Continue reading “ആരാണ് സീതാറാം? അതിശയകരമായ ഇമാംബാരയുടെ അത്ഭുതപ്പെടുത്തുന്ന ചിത്രങ്ങള്‍ വരച്ച അജ്ഞാതനായ ചിത്രകാരന്‍”

" /> Continue reading “ആരാണ് സീതാറാം? അതിശയകരമായ ഇമാംബാരയുടെ അത്ഭുതപ്പെടുത്തുന്ന ചിത്രങ്ങള്‍ വരച്ച അജ്ഞാതനായ ചിത്രകാരന്‍”

"> Continue reading “ആരാണ് സീതാറാം? അതിശയകരമായ ഇമാംബാരയുടെ അത്ഭുതപ്പെടുത്തുന്ന ചിത്രങ്ങള്‍ വരച്ച അജ്ഞാതനായ ചിത്രകാരന്‍”

">

UPDATES

ചരിത്രം

ആരാണ് സീതാറാം? അതിശയകരമായ ഇമാംബാരയുടെ അത്ഭുതപ്പെടുത്തുന്ന ചിത്രങ്ങള്‍ വരച്ച അജ്ഞാതനായ ചിത്രകാരന്‍

                       

ഉത്തര്‍പ്രദേശേ് തലസ്ഥാന നഗരമായ ലക്നൗവിലെ ചരിത്രപ്രസിദ്ധമായ ബാര ഇമാംബാരയുടെ മനോഹരമായ ജലഛായ ചിത്രം. ഇതടക്കം ലക്‌നൗവിന്റെ പൗരണാകിത വിളിച്ചോതുന്ന മറ്റ് ചില ചിത്രങ്ങളുമുണ്ട്. ഇവയെല്ലാം ഈ മാസം അവസാനം ഡിഎജി ആര്‍ട്ട് കമ്പനി ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തിന്റെ പ്രധാന ആകര്‍ഷണങ്ങളായിരിക്കും. എന്നാല്‍ കൗതുകം മറ്റൊന്നിലാണ്. ആരാണ് ഈ ചിത്രങ്ങള്‍ വരച്ചത്? സീതാറാം എന്ന പേരിനപ്പുറം ഈ കലാകാരന്‍ ഇന്നും ‘ അജ്ഞാതനാണ്’. ബിബിസിയാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അതിശയപ്പെടുത്തുന്ന ബാര ഇമാംബാര

അതിശയകരമായ വാസ്തുവിദ്യയില്‍ നിഗൂഢതയും ആത്മീയതയും സംയോജിക്കുന്ന ഭൂത കാലത്തിന്റെ ശേഷിപ്പുകളാണ് ലക്നൗവിലെ ബാര ഇമാംബാര. പതിനെട്ടാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച സമുച്ചയം ലക്നൗവിന്റെ ചരിത്ര സമരകമാണ്. 1784-ല്‍ ഔധിലെ രാജകുമാരനായ നവാബ് അസഫ്-ഉദ്-ദൗളയുടെ ക്ഷാമ നിവാരണ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച സ്മാരകം മുഗള്‍ ശൈലിയില്‍ നിര്‍മിച്ച അവസാനത്തെ കൊട്ടാരവുമാണ്. നവാബുമാരുടെ നാട്, ലക്‌നൗവിനെ വിശേഷിപ്പിക്കുവാന്‍ വേറെയൊന്നും വേണ്ടിവരില്ല. അക്കാലത്തെ നിര്‍മാണ രീതികളും വാസ്തു വിദ്യയും ഇന്നും സഞ്ചാരികളെ അത്ഭുതം കൊള്ളിക്കുന്നു എന്നതിലാണ് ഇന്നത്തെ ലക്‌നൗവിന്റെ മഹത്വം കുടികൊള്ളുന്നത്. സങ്കീര്‍ണമായ നിര്‍മാണ രീതികളും കെട്ടുപിണഞ്ഞു കിടക്കുന്ന ചരിത്രവും പാരമ്പര്യത്തെ കൂട്ടിയിണക്കുന്ന കണ്ണികളും പിന്നെ നവാബ് രുചികളും ചേരുമ്പോള്‍ മാത്രമാണ് ലക്‌നൗവിന്റെ ചിത്രം പൂര്‍ണമാവുന്നത്. അതില്‍ ഏറ്റവും ശോഭയോടെ കാണുന്ന ഒന്നാണ് ബാരാ ഇമാംബാര.

ഭൂല്‍ ഭുലയ്യ എന്നറിയപ്പെടുന്ന സ്മാരകത്തിന്റെ ഏറ്റവും മുകള്‍ നിരയിലെ നിര്‍മാണ ശൈലിയാണ് ഇമാംബാരയിലെ പ്രധാന ആകര്‍ഷണം. ഇവിടേക്ക് പ്രവേശിക്കാന്‍ 1024 വഴികളുണ്ട്. എന്നാല്‍ പുറത്തേക് കടക്കാന്‍ വെറും രണ്ട് വഴികള്‍ മാത്രമേയുള്ളു. മുഗള്‍ വാസ്തു വിദ്യയുടെ ഏറ്റവും വലിയ പൂര്‍ത്തീകരണം കൂടിയാണ് ഈ കെട്ടിടം. തൂണുകള്‍ ഒന്നും തന്നെയില്ലാത്ത ഏറ്റവും വലിയ കെട്ടിടം എന്ന ബഹുമതിയും ഇമാംബാരയ്ക്കു സ്വന്തം. ഭൂല്‍ ഭുലയ്യയെക്കുറിച്ച് അറിയണമെങ്കില്‍, അതിന്റെ നിര്‍മ്മാതാക്കളെ കുറിച്ച് അറിയേണ്ടത് പ്രധാനമാണ്. നവാബ് എന്ന പദം വരുന്നത് പേര്‍ഷ്യന്‍ വാക്കായ നൈബ് എന്നതില്‍ നിന്നാണ്. ഡെപ്യൂട്ടി എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. ഉത്തരേന്ത്യയിലുടനീളമുള്ള മുഗളന്മാരുടെ പ്രതിനിധികള്‍ക്ക് അവര്‍ നല്‍കിയ പദവിയാണ് നവാബ്. മുഹറം അനുസ്മരണവുമായി ബന്ധപ്പെട്ട വിവിധ ചടങ്ങുകള്‍ക്കായി ഷിയ മുസ്ലീങ്ങള്‍ ഒത്തുചേരുന്ന ഒരു ഹാളാണ് ഇമാംബര. ലോകത്തിലെ ഏറ്റവും വലുതും പ്രാധാന്യമുള്ളതുമായ ഇമാംബാരകള്‍ ഇന്ത്യയിലും പാക്കിസ്ഥാനിലുമാണ് സ്ഥിതി ചെയ്യുന്നത്.

ആരാണ് സീതാറാം?

1814 ജൂണ്‍ മുതല്‍ 1815 ഒക്ടോബറിന്റെ തുടക്കം വരെ സീതാറാം അക്കാലത്തെ ഇന്ത്യന്‍ ഗവര്‍ണര്‍ ജനറല്‍ ആയിരുന്ന മാര്‍ക്വിസ് ഓഫ് ഹേസ്റ്റിംഗ്‌സ് എന്നറിയപ്പെടുന്ന ഫ്രാന്‍സിസ് റൗഡനോടൊപ്പം ധാരാളം യാത്ര ചെയ്തതായി രേഖകള്‍ വ്യക്തമാക്കുന്നു. ചരിത്രകാരന്മാര്‍ പറയുന്നതുപോലെ, കൊല്‍ക്കത്ത നഗരത്തില്‍ നിന്ന് 15 മാസത്തിനിടെ 220 ബോട്ടുകളുള്ള ഒരു കപ്പല്‍ കൂട്ടത്തോടൊപ്പം ഹേസ്റ്റിംഗ്‌സ് പ്രഭു അദ്ദേഹത്തിന്റെ ഭാര്യയും വലിയ പരിചാരക സംഘവുമായി കപ്പല്‍ യാത്ര നടത്തിയിരുന്നു. ഈ യാത്രയില്‍ ‘ബംഗാള്‍ ഡ്രാഫ്റ്റ്സ്മാന്‍’ എന്നു മാത്രം പരാമര്‍ശിക്കുന്ന ഒരു ചിത്രകാരനുമുണ്ടായിരുന്നു. അത് സീതാ റാം ആയിരിക്കാമെന്ന് ചരിത്രകാരന്മാര്‍ ഊഹിക്കുന്നത്.

കല ചരിത്രകാരനായ ഗൈല്‍സ് തില്ലോട്ട്‌സണിന്റെ കണ്ടെത്തലുകള്‍ അനുസരിച്ച്, ബ്രിട്ടീഷ് നിയന്ത്രണങ്ങള്‍ വിപുലീകരിക്കുന്നതിനും ഉത്തരേന്ത്യയിലെ ഭരണാധികാരികളെ സന്ദര്‍ശിക്കാനും നേപ്പാളില്‍ അക്കാലങ്ങളില്‍ നടന്നുകൊണ്ടിരുന്ന യുദ്ധം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും വേണ്ടിയുള്ളതായിരുന്നു പ്രഭുവിന്റെ ആ യാത്ര. യാത്രക്കിടെ തന്റെ കണ്ണിനെ വിസ്മയിപ്പിച്ച കെട്ടിടങ്ങളും, പ്രകൃതി വര്‍ണ്ണനകളും അടങ്ങുന്ന 229 ചിത്രങ്ങള്‍ക്ക് സീതാറാം ജന്മം നല്‍കുകയായിരുന്നിരിക്കാമെന്നാണ്.

ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയുടെ മുന്‍ ക്യൂറേറ്ററായ ജെ പി ലോസ്റ്റി സീതാറാമിന്റെ ചിത്രങ്ങള്‍ ഇന്ത്യന്‍ ചിത്ര കലയിലെ ഏറ്റവും ശാന്തവും മനോഹരവുമായ സൃഷ്ടികളില്‍ ഒന്നാണ് എന്നു വിശേഷിപ്പിച്ചിരുന്നു. ശരാശരി 40 മുതല്‍ 60 സെന്റീമീറ്റര്‍ വിസ്താരമുള്ള ചിത്രങ്ങള്‍ 10 ആല്‍ബങ്ങളിലായാണ് ഹേസ്റ്റിംഗ്‌സ് തന്റെ ഇന്ത്യയിലെ ഭരണകാലാവധിയുടെ അവസാന ഘട്ടത്തില്‍ ബ്രിട്ടനിലേക്ക് കൊണ്ടുപോയത്. പിന്നീട് ഇത് അദ്ദേഹത്തിന്റെ പിന്‍ഗാമികളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തു. 1820 മുതല്‍ 1970 വരെ ഒന്നര നൂറ്റാണ്ടോളം സീതാറാമന്റെ കൃതികള്‍ക്ക് പുറം ലോകം കാണാന്‍ സാധിച്ചില്ല.

എന്നാല്‍ 1974-ല്‍ ഹേസ്റ്റിംഗിന്റെ കുടുംബം ലണ്ടനിലെ സോത്ത്ബിയില്‍ നടന്ന ലേലത്തില്‍ 46 പെയിന്റിങ്ങുകള്‍ അടങ്ങിയ രണ്ട് ആല്‍ബങ്ങള്‍ വിറ്റതോടെയാണ് സീതാറാം എന്ന കലാകാരനും അദ്ദേഹത്തിന്റെ സൃഷ്ടികളും ലോകത്തിന് മുന്നില്‍ വെളിവായത്. നിലവില്‍ കൈവശമുള്ള ചിത്രങ്ങള്‍ കൊണ്ട് മാത്രം സീതാറാമിനെ വിദഗ്ദ്ധര്‍ ആ കാലഘട്ടത്തിലെ ഏറ്റവും മികച്ച കലാകാരന്മാരില്‍ ഒരാളായി കാണുകയും അംഗീകരിക്കുകയും ചെയ്യുന്നു. എന്നിരുന്നാല്‍ പോലും ഇപ്പോഴും ഈ കഴിവുറ്റ കലാകാരനെ കുറിച്ച് വളരെ കുറച്ച് വിവരങ്ങള്‍ മാത്രമേ ലഭ്യമായിട്ടുള്ളു.

പെയിന്റിങ്ങുകള്‍ അജ്ഞാതമായ മാര്‍ഗത്തിലൂടെ വില്പന നടത്തിയതിനാല്‍ സീതാറാമിനെ ഹേസ്റ്റിംഗുമായി ബന്ധിപ്പിക്കത്തക്ക കണ്ണികള്‍ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. പക്ഷെ ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം സീതാറാം വരച്ച കൂടുതല്‍ ചിത്രങ്ങള്‍ വില്‍ക്കാന്‍ ഹേസ്റ്റിങ് കുടുംബം തീരുമാനിക്കുകയും, അത് ബ്രിട്ടീഷ് ലൈബ്രറി ഏറ്റെടുക്കയും ചെയ്തു.

വ്യാപാരത്തിനായി 1600-ല്‍ സ്ഥാപിതമായ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പേരിലാണ് നിലവില്‍ സീതാറാമിന്റെ പെയിന്റിംഗുകള്‍. എന്നാല്‍ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ശക്തമായ ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയുടെ മേലുള്ള നിയന്ത്രണം കടുപ്പിച്ചപ്പോള്‍, ഇന്ത്യന്‍ ചിത്രകാരന്മാരില്‍ നിന്ന് നിരവധി ശ്രദ്ധേയമായ കലാസൃഷ്ടികള്‍ പിടിച്ചെടുത്തിരുന്നു.

ബംഗാള്‍ സ്വദേശിയാണ് സീതറാം എന്നാണ് കരുതുന്നത്. ബംഗാളിന്റെ തലസ്ഥാനമായിരുന്ന മുര്‍ഷിദാബാദിലെ മുഗള്‍ സ്‌കൂളില്‍ പരിശീലനം നേടിയതായി കരുതപ്പെടുന്നു. സ്‌കൂള്‍ പഠനത്തിന് ശേഷം ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ ഉയര്‍ന്നു വന്നു കൊണ്ടിരുന്ന പുതിയ നഗരങ്ങളുടെ രക്ഷാധികാരികളുടെ സംരക്ഷണയില്‍ തങ്ങളുടെ കല വിപുലീകരിക്കാന്‍ സീതറാമിനെ പോലുള്ള കലാകാരന്മാര്‍ ശ്രമിച്ചിരിക്കാം എന്ന് കല ചരിത്രകാരനായ ഗൈല്‍സ് തില്ലോട്ട്‌സണ്‍ പറയുന്നു.

ജെ പി ലോസ്റ്റിയെ സംബന്ധിച്ച് സീതാറാം ഒരു മികച്ച ഡ്രാഫ്‌റ്‌സ്മാന്‍ കൂടിയായിരുന്നു (കെട്ടിടങ്ങളുടെയും മറ്റും രേഖാചിത്രങ്ങളും, പ്ലാനും വരയ്ക്കുന്നവന്‍). ഇംഗ്ലീഷ് വാട്ടര്‍ കളര്‍ ഉപയോഗിച്ച് ടോപ്പോഗ്രാഫിക്കല്‍ ശൈലിയിലുള്ള സീതാറാമിന്റെ രചനകള്‍ കൃത്യമായ പരിശീലനം ലഭിച്ചിട്ടുള്ളതാണ്. ഫോട്ടോഗ്രാഫിയുടെയും ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെയും വരവിനു മുന്‍പേ തന്നെ ഇന്ത്യയുടെ ഭൂതകാലത്തിന്റെ ചരിത്രപരമായ ശേഷിപ്പുകളായി മാറിയ ചിത്രങ്ങളാണവ.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ യൂറോപ്യന്‍ രക്ഷാധികാരികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കലാകാരന്മാരില്‍ ഏറ്റവും വൈവിധ്യമാര്‍ന്നതും സര്‍ഗാത്മകത നിറഞ്ഞ വ്യക്തിയുമായിരുന്നു സീതാറാം എന്നാണ് കണക്കുകൂട്ടന്നത്.

Share on

മറ്റുവാര്‍ത്തകള്‍