UPDATES

“കോൺഗ്രസ് രാജവംശ പാർട്ടി”

മോദി ഭക്തിയുമായി അയർലണ്ടിലെ ഇന്ത്യൻ സ്ഥാനപതി

                       

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ചും, കോൺഗ്രസിനെ അപകർത്തിച്ചും വിവാദത്തിലായിരിക്കുകയാണ്  അയർലണ്ടിലെ ഇന്ത്യൻ അംബാസഡർ.  കോൺഗ്രസ് വിഷയം വിവാദമാക്കിയതോടെ അംബാസഡർ അഖിലേഷ് മിശ്രയെ പുറത്താക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. കഴിഞ്ഞ ആഴ്‌ച ദി ഐറിഷ് ടൈംസിൽ എഡിറ്റോറിയലിൽ ”മോദി പിടി മുറുക്കുന്നു” എന്ന തലക്കെട്ടിൽ എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യയുടെ ജനാധിപത്യ യോഗ്യതകൾക്ക് കളങ്കം സംഭവിച്ചെന്ന് തുറന്ന് എഴുതിയ എഡിറ്റോറിയൽ, അഭിപ്രായ സ്വാതന്ത്രം ചോദ്യം ചെയ്യപ്പെടുന്നതായും, രാഷ്ട്രീയ ലക്ഷ്യങ്ങളിലൂന്നീ പ്രതിപക്ഷ എംപിമാർക്കും നേതാക്കൾക്കുമെതിരെ കേസുകൾ ചുമത്തുകയാണെന്നും ചൂണ്ടികാണിച്ചിരുന്നു. ഈ എഡിറ്റോറിയലിനെ വിമർശിച്ചാണ് അഖിലേഷ് മിശ്ര രംഗത്തെത്തിയത്. അഴിമതി ആഴത്തിൽ വേരൂന്നിയ ആവാസവ്യവസ്ഥ സൃഷ്ട്ടിച്ചത് രാജവംശ പാർട്ടിയാണെന്ന് കുറ്റപ്പെടുത്തിയ മിശ്ര, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിത്വത്തിനെ വലിയ രീതിയിൽ പ്രശംസിച്ചിരുന്നു. ഇതോടെയാണ് കോൺഗ്രസ് നേതാക്കൾ മിശ്രയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റും, കോൺഗ്രസ് നേതാക്കളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച സംഭവവും എഡിറ്റോറിയൽ പരാമർശിക്കുന്നുണ്ട്. “മോദി അവിശ്വസിനീയമായ ജനപ്രീതി സ്വന്തമാക്കുന്നു” എന്ന തലക്കെട്ടോടെ മിശ്രയും എഴുതി; “പ്രധാനമന്ത്രി ആഗോളതലത്തിൽ വലിയ രീതിയിൽ ജനപ്രീതി നേടുന്നുണ്ട്. അദ്ദേഹത്തിൻ്റെ വ്യക്തിത്വവും, സമഗ്രവും നൂതനവുമായ ഭരണവും ചിന്താശേഷിയുള്ള നേതൃത്വ പാടവവുമാണ് ഇന്ത്യയിലെ സുസ്ഥിര വികസനത്തിന് ചുക്കാൻ പിടിക്കുന്നത്. രാഷ്ട്രീയ കുടുംബത്തിൽ നിന്നുള്ള വ്യക്തി അല്ലാത്തതുകൊണ്ട് തന്നെ, അദ്ദേഹത്തിൻ്റെ വ്യക്തിജീവിതം ഇന്ത്യയിലെയും മറ്റ് വികസ്വര രാജ്യങ്ങളിലെയും ദശലക്ഷക്കണക്കിന് സാധാരണക്കാരെയാണ് പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നത്,” മിശ്ര പറഞ്ഞു. അഴിമതിയെ നേരിടാൻ ബന്ധപ്പെട്ട ഏജൻസികളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിച്ചതിലൂടെയുള്ള അഴിമതി വിരുദ്ധ വിജയം മോദിക്ക് അവകാശപ്പെട്ടതാണ്. “ഇന്ത്യയുടെ ജനാധിപത്യം ശക്തവും ഊർജ്ജസ്വലവും ശക്തവുമാണ്” എന്ന് പറഞ്ഞുകൊണ്ട് മിശ്ര പറഞ്ഞു: “ഇന്ത്യയെ ’80 ശതമാനം ഹിന്ദു ഭൂരിപക്ഷ’ രാഷ്ട്രമെന്ന സ്റ്റീരിയോടൈപ്പിക് വിവരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്, കാരണം ഹിന്ദുമതം അടിസ്ഥാനപരമായി ബഹുസ്വരമാണ്.

തിങ്കളാഴ്ച ഡബ്ലിനിലെ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക ഹാൻഡിൽ ‘എക്‌സിലും മിശ്രയുടെ പ്രതികരണം പോസ്റ്റ് ചെയ്തു, ഐറിഷ് ടൈംസിൻ്റെ എഡിറ്റോറിയൽ “അത്യധികം പക്ഷപാതപരവും മുൻവിധി നിറഞ്ഞതുമാണ്. മോദി, ഇന്ത്യൻ ജനാധിപത്യം, ഹിന്ദു ഭൂരിപക്ഷം’ എന്നിവയയാണ് അഭിസംബോധന ചെയ്യുന്നത്.” എന്നും പോസ്റ്റിൽ പറയുന്നു.

മിശ്രയുടെ പരാമർശത്തിൽ പ്രതികരിച്ച കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് ഇൻചാർജ് ജയറാം രമേഷ് ചൊവ്വാഴ്ച എക്‌സിൽ പോസ്റ്റ് ചെയ്തു: “ പ്രതിപക്ഷ പാർട്ടികളെ ഇങ്ങനെ പരസ്യമായി ആക്രമിക്കുന്നത് ഒരു പാർട്ടി വിദഗ്ധനെപ്പോലെ ഒരു രാഷ്ട്രീയ നിയമനമായാലും ഒരു അംബാസഡറിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല. ഇത് അദ്ദേഹത്തിൻ്റെ ഭാഗത്തുനിന്നുള്ള പ്രൊഫഷണലില്ലാത്തതും അപമാനകരവുമായ പെരുമാറ്റമാണ്. മോദിയുടെ നിലപാടുകൾക്ക് തുല്യമാണ്. ഇതിന്റെ തുടർച്ചയായി ഇട്ട ഫോളോ-അപ്പ് പോസ്റ്റിൽ അദ്ദേഹം പറഞ്ഞു: “ഞാൻ പറഞ്ഞ കാര്യങ്ങളിൽ തിരുത്തുകയാണ്. അംബാസഡർ യഥാർത്ഥത്തിൽ  തൊഴിൽ നയതന്ത്രജ്ഞനാണ്, അത് അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങളെ കൂടുതൽ ലജ്ജാകരവും അപമാനകരവും പൂർണ്ണമായും അസ്വീകാര്യവുമാക്കുന്നു. അദ്ദേഹം യഥാർത്ഥത്തിൽ നിയമങ്ങൾ ലംഘിച്ചു, ഉടൻ തന്നെ അദ്ദേഹത്തെ പിരിച്ചുവിടണം. വാരണാസിയിൽ നിന്നുള്ള മിശ്ര, 2021 ഒക്ടോബറിൽ ഡബ്ലിനിലേക്ക് നിയമിതനായി. മാലിദ്വീപിലെ ഇന്ത്യൻ അംബാസഡർ, ടൊറൻ്റോയിലെ കൗൺസിൽ ജനറൽ, കാബൂളിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ,തുടങ്ങി വിവിധ പദവികളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം മാർച്ചിൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അനുരാഗ് താക്കൂർ കശ്മീരിലെ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ന്യൂയോർക്ക് ടൈംസിന്റെ ഒരു ലേഖനത്തെ തള്ളിപ്പറഞ്ഞിരുന്നു. “ന്യൂയോർക്ക് ടൈംസ് ഇന്ത്യയെക്കുറിച്ച് എന്തെങ്കിലും പ്രസിദ്ധീകരിക്കുമ്പോൾ നിഷ്പക്ഷതയുടെ എല്ലാ ഭാവനകളും പണ്ടേ ഉപേക്ഷിച്ചിരുന്നു. കശ്മീരിലെ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള NYT യുടെ അഭിപ്രായപ്രകടനം വികൃതവും സാങ്കൽപ്പികവുമാണ്, ഇന്ത്യയെയും അതിൻ്റെ ജനാധിപത്യ സ്ഥാപനങ്ങളെയും മൂല്യങ്ങളെയും കുറിച്ച് പ്രചരണം നടത്തുക എന്ന ഒറ്റ ലക്ഷ്യത്തോടെ പ്രസിദ്ധീകരിച്ചതാണ് ലേഖനം, ”താക്കൂർ സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

Share on

മറ്റുവാര്‍ത്തകള്‍