UPDATES

വിപണി/സാമ്പത്തികം

വിക്രം സോളാറിന് സി.ഐ.ഐ കസ്റ്റമര്‍ ഒബ്‌സെഷന്‍ അവാര്‍ഡ്

രണ്ടാം തവണയാണ് വിക്രം സോളാര്‍ ഈ അവാര്‍ഡിന് അര്‍ഹരാകുന്നത്.

                       

പ്രമുഖ സൗരോര്‍ജ്ജ പാനല്‍ നിര്‍മ്മാതാക്കളായ വിക്രം സോളാര്‍ പ്രൈവറ്റ് ലിമിറ്റഡിന് സി.ഐ.ഐ കസ്റ്റമര്‍ ഒബ്‌സെഷന്‍ അവാര്‍ഡ് 2018 ലഭിച്ചു. നിര്‍മ്മാണ രംഗത്തെ വന്‍ കിട ബിസിനസ്സ് സ്ഥാപനങ്ങളുമായുള്ള മികച്ച ഉപഭഭോകൃത ഇടപാടുകള്‍ക്കാണ് അവാര്‍ഡ്.

പല ഘട്ടങ്ങളിലൂടെയുള്ള മൂല്ല്യനിര്‍ണ്ണയത്തിന് ശേഷമാണ് വിക്രം സോളാര്‍ അവാര്‍ഡിന് അര്‍ഹരാകുന്നത്. രണ്ടാം തവണയാണ് ഈ അവാര്‍ഡ് കമ്പനിക്ക് ലഭിക്കുന്നത്. രണ്ടാം തവണയും ഈ അവാര്‍ഡ് നേടിയതില്‍ ഞങ്ങള്‍ വളരെ സന്തുഷ്ടരാണെനും. മികവുറ്റ പ്രകടനം കാഴ്ചവയ്ക്കാനുള്ള പ്രചോദനാമാണ് ഈ അവാര്‍ഡ്, തുടര്‍ന്നും മികച്ച ഉപഭോകൃത സേവനങ്ങള്‍ക്ക് ഞങ്ങള്‍ മുന്‍ഗണന നല്‍കുമെന്നും വിക്രം സോളാര്‍ മാനുഫാക്ചറിങ്ങ് ആന്‍ഡ് സി.ടി.ഒ ബി.യു ഹെഡ് ഇവാന്‍ സാഹ പറഞ്ഞു.

Share on

മറ്റുവാര്‍ത്തകള്‍