UPDATES

യാത്ര

ചൈനയുടെ ക്വാറി ഹോട്ടല്‍

കഴിഞ്ഞ വര്‍ഷം ചൈന ഡെയ്‌ലിക്ക് നല്‍കിയ അഭിമുഖത്തില്‍ ‘ഗുരുത്വാകര്‍ഷണത്തിനെതിരെ ഒരു പോരാട്ടം’ എന്നാണ് ഈ പദ്ധതിയെ ചീഫ് എന്‍ജിനീയര്‍ വിശേഷിപ്പിച്ചത്. ബ്രിട്ടീഷ് സ്ഥാപനം അറ്റ്കിന്‍സാണ് ഇത് രൂപകല്‍പന ചെയ്തതെങ്കിലും ചൈനയിലെ കമ്പനികളാണ് ഇത് നിര്‍മ്മിച്ചത്.

                       

ഉപേക്ഷിക്കപ്പെട്ട ക്വാറിയുടെ 80 അടി താഴ്ചയിലാണ് ചൈന പുതിയൊരു ഹോട്ടല്‍ നിര്‍മ്മിക്കുന്നത്. ചൈനയുടെ മികച്ച ആര്‍കിടെക്ചര്‍ പദ്ധതിയായി ഈ ഹോട്ടല്‍ ഇപ്പോള്‍ നിര്‍മ്മാണത്തിന്റെ അവസാനഘട്ടത്തിലാണ്. ഷാങ്ഹായില്‍ സ്ഥിതി ചെയ്യുന്ന ഈ ഹോട്ടലിന്റെ ഭൂരിഭാഗവും ക്വാറിയുടെ അടിയിലാണ്. 18 നിലയില്‍ 16 എണ്ണവും ഭൂമിക്ക് അടിയിലാണ്. ഇതില്‍ രണ്ടു നില ക്വാറിക്ക് അടിയിലാണ്. മെയില്‍ ഷേഷന്‍ ഷിമാവോ ക്വാറി ഹോട്ടല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. 336 മുറികളും ഒരു അണ്ടര്‍വാട്ടര്‍ റെസ്റ്ററന്റും ഇതിലുണ്ടാകും.

കഴിഞ്ഞ വര്‍ഷം ചൈന ഡെയ്‌ലിക്ക് നല്‍കിയ അഭിമുഖത്തില്‍ ‘ഗുരുത്വാകര്‍ഷണത്തിനെതിരെ ഒരു പോരാട്ടം’ എന്നാണ് ഈ പദ്ധതിയെ ചീഫ് എന്‍ജിനീയര്‍ വിശേഷിപ്പിച്ചത്. ബ്രിട്ടീഷ് സ്ഥാപനം അറ്റ്കിന്‍സാണ് ഇത് രൂപകല്‍പന ചെയ്തതെങ്കിലും ചൈനയിലെ കമ്പനികളാണ് ഇത് നിര്‍മ്മിച്ചത്. ഒരു ബില്യണ്‍ യുവാന്‍ (111 യൂറോ) ആണ് ഹോട്ടലിന്റെ നിര്‍മ്മാണ ചിലവ് പ്രതീക്ഷിക്കുന്നത്. 2012 ല്‍ തറക്കലിട്ട ഈ ഹോട്ടലിന്റെ നിര്‍മാണം 2013 അവസാനത്തോടെ ആണ് ആരംഭിച്ചത്. ചില കാരണങ്ങളാല്‍ നിര്‍മ്മാണം വൈകുകയായിരുന്നു. ഹോട്ടല്‍ നിര്‍മ്മിച്ച ക്വാറിയില്‍ അതിഥികള്‍ക്ക് റോക്ക് ക്ലൈമ്പിങ്ങും ചെയ്യാമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അടുത്തകാലത്ത് ചൈന ഒരുപാട് വ്യത്യസ്തമായ നിര്‍മ്മാണങ്ങള്‍ക്ക് പേരുകേട്ടിട്ടുണ്ട്. ഹുനാന്‍ പ്രവിശ്യയിലെ രണ്ടു മലകളെ ബന്ധിപ്പിക്കുന്ന ഗ്ലാസ് ബ്രിഡ്ജ് തുറന്ന് രണ്ടു ആഴ്ചയ്ക്കുളില്‍ ചില നിര്‍മ്മാണങ്ങള്‍ക്കായി വീണ്ടും അടയ്‌ക്കേണ്ടി വന്നു. 300 മീറ്റര്‍ ഉയരത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. രാജ്യം സാമ്പത്തികമായി വളര്‍ന്നതോടെ വ്യത്യസ്തമായ കെട്ടിടങ്ങളും ഉയര്‍ന്നു. ചില കെട്ടിടങ്ങള്‍ മദ്യകുപ്പിയുടെ ആകൃതിയിലും, ടീപോട്ടിന്റെ ആകൃതിയിലും കാണാം. ചിലത് ബീജിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ചൈനയിലെ ന്യൂസ് ചാനല്‍ സിസിടിവിയുടെ ഹെഡ്‌കോര്‍ട്ടര്‍ പോലെ വിചിത്രമാണ്. വൈറ്റ് ഹൗസ് മുതല്‍ ഈഫല്‍ ടവര്‍ വരെ എല്ലാ കെട്ടിടങ്ങളുടെയും മാതൃകയും ഇവിടെ കാണാന്‍ സാധിക്കും.

2016ല്‍ ചൈനീസ് ഗവണ്‍മെന്റ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം ‘വലിയ, അനുകരണങ്ങള്‍, വിചിത്രമായ നിര്‍മാണം’ അല്ലെങ്കില്‍ പാരമ്പര്യ സംസ്‌കാരത്തിന് എതിരായ നിര്‍മ്മാണം എന്നിവ പാടില്ല. അതുകൊണ്ട് തന്നെ ഇത്തരം കെട്ടിടങ്ങള്‍ക്ക് സര്‍ക്കാര്‍ തടയിടാന്‍ തീരുമാനിച്ചിരിക്കുകയാണ്. 2014ല്‍ പ്രസിഡന്റ് ഷി ജിന്‍ പിങും ‘വിചിത്രമായ നിര്‍മ്മാണങ്ങള്‍’ നിര്‍ത്തണമെന്ന് പറഞ്ഞിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍