UPDATES

വിദേശം

ആരാണ് ഐ എസ് ഐ എസ് -കെ?

എന്തിനാണവർ റഷ്യയെ ആക്രമിച്ചത്

                       

റഷ്യൻ തലസ്ഥാനമായ മോസ്‌കോയിലുണ്ടായ ഭീകരാക്രമണത്തിൽ 60 പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ റോയിട്ടേഴ്‌സിനോട് സ്ഥിരീകരിച്ചു. മാർച്ച് 22 നാണ് സംഗീതപരിപാടിക്കിടെ മുഖംമൂടി ധരിച്ച അക്രമികൾ കാണികൾക്കുനേരേ വെടിയുതിർത്തത്. ഐ എസ് ഐ എസ് -കെ എന്നറിയപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റിൻ്റെ അഫ്ഗാൻ ശാഖ എന്തിനായിരുന്നു റഷ്യയെ ആക്രമിച്ചത്.

എന്താണ് ഐ എസ് ഐ എസ് -കെ?

ഇറാൻ, തുർക്കി, മെനിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവയുടെ ഭാഗങ്ങൾ ഉൾപ്പെടുന്ന പ്രദേശത്തിൻ്റെ പഴയ പദത്തിൻ്റെ പേരിലുള്ള ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ (ISIS-K), കിഴക്കൻ അഫ്ഗാനിസ്ഥാനിൽ 2014 ന്റെ തുടക്കത്തിലാണ് കുപ്രശസ്തമാകുന്നത്. ക്രൂരതയുടെ പേരിലായിരുന്നു ലോക ശ്രദ്ധ നേടിയത്. ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിൻ്റെ ശാഖയായ ഐ എസ് ഐ എസ് -കെ വളരെ സജീവമായിരുന്നു, എന്നാൽ താലിബാനും യുഎസ് സേനയും അവർക്കെതിരെ തിരഞ്ഞു പോരാടിയതോടെ അഗംങ്ങളുടെ എണ്ണം കുറഞ്ഞു. 2021-ൽ അമേരിക്കൻ സൈന്യത്തെ തിരിച്ചു വിളിച്ചതിനാൽ അഫ്ഗാനിസ്ഥാനിലെ ഐ എസ് ഐ എസ് -കെ പോലുള്ള ഗ്രൂപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നത് ബുദ്ധിമുട്ടാണെന്ന് അമേരിക്ക പറയുന്നു. അഫ്ഗാനിസ്ഥാനിനകത്തും പുറത്തുമുള്ള പള്ളികൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് ചരിതം ഐസിസ്-കെയ്ക്കുണ്ട്.

ഈ വർഷം ആദ്യം, ഇറാനിൽ 100 ഓളം പേർ കൊല്ലപ്പെട്ട ഇരട്ട സ്‌ഫോടനങ്ങൾ സംഘം നടത്തിയതായി സ്ഥിരീകരിക്കുന്ന വിവരങ്ങൾ യുഎസ് തടഞ്ഞു വച്ചിരുന്നു. 2022 സെപ്റ്റംബറിൽ, കാബൂളിലെ റഷ്യൻ എംബസിയിൽ നടന്ന മാരകമായ ചാവേർ ബോംബാക്രമണത്തിൻ്റെ ഉത്തരവാദിത്തവും ഐ എസ് ഐ എസ് -കെ തീവ്രവാദികൾ ഏറ്റെടുത്തിരുന്നു. 2021-ൽ കാബൂളിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ
നടത്തിയ അക്രമണത്തിൽ 13 യുഎസ് സൈനികരും നിരവധി സിവിലിയന്മാരും കൊല്ലപ്പെട്ടിരുന്നു.രാജ്യത്ത് നിന്ന് യു.എസ് സൈന്യത്തെ ഒഴിപ്പിക്കുന്നതിനിടയിലായിരുന്നു ആക്രമണം. ഈ മാസമാദ്യം, മിഡിൽ ഈസ്റ്റിലെ ഉന്നത യുഎസ് ജനറൽ , “ആറു മാസത്തിനുള്ളിൽ, ഒരു മുന്നറിയിപ്പും കൂടാതെ അഫ്ഗാനിസ്ഥാന് പുറത്തുള്ള യുഎസ്, കൂടാതെ പാശ്ചാത്യ രാജ്യങ്ങളെയും ഐ എസ് ഐ എസ് -കെ ആക്രമിക്കാൻ ശ്രമിച്ചേക്കാം ” എന്നു പറഞ്ഞിരുന്നു.

എന്തുകൊണ്ടാണ് അവർ റഷ്യയെ ആക്രമിച്ചത്?

വെള്ളിയാഴ്ച റഷ്യയിൽ ഐഎസ്ഐഎസ്-കെ നടത്തിയ ആക്രമണം അപ്രതീക്ഷിതമായിരുന്നു.എന്നാൽ സമീപ വർഷങ്ങളിൽ ഗ്രൂപ്പ് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനെ ശക്തമായി എതിർത്തിരുന്നതായി വിദഗ്ധർ പറയുന്നു. ഐഎസ്ഐഎസ്-കെ കഴിഞ്ഞ രണ്ട് വർഷമായി റഷ്യയിലേക്ക് കണ്ണും നട്ടിരിക്കുകയാണ്. പുടിന്റെ പ്രചരണങ്ങളിൽ പതിവായി വിമർശനവും ഉന്നയിക്കാറുണ്ട്,” വാഷിംഗ്ടൺ ആസ്ഥാനമായുള്ള ഗവേഷണ ഗ്രൂപ്പായ സൗഫാൻ സെൻ്ററിലെ കോളിൻ ക്ലാർക്ക് പറഞ്ഞു.

വാഷിംഗ്ടൺ ആസ്ഥാനമായുള്ള വിൽസൺ സെൻ്ററിലെ മൈക്കൽ കുഗൽമാൻ പറഞ്ഞു, “ഐഎസ്ഐഎസ്-കെ റഷ്യയുടെ മുസ്ലീങ്ങളെ സ്ഥിരമായി അടിച്ചമർത്തുന്ന പ്രവർത്തനങ്ങളിൽ അസഹിഷ്ണരാണെന്നാണ് ” കാണുന്നത്.
മോസ്‌കോയ്‌ക്കെതിരായ പരാതികളുള്ള നിരവധി മധ്യേഷ്യൻ തീവ്രവാദികളും ഈ ഗ്രൂപ്പിൽ അംഗങ്ങളാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്ലാമിക് സ്റ്റേറ്റിനെതിരെ നില കൊണ്ടിരുന്ന പ്രസിഡൻ്റ് ബാഷർ അൽ അസദിനെ പിന്തുണച്ച് 2015-ൽ പുടിൻ രംഗത്തെത്തിയതോടെ സിറിയൻ ആഭ്യന്തരയുദ്ധത്തിൻ്റെ ഗതി തന്നെ മാറിയിരുന്നു. അൽ-അസ്സദിൻ്റെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരായ ജനാധിപത്യ അനുകൂല പ്രക്ഷോഭത്തിന് ശേഷം 2011-ൽ യുദ്ധം ആരംഭിച്ചത്. 2013-ഓടെ സിറിയയുടെയും ഇറാഖിൻ്റെയും വലിയ ഭാഗങ്ങൾ ഇസ്ലാമിക് സ്റ്റേറ്റ് പിടിച്ചെടുത്തു.

ഇസ്ലാമിക് സ്റ്റേറ്റ് സിറിയയുടെ മൂന്നിലൊന്ന് ഭാഗവും ഇറാഖിൻ്റെ 40 ശതമാനവും കൈവശപ്പെടുത്തിയിരുന്നു, എന്നാൽ 2017 അവസാനത്തോടെ അതിൻ്റെ 95 ശതമാനം പ്രദേശവും അവർക്ക് നഷ്ടപ്പെട്ടു. പ്രധാനമായും റഷ്യയിലെ മുസ്ലീങ്ങൾ കൂടുതലുള്ള നോർത്ത് കോക്കസസ് മേഖലയിൽ,  റഷ്യൻ റിപ്പബ്ലിക്കുകളായ ചെച്‌നിയ, ഡാഗെസ്താൻ, ഇഗുഷെഷ്യ, കബാർഡിനോ-ബാൽക്കറിയ എന്നിവിടങ്ങളിൽ ഐഎസ് ഐഎസിൻ്റെ ഒരു ശാഖയും പ്രവർത്തിക്കുന്നുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍