Continue reading “ദളിതരുടെ ശബ്ദമായി ഗിന്നി മഹി”
" /> Continue reading “ദളിതരുടെ ശബ്ദമായി ഗിന്നി മഹി” ">അഴിമുഖം പ്രതിനിധി
ദളിതര്‍ക്കു നേരെയുള്ള പീഡനങ്ങള്‍ക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ അലയടിക്കുകയാണ്. പഞ്ചാബിലെ ദളിത് വിഭാഗമായ ജാതവ് വിഭാഗത്തില്‍പ്പെട്ട ഗിന്നി എന്ന 17കാരി തന്റെ ശബ്ദമുയര്‍ത്തുന്നത് സംഗീതത്തിലൂടെയാണ്.
സൂഫി സംഗീതവും പോപ്പും ഹിന്ദുസ്ഥാനിയും സംയോജിപ്പിച്ചൊരു സംഗീതവിസ്മയമാണ് ഗിന്നി ഒരുക്കുന്നത്. യൂടൂബില്‍ ഈ പാട്ടുകള്‍ക്ക് ആരാധകരേറെയാണ്. ഒരു ലക്ഷത്തോളം പേരാണ് യൂടൂബില്‍ ഫോളോ ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഗുരുവാന്‍ ദി ദീവാനി, ഗുര്‍പുരാബ് ഹെ കന്‍ഷി വാലെ ദാ എന്നീ പാട്ടുകളാണ് ഗിന്നിയെ ശ്രദ്ധേയയാക്കിയത്. പഞ്ചാബിലും പുറത്തും ഗിന്നിയുടെ പാട്ടുകള്‍ക്ക് ധാരാളം ആസ്വാദകരുണ്ട്. ഗിന്നിയുടെ സിംഗിള്‍ പാട്ടുകളായ ഫാന്‍ സഹേബ് കി, ഡേഞ്ചര്‍ ചാമര്‍ എന്നീ പാട്ടുകളും തരംഗമായി മാറിയിരുന്നു.
ഗിന്നിയുടെ യഥാര്‍ഥ പേര് ഗുല്‍കര്‍ണി ഭാരതി എന്നാണ്. ദലിത് പോപ് സംഗീതവഴിയിലെത്തിയ ശേഷമാണ് ഗിന്നി മഹി എന്ന പേരു സ്വീകരിച്ചത്. തന്റെ സമുദായ സ്ഥാപകനായ സന്ത് രവിദാസിനെ പ്രകീര്‍ത്തിക്കുന്ന ഗാനങ്ങളാണ് ഗിന്നിയുടെ പാട്ടുകളിലേറെയും. പാട്ടുകളില്‍ അംബേദ്കറും പ്രധാന ഭാഗമാണ്. പെണ്‍ഭ്രൂണഹത്യ, മയക്കുമരുന്ന് തുടങ്ങിയ പല ജനകീയപ്രശ്‌നങ്ങളും ഗിന്നിയുടെ പാട്ടുകളില്‍ വിഷയമാകാറുണ്ട്. സമുദായത്തിനു നേരെയുള്ള അനീതികളും സംഗീതത്തിലൂടെ ഉയര്‍ത്തുകയാണ് ഗിന്നി.