Continue reading “ഭരണിക്കാഴ്ചകള്‍ – മനോജ് പരമേശ്വരന്റെ ക്യാമറാ കണ്ണിലൂടെ”

" /> Continue reading “ഭരണിക്കാഴ്ചകള്‍ – മനോജ് പരമേശ്വരന്റെ ക്യാമറാ കണ്ണിലൂടെ”

"> Continue reading “ഭരണിക്കാഴ്ചകള്‍ – മനോജ് പരമേശ്വരന്റെ ക്യാമറാ കണ്ണിലൂടെ”

">

UPDATES

ഓഫ് ബീറ്റ്

ഭരണിക്കാഴ്ചകള്‍ – മനോജ് പരമേശ്വരന്റെ ക്യാമറാ കണ്ണിലൂടെ

                       
വെളിച്ചപ്പാടുകളുടെ മാത്രമല്ല, ഫോട്ടോഗ്രാഫര്‍മാരുടെയും പറുദീസയാണ് കൊടുങ്ങല്ലൂര്‍ ഭരണി. കടും ചായക്കൂട്ടുകളും പാരമ്യത്തിലെത്തുന്ന ഭക്തിയും കേരള ചരിത്രത്തിന്റെ സവിശേഷതകളിലേക്ക് വെളിച്ചം വീശുന്ന ആരാധനാ ക്രമങ്ങളും ചേര്‍ന്ന ഭരണി കാഴ്ചകള്‍ പ്രശസ്ത ഫോട്ടോഗ്രാഫര്‍ മനോജ് പരമേശ്വരന്റെ ക്യാമറക്കണ്ണിലൂടെ. 
 
കൊടുങ്ങല്ലൂര്‍ കോവിലകം ഗോദവര്‍മ തമ്പുരാന്റെ അനുമതിയോടെ കോഴിക്കല്ല് മൂടല്‍ ചടങ്ങോടു കൂടി ഭരണി ആഘോഷത്തിന്റെ ലഹരി പടര്‍ന്നു തുടങ്ങുന്നു.  ‘കീഴാള’രുടെ ഭക്തിയുത്സവത്തിന് തമ്പുരാന്‍ ഇന്നും അനുമതി നല്‍കേണ്ടതുണ്ടോ എന്നു ചോദിക്കുന്നവരും കുറവല്ല. 
 
 
അശ്വതി നാളിലെ കാവു തീണ്ടലിന്റെ അന്ന് ഉത്സവം അതിന്റെ മൂര്‍ധന്യത്തിലെത്തുന്നു. അശ്വതി നാളിന് തലേന്ന് രേവതി നാള്‍ രാവിലെ മുതല്‍ കാവുതീണ്ടലിന് ആളുകള്‍ എത്തിത്തുടങ്ങും. 
 
 
ഓരോ സംഘങ്ങള്‍ക്കുമൊപ്പം ഒന്നില്‍ കുടുതല്‍ കോമരങ്ങളും ഉണ്ടാകും. മധുരാപുരി ചുട്ടെരിച്ച കണ്ണകിയുടെ പ്രതിരൂപങ്ങള്‍ ഈ ഉത്സവത്തില്‍ സ്ത്രീകള്‍ക്കുള്ള പ്രധാന്യത്തെ വിളിച്ചോതുന്നു. 
 
 
ചുവന്ന പട്ടും അരമണികളും പള്ളിവാളും കാല്‍ച്ചിലങ്കയുമായി ഉറഞ്ഞു തുള്ളി കാളിയേയും കണ്ണകിയേയുമൊക്കെ അവര്‍ പ്രതിനിധീകരിക്കുന്നു. കൂടെയുള്ളവര്‍ മുളവടി കൊണ്ട് താളമടിച്ച്, ഭരണിപ്പാട്ട് പാടി അവരെ അനുഗമിക്കുന്നു. സമാധാന പ്രേമികളായ ബുദ്ധമതക്കാരെ ആട്ടിയോടിക്കാന്‍ ബ്രാഹ്മണര്‍ കണ്ടെത്തിയ ഒരു വഴിയായിരുന്നു ഭരണിയെന്നും ഐതീഹ്യമുണ്ട്. 
 
രാത്രിയാകുമ്പോഴേക്കും അമ്പല പരിസരത്ത് ഓരോ ദേശക്കാര്‍ക്കും അവകാശമായി കിട്ടിയിട്ടുള്ള ആല്‍ത്തറകളില്‍ സ്ഥാനം പിടിച്ച് അവര്‍ സമയം ചെലവഴിക്കും.
 
 
മറ്റുള്ളവര്‍ പരിസരങ്ങളില്‍ തന്നെ കിടന്നുറങ്ങും. 
 
 
അപ്പോഴും പല സ്ഥലങ്ങളിലും പാട്ട് തുടര്‍ന്നു കൊണ്ടേയിരിക്കും. 
 
 
അതിരാവിലെ എല്ലാവരും അഞ്ചാറ് കിലോമീറ്റര്‍ അകലെയുള്ള കാരാ കടപ്പുറത്ത് കുളിക്കാനെത്തുന്നു. 
 
 
കടല്‍ത്തിരയിലെ കുളി ആസ്വദിച്ച് കണ്ണകിമാര്‍ ചെമ്പട്ടിലേക്ക് തിരികെ ആവേശിക്കപ്പെടുന്നു. 
 
 
പാട്ടും തുള്ളലുമായി അമ്പല പരിസരം തിരക്കിന്റെ പാരമ്യത്തിലെത്തുന്നു. 
 
 
ഭക്തിയുടെ കടും നിറങ്ങള്‍
 
തമ്പുരാന്റെ അനുമതിയോടെ, അവകാശമനുസരിച്ച് ഓരോ സംഘങ്ങളും, തുടര്‍ന്ന് എല്ലാവരുമായി കാവു തീണ്ടുന്നു. 
 
 
 
 
 
ആവേശവും ഭക്തിയും എല്ലാം കൂടി ലഹരിയായി സിരകളിലേക്ക് പടര്‍ന്നു കയറുന്നു. 
 
 
 
 
 
കണ്ണകിമാര്‍ അത് സ്വന്തം ചോരയിലേക്ക് ആവാഹിച്ച് കാളിക്ക് മുന്നിലര്‍പ്പിക്കുന്നു. 
 
 
 
 
 
 
 
 
 

Share on

മറ്റുവാര്‍ത്തകള്‍