കര്‍ണാടകയില്‍ ബിജെപിയും ജനതാദള്‍ സെക്കുലറുമായി ധാരണയിലായി. കര്‍ണാടകയിലെ 28 ലോക്‌സഭാ സീറ്റുകളില്‍ നാലെണ്ണത്തില്‍ ജനതാദള്‍ സെക്കുലര്‍ മത്സരിക്കുകയും ശേഷിച്ച 24 സീറ്റില്‍ ബിജെപി നേതൃത്വം കൊടുക്കുന്ന എന്‍ഡിഎ മുന്നണി മത്സരിക്കുകയും ചെയ്യുമെന്നുള്ള ധാരണയായതായി കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ ബി എസ് യെദ്യൂരപ്പ അറിയിച്ചു. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ ഐക്യമായ ഇന്ത്യ ശക്തിപ്പെടുന്നതിന്റെ വേവലാതി ബിജെപി പളയത്തില്‍ ഉണ്ട് എന്നുള്ളത് വ്യക്തമാണ്. ഇന്ത്യ മുന്നണിയില്‍ വേണ്ടത്ര മേല്‍ക്കൈ മുന്‍ പ്രധാനമന്ത്രിയും ജെ.ഡി. ( എസ് ) നേതാവുമായ ദേവഗൗഡയ്ക്ക് കിട്ടുനില്ല എന്നുള്ളതാണ് അവരെ ബി.ജെ.പി. പളയത്തിലേക്ക് പോകുവാന്‍ പ്രേരണയായത് എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.