മക്കളുടെ സ്‌കൂള്‍ ഫീസ് കൊണ്ട് 64,000 രൂപയ്ക്ക് ബ്ലാക്കില്‍ ഐപിഎല്‍ ടിക്കറ്റുകള്‍ വാങ്ങിയൊരു അച്ഛന്‍
ക്രിക്കറ്റ് ആരാധനയുടെ പല അവസ്ഥാന്തരങ്ങളും പലപ്പോഴും നമ്മുടെ കണ്മുന്നിൽ കൂടി കടന്ന് പോയി കാണും. എന്നാലിപ്പോൾ ആരാധനയുടെ ആഴം കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചാ വിഷയമായിരിക്കുകയാണ് ഒരു പിതാവ്. കടുത്ത ധോണി ആരാധകനായ ഇദ്ദേഹത്തിന്റെ പ്രവർത്തിയാണ് ചർച്ചകൾക്ക് പിറകിൽ. ആയിരക്കണക്കിന് ആരാധകരുള്ള ഇന്ത്യയിലെ ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണ് എം എസ് ധോണി. ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ വിശ്വസ്ത പിന്തുണയോടെ, സിഎസ്‌കെയുടെ നായക പദവി കൂടി ആയതോടെ ആരാധകർക്കിടയിൽ ധോണിയുടെ സ്ഥാനം മറ്റൊരു അനുപാതത്തിലേക്കാണ് ഉയർന്നത്.
തന്റെ മൂന്ന് പെണ്മക്കൾക്കൊപ്പം ധോണിയുടെ കളി നേരിൽ കാണാൻ
അദ്ദേഹത്തിന്റെ ആരാധകൻ 64,000 രൂപ ചെലവഴിച്ചാണ് ടിക്കറ്റ് വാങ്ങിയത്. എന്നാൽ, ടിക്കറ്റ് വാങ്ങിയെങ്കിലും ഇതുവരെ മക്കളുടെ സ്കൂൾ ഫീസ് അടച്ചിട്ടില്ലെന്നും ഇദ്ദേഹം പറയുന്നത്.
‘ഐ പി എൽ ടിക്കറ്റുകൾക്കായി ഒരു പാട് പരിശ്രമിച്ചു പക്ഷെ നിരാശയായിരുന്നു ഫലം. അതുകൊണ്ടാണ് ഞാൻ ടിക്കറ്റ് ബ്ലാക്കിൽ വാങ്ങിയത്. 64000 രൂപയായി മൂന്ന് ടിക്കറ്റുകൾക്കും മക്കളുടെ സ്കൂൾ ഫീസ് പോലും അടച്ചിട്ടില്ല. എല്ലാം ധോണി കളിക്കുന്നത് ഒരിക്കലെങ്കിലും നേരിട്ടുകാണാനുള്ള മോഹം കൊണ്ടാണ്. അത് സാധിച്ചു ഞങ്ങൾ മൂവരും വളരെ അധികം സന്തോഷത്തിലാണ്’. അഭിമാനത്തോടെയുള്ള സി എസ് കെ ആരധാകന്റെ വാക്കുകൾ.
ഞങ്ങളുടെ അച്ഛൻ വളരെ പാടുപെട്ടാണ് ധോണിയുടെ കാളി കാണാനുള്ള ടിക്കറ്റ് കിട്ടിയത്. മത്സരം നേരിട്ട് കണ്ടപ്പോൾ അച്ഛനും ഞങ്ങളും ഒരു പോലെ സന്തോഷിച്ചുവെന്നുമാണ് ധോണി ആരാധകന്റെ മകൾ പറഞ്ഞത്.
എന്നാൽ പിതാവിന്റെ പ്രവർത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും കൊണ്ടും പലരും സാമൂഹ്യ മാധ്യമങ്ങളിൽ അഭിപ്രായങ്ങൾ പങ്കു വച്ചിരുന്നു.
കുട്ടികളുടെ വിദ്യാഭ്യാസത്തേക്കാൾ ഒരു മത്സരവും വിലമതിക്കുന്നില്ല. ഇത്തരം പ്രവർത്തികളെഎ ആരും മഹത്വവത്കരിക്കരുത്, എന്നായിരുന്നു ഒരു ഉപയോക്താവ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ഇത്തരം വിഡ്ഢിത്തങ്ങളെ വിവരിക്കാൻ എന്റെ പക്കൽ വാക്കുകൾ ഇല്ലെന്നാണ് യൂറോളജിസ്റ്റ് ഡോ. ജെയ്‌സൺ ഫിലിപ്പ് എക്‌സിൽ എഴുതിയത്. തൻ്റെ മകൾക്കൊപ്പം നല്ല ഓർമ്മകൾ ഉണ്ടാക്കുന്നത് ഒരു പിതാവിനെ സംബന്ധിച്ച് പ്രധാനമാണെന്നാണ് ചിലരുടെ വാദം.
തിങ്കളാഴ്ച ചെന്നൈയിൽ നടന്ന ഐപിഎൽ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിംഗ്സ് നാലാം സ്ഥാനത്തെത്തി. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിൽ വിജയിച്ച സി എസ് കെ പിന്നീട് ഡൽഹി ക്യാപിറ്റൽസിനും സൺറൈസേഴ്‌സ് ഹൈദരാബാദിനുമെതിരെ രണ്ട് എവേ മത്സരങ്ങളിൽ പരാജയപ്പെടുകയും ചെയ്തു. 2022 മാർച്ചിൽ സിഎസ്‌കെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ എംഎസ് ധോണി, ടീമിനെ അഞ്ച് തവണ ഐപിഎൽ വിജയത്തിലേക്കും 10 തവണ പരമ്പര ഫൈനലിലേക്കും നയിച്ചിട്ടുണ്ട്.