ഷ്വാര്‍സനെഗറുടെ ഉടലില്‍ മോദിയുടെ തല ചേര്‍ത്ത രൂപവും അടങ്ങിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. കൂടെയൊരു പഞ്ച് ഡയലോഗുമുണ്ട്; 2024! ഞാന്‍ തിരിച്ചു വരും( 2024! I’ll be back).

പ്രതിപക്ഷ സഖ്യത്തിന്റെ യോഗം മുംബൈയില്‍ ചേരുന്ന സാഹചര്യത്തിലാണ് തങ്ങള്‍ക്ക് പറയാനുള്ള മറുപടിയെന്നോണം ഇങ്ങനെയൊരു പോസ്റ്ററുമായി ബിജെപി എത്തിയിരിക്കുന്നത്. പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് ഫെയ്‌സ്ബുക്കില്‍ ബിജെപി വക പ്രതിപക്ഷത്തിനിട്ട് കൊട്ടുമുണ്ട്.

‘ പ്രതിപക്ഷം വിചാരിക്കുന്നത് പ്രധാനമന്ത്രി മോദിയെ തോല്‍പ്പിക്കാമെന്നാണ്. സ്വപ്‌നം കണ്ടോളൂ, ടെര്‍മിനേറ്റര്‍ ആണ് ഇപ്പോഴും വിജയിക്കുക’; ഇതാണ് ബിജെപിയുടെ മുന്നറിയിപ്പും ‘ ഇന്ത്യ’യോടുള്ള പരിഹാസവും. 2024 ലെ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 31 നും സെപ്‌തെബര്‍ ഒന്നിലുമായി ബിജെപിയും ‘ ഇന്ത്യ’യും മുന്നണി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

Related news


Share on

മറ്റുവാര്‍ത്തകള്‍