June 23, 2025 |
Share on

ബാലകൃഷ്ണയുടെ സാഹസിക കാറോട്ടം; പരിഭ്രമിച്ച് ശ്രിയ ശരണ്‍/ വീഡിയോ

സഹായിയെ തല്ലിയതിന്റെ വാര്‍ത്തകളിലായിരുന്നു ബാലകൃഷ്ണ കഴിഞ്ഞ ദിവസം വരെ നിറഞ്ഞു നിന്നത്

തെലുങ്ക് സൂപ്പര്‍താരം നന്ദമൂരി ബാലകൃഷ്ണ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞത് അത്രനല്ല രീതിയില്‍ ആയിരുന്നില്ല. കെ എസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ സെറ്റില്‍ തന്റെ സഹായിയുടെ കരണത്തടിച്ച ബാലകൃഷ്ണയെക്കുറിച്ചുള്ള വാര്‍ത്തയായിരുന്നു അത്. തന്റെ കാലില്‍ കിടന്ന ചെരുപ്പ് അഴിക്കാതിരുന്നതിനാണ് സഹായിയെ ബാലകൃഷ്ണ തല്ലിയത്. എന്നാല്‍ ഇപ്പോള്‍ ബാലകൃഷ്ണ വീണ്ടും വാര്‍ത്തയിലെ താരമായിരിക്കുകയാണ്. അതാകട്ടെ ബാലകൃഷ്ണയുടെ ഒരത്ഭുത പ്രകടനതത്തിന്റെ പേരില്‍.

പുരി ജഗന്നാഥ് സംവിധാനം ചെയ്ത പൈസ വസൂല്‍ എന്ന ചിത്രത്തില്‍ ഒരു കാര്‍ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിന്റെ വീഡിയോ ആണ് അണിയറക്കാര്‍ പുറത്തുവിട്ടത്. അതിസാഹസികമായ ഈ രംഗം ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് ബാലകൃഷ്ണ ചെയ്തിരിക്കുന്നത്. അമ്പതുവയസു കഴിഞ്ഞ നടന്റെ ഈ സാഹസികപ്രകടനം കണ്ട് എല്ലാവരും കൈയടിക്കുകയാണ്. സീനില്‍ ബാലകൃഷ്ണയ്‌ക്കൊപ്പം നായിക ശ്രിയ ശരണും ഉണ്ട്. കട്ട് പറഞ്ഞു കഴിയുമ്പോള്‍ കാറിനുള്ളില്‍ നിന്നും പരിഭ്രമത്തോടെ ഇറങ്ങി വരുന്ന ശ്രേയയേയും വീഡിയോയില്‍ കാണാം.

എന്നാല്‍ ബാലയ്യയുടെ ആരാധകരാകട്ടെ ഇതൊന്നും ഒരു പുതുമയല്ലെന്നാണ് പറയുന്നത്. തങ്ങളുടെ സൂപ്പര്‍ ഹീറോ ഇതനപ്പുറം കാണിക്കുന്നയാളാണെന്ന് അവര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×