Continue reading “എല്ലായിടത്തും ക്ഷേത്രങ്ങള്‍, എസ് പി ജി പാര്‍പ്പിട സമുച്ചയത്തിലും”

" /> Continue reading “എല്ലായിടത്തും ക്ഷേത്രങ്ങള്‍, എസ് പി ജി പാര്‍പ്പിട സമുച്ചയത്തിലും”

"> Continue reading “എല്ലായിടത്തും ക്ഷേത്രങ്ങള്‍, എസ് പി ജി പാര്‍പ്പിട സമുച്ചയത്തിലും”

">

UPDATES

Today in India

എല്ലായിടത്തും ക്ഷേത്രങ്ങള്‍, എസ് പി ജി പാര്‍പ്പിട സമുച്ചയത്തിലും

                       

സര്‍ക്കാര്‍ അധീനതയിലുള്ള രാജ്യത്തെ പുറമ്പോക്ക് ഭൂമിയില്‍ വ്യാപകമായി ഹിന്ദു ക്ഷേത്രങ്ങള്‍ ഉയരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ ഇതിനോടകം ലക്ഷത്തിലേറെ പുതിയ ക്ഷേത്രങ്ങളാണ് പൊതുഭൂമിയില്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. പ്രഖ്യാപിത ക്ഷേത്ര നിര്‍മ്മാണങ്ങളില്‍ പെടുന്നതല്ല ഇതൊക്കെ. രാജ്യത്തെ ചെറിയ കോളനികളിലും, പാര്‍ക്കിലും, സൊസൈറ്റികള്‍ക്കുള്ളിലും ക്ഷേത്രങ്ങള്‍ നിര്‍മിക്കുക എന്ന അജണ്ടയാണ് നടപ്പിലാക്കുന്നതെന്നാണ് വിമര്‍ശനം. ഉത്തരേന്ത്യയില്‍ എല്ലാ ആല്‍മരചോടുകളിലും വിഗ്രഹങ്ങളും ക്ഷേത്രങ്ങളും ‘ പ്രത്യക്ഷപ്പെടുന്നു’ എന്നാണ് പരിഹാസരൂപേണയുള്ള വര്‍ത്തമാനം.

രാജ്യത്തെ പൊതുസ്ഥലങ്ങളിലുള്ള ക്ഷേത്ര നിര്‍മാണം ഭരണകൂടത്തിന്റെ അനുമതിയില്ലാതെയാണ് നടക്കുന്നത്. അല്ലെങ്കില്‍, നിയമാനുസൃതമുള്ള അനുമതി തേടുന്നില്ല. എന്നിരുന്നാലും സാങ്കേതിക തടസങ്ങളൊന്നും തന്നെ ഇത്തരം ക്ഷേത്ര നിര്‍മാണങ്ങള്‍ക്ക് നേരിടേണ്ടി വരുന്നില്ല എന്നതും കൗതുകമാണ്. ക്ഷേത്രങ്ങളിലേക്ക് വൈദ്യുതി, വെള്ളം എന്നിവ ലഭിക്കാനും യാതൊരു ബുദ്ധിമുട്ടും നേരിടേണ്ടി വരുന്നില്ല.

പ്രധാനമന്ത്രിയുടെ സെക്യൂരിറ്റി വിഭാഗമായ സെപ്ഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്-എസ്.പി.ജി-ന് ഡല്‍ഹിയിലെ ദ്വാരകയില്‍ ഒരു പാര്‍പ്പിട സമുച്ചയം നിര്‍മിച്ചിട്ടുണ്ട്. ദ്വാരകയിലുള്ള പാര്‍പ്പിട സമുച്ചയത്തിലും മാര്‍ബിളില്‍ തീര്‍ത്ത അര്‍ദ്ധനാരീശ്വര ക്ഷേത്രം മേയ് മാസത്തില്‍ തുറന്നു. ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. മാര്‍ബിളില്‍ തീര്‍ത്ത ക്ഷേത്രം എസ്.പി.ജി കമാന്‍ഡോകള്‍ പിരിവിട്ടു നിര്‍മ്മിച്ചതാണ് എന്നാണ് പറയുന്നതെങ്കിലും, ഈ ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങ് പൊതുജനങ്ങളുടെ നികുതി പണം ചെലവാക്കിയാണ് നടത്തിയതെന്നാണ് വിവരം.

Share on

മറ്റുവാര്‍ത്തകള്‍