തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ലോകസഭ തെരെഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഉറ്റുനോക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് തിരുവനന്തപുരം. വലിയ രീതിയിൽ ജനപിന്തുണയുള്ള നേതാക്കളെയാണ് ഭരണ,പ്രതിപക്ഷ, പാർട്ടികൾ ഇത്തവണയും തലസ്ഥാന നഗരിയിൽ ജനവിധി തേടുന്നതിനായി നിയോഗിച്ചിരിക്കുന്നത്. ബിജെപിക്ക് ഒരൊറ്റ താമര പോലും വിരിയിക്കാൻ കഴിയില്ലെന്ന കേരളത്തിലെ മണ്ഡലങ്ങളിലെ സ്ഥിതി മാറ്റി മറിക്കാനാവുമെന്ന കടുത്ത ശുഭാപ്തി വിശ്വാസത്തിലാണ് എൻഡിഎ. എന്നാൽ പാർട്ടിയുടെ വിശ്വാസത്തിന് കോട്ടം തട്ടിക്കുന്നതാണ് തിരുവനന്തപുരത്തെ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ ഉയർന്നു വരുന്ന പുതിയ ആരോപണങ്ങൾ.
രാജീവ് ചന്ദ്രശേഖറിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുയാണ് സുപ്രിം കോടതി അഭിഭാഷകയായ അവ്നി ബൻസൽ. രാജീവ് ചന്ദ്രശേഖർ സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ നൽകിയെന്ന് ചൂണ്ടിക്കാട്ടിയാണ് അവ്നി ബൻസൽ തിരുവനന്തപുരം ജില്ലാ കളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ ജെറോമിക് ജോർജ് ഐ എ എസിന് പരാതി നൽകിയിരിക്കുന്നത്. ഇതിനുപുറമെ, വ്യജ സത്യവാങ്മൂലം നൽകി 8000 കോടിയുടെ ആസ്‌തി മറച്ചു വച്ചുവെന്ന ഗുരുതര ആരോപണം കോൺഗ്രസും ചന്ദ്ര ശേഖറിനെതിരെ ഉന്നയിക്കുന്നുണ്ട്.
2021-2022 വർഷത്തിൽ ആദായനികുതി വകുപ്പിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം നികുതി ഇനത്തിൽ 680 രൂപ അടച്ചതായും ഒൻപത് കോടി 25 രൂപയുടെ ആസ്തിയുമാണ് മാത്രമാണ് തനിക്കുള്ളത് എന്നാണ് രാജീവ് ചന്ദ്ര ശേഖർ സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ ജുപിറ്റർ ക്യാപിറ്റൽ അടക്കമുള്ള തന്റെ പ്രധാന ആസ്തികളുടെ വിവരങ്ങൾ രാജീവ് ചന്ദ്രശേഖർ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് അവനി പറയുന്നത്. രാജീവ് ചന്ദ്രശേഖർ ഇതാദ്യമായല്ല വ്യാജ സത്യവാങ്മൂലം സമർപ്പിക്കുന്നതെന്നും സമാനമായി യഥാർത്ഥ സ്വത്ത് വിവരങ്ങൾ മറച്ച് വച്ചാണ് 2018 ലെ നിയമസഭ തെരഞ്ഞെടുപ്പിലും മത്സരിച്ചെന്നാണ് അവ്നി ബൻസൽ പറയുന്നത്.
രാജീവ് ചന്ദ്ര ശേഖറിന്റെ വ്യാജ സത്യവാങ്മൂലത്തെ തന്റെ പരാതിയെ കുറിച്ചും അവ്നി ബൻസൽ അഴിമുഖത്തോട് സംസാരിക്കുന്നു;
‘2018 ൽ രാജീവ് ചന്ദ്ര ശേഖർ വ്യാജ സത്യവാങ്മൂലം സമർപ്പിച്ചു കൊണ്ടാണ് രാജ്യസഭ തെരഞ്ഞടുപ്പിൽ വിജയിച്ചത്. ആ സമയത്ത് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമ പ്രകാരം, ഒരു സ്ഥാനാർഥി വ്യാജ സത്യവാങ് മൂലം സമർപ്പിച്ചുവെന്ന് ഒരു ഇന്ത്യൻ പൗരൻ കണ്ടെത്തിയാൽ സ്ഥാനാര്‍ത്ഥിക്കെതിരേ വേണ്ട നടപടികൾ സ്വീകരിക്കുന്നതിനായി ആ സ്ഥാനാർഥി മത്സരിക്കുന്ന മണ്ഡലത്തിലെ ക്രിമിനൽ കോടതിയെ സമീപിക്കണം എന്നായിരുന്നു. പിന്നീട് തെരെഞ്ഞെടുപ്പ് കമ്മീഷൻ നിയമങ്ങളിൽ ഭേദഗതി വരുത്തി. റിട്ടേണിംഗ് ഓഫീസർക്ക് സ്ഥാനാർത്ഥികൾക്കെതിരെ നിയമപ്രകാരം നടപടിയെടുക്കാം എന്നാക്കി. 2022 ൽ ഞങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു മറുപടി കത്ത് അയച്ചിരുന്നു. കത്തിൽ പറഞ്ഞത് പ്രകാരം ഞങ്ങളുടെ പരാതി സ്വീകരിച്ചുവെന്നും സി ബി ഡി റ്റിക്ക് ( സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സിന് ) അയച്ചിരിക്കുകയാണ് എന്നാണ് പറഞ്ഞത്. പക്ഷെ മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി റിട്ടേണിംഗ് ഓഫീസർക്ക് സ്ഥാനാർത്ഥികൾക്കെതിരെ നിയമപ്രകാരം നടപടിയെടുക്കാവുന്ന സാഹചര്യം ഇന്ന് നിലവിലുണ്ട്. അതിനാൽ ഇപ്പോൾ നൽകിയിരിക്കുന്ന പരാതിയിൽ മറുപടി ലഭിക്കാൻ വേണ്ടി കാത്തിരിക്കുകയാണ്. രാജീവ് ചന്ദ്ര ശേഖറിനെതിരെ മുൻപ് നൽകിയ പരാതി അദ്ദേഹം തെരെഞ്ഞെടുപ്പിൽ വിജയിച്ചതിനു ശേഷമായിരുന്നു.
‘സത്യവാങ്മൂലത്തിൻ്റെ പകർപ്പുകൾ സഹിതം സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സിന് (CBDT) അയച്ചതിനാൽ വകുപ്പ് വിഷയത്തെ കുറിച്ച് പഠിക്കുമെന്നും. അതോടൊപ്പം, റവന്യൂ വകുപ്പ്, മിയോ ഫിനാൻസ്, എന്നിവ ആരോപണങ്ങളുടെയും പരാതിയുടെയും നിജസ്ഥിതി അറിയാനും നിലവിലുള്ള നിയമങ്ങൾക്കനുസരിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളാനും ശ്രമിക്കുമെന്നായിരുന്നു കത്തിൽ വ്യക്തമാക്കിയിരുന്നത്. 2022 സെപ്റ്റംബർ 22 നാണ് ഞാൻ കൈപ്പറ്റുന്നത്, എന്നാൽ ഇന്നുവരെ നൽകിയ പരാതിയിന്മേൽ യാതൊരു വിധ നടപടികളും ഉണ്ടായിട്ടില്ല. എന്ന് മാത്രല്ല രാജീവ് ചന്ദ്ര ശേഖർ വീണ്ടും ലോക്സഭാ തെരെഞ്ഞെടുപ്പിൽ വ്യാജ സത്യവാങ്മൂലമാണ് സമർപ്പിച്ചിരിക്കുന്നത്. ‘ നടപടി സ്വീകരിക്കാനുള്ള അതികാരമുണ്ടായിട്ടും അതികൃധർ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നും അവ്നി ചോദിക്കുന്നു.
രാജീവ് ചന്ദ്രശേഖർ സത്യവാങ്മൂലത്തിൽ പ്രഖ്യാപിച്ച അദേഹത്തിന്റെ മുഴുവൻ സ്വത്ത് ഏകദേശം 9 കോടി 25 ലക്ഷം ആണ്. എന്നാൽ ഇത് വസ്തുതാപരമായി തെറ്റാണ് എന്നാണ് അവ്നി ബൻസൽ ആരോപിക്കുന്നത്. ബോണ്ടുകൾ, കടപ്പത്രങ്ങൾ/ഷെയറുകൾ, കമ്പനികൾ/മ്യൂച്വൽ ഫണ്ടുകൾ എന്നിവയിലെയും മറ്റുള്ളവയിലെയും രാജീവ് ചന്ദ്രശേഖറിന്റെ നിക്ഷേപത്തിൻ്റെ വിശതാംശങ്ങൾ അനുസരിച്ച് അദ്ദേഹത്തിന്റെ
മുഴുവൻ സ്വത്തിന്റെയും മൂല്യം ഒന്നിച്ച് ചേർത്താൽ 45 കോടി രൂപയോളം വരും. എന്നാൽ ഈ വിവരങ്ങൾ ഒന്നും തന്നെ സത്യവാങ്മൂലത്തിൽ ചേർത്തിട്ടില്ല. രാജീവ് ചന്ദ്ര ശേഖറിന്റെ ഈ പ്രവർത്തി വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്നതും വലിയ അഴിമതിയുമാണ് എന്നാണ് അവ്നി തന്റെ പരാതിയിലൂടെ ചൂണ്ടി കാണിക്കുന്നത്. മേൽ പറഞ്ഞ വിശദാംശങ്ങൾ കൂടാതെ ബെംഗളൂരുവിലെ വസതിയുടെ ഉടമസ്ഥതയും രാജീവ് ചന്ദ്രേശഖർ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിട്ടില്ലെന്ന് അവ്നി ബൻസൽ പറയുന്നുണ്ട്. ഇതിന് തെളിവായി രാജീവ് ചന്ദ്രശേഖർ ബെംഗളൂരുവിലെ വസതിയുടെ നികുതി അടച്ച രസീതും അവ്നി പങ്കുവച്ചിട്ടുണ്ട്.
1/ I have filed a complaint against @Rajeev_GoI for filing false affidavit on 4th April, 2024 as the @BJP4India’s candidate for the upcoming Lok Sabha Elections from #Thiruvananthapuram #Kerala, against @ShashiTharoor of @INCIndia, with the @ECISVEEP.
As per his Affidavit –
1.… pic.twitter.com/hyejfgMGMk
— Avani Bansal (@bansalavani) April 5, 2024
“>
അവ്നിയുടെ പരാതി ചന്ദ്രശേഖറിൻ്റെ സത്യവാങ്മൂലത്തിലെ പൊരുത്തക്കേടുകൾ എടുത്തുകാണിക്കുന്നുവയാണ്. കൂടാതെ, സത്യവാങ്മൂലം പോലുള്ള ഔദ്യോഗിക രേഖകളിൽ തെറ്റായ പ്രസ്താവനകൾ നടത്തുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. എന്നിട്ടും എന്തുകൊണ്ടണ് രാജീവ് ചന്ദ്ര ശേഖറിനെ പോലുള്ളവർ ഇത്തരം പ്രവർത്തികൾ ആവർത്തിച്ച് കൊണ്ടിരിക്കുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷനും റിട്ടേണിംഗ് ഓഫീസർമാരും പ്രശ്നം വേണ്ടവിധം ഇനിയും പരിഹരിച്ചില്ലെങ്കിൽ, ചോദ്യങ്ങൾ ചോദിക്കേണ്ടത് അനിവാര്യതയായിതീരുമെന്നും അവ്നി ബൻസൽ തന്റെ പരാതിയിലൂടെ ഓർമ്മിപ്പിക്കുന്നു.