Continue reading “മഹാശ്വേത ദേവി; അത്ഭുതകരമായ സമര്‍പ്പണത്തിന്റെ ഉത്തമ മാതൃക”

" /> Continue reading “മഹാശ്വേത ദേവി; അത്ഭുതകരമായ സമര്‍പ്പണത്തിന്റെ ഉത്തമ മാതൃക”

"> Continue reading “മഹാശ്വേത ദേവി; അത്ഭുതകരമായ സമര്‍പ്പണത്തിന്റെ ഉത്തമ മാതൃക”

">

UPDATES

ഓഫ് ബീറ്റ്

മഹാശ്വേത ദേവി; അത്ഭുതകരമായ സമര്‍പ്പണത്തിന്റെ ഉത്തമ മാതൃക

Avatar

                       

സാറാ ജോസഫ്

മഹാശ്വേത ദേവിയെ മാതൃകയാക്കിക്കൊണ്ടാണ് ഓരോ എഴുത്തുകാരും ഓരോ മനുഷ്യസ്‌നേഹിയും വാക്കുകള്‍ എടുത്ത് ഉപയോഗിച്ചിട്ടുണ്ടാവുക എന്നെനിക്ക് തോന്നുന്നു. എന്നെ സംബന്ധിച്ചിടത്തോളം മഹാശ്വേത ദേവിയുടെ ജീവിതം അത്ഭുതകരമായ ഒരു സമര്‍പ്പണത്തിന്റെ ഉത്തമ മാതൃകയാണ്. അത്രമാത്രം സമര്‍പ്പണത്തോടെയല്ലെങ്കില്‍ ഒരാള്‍ക്ക് ഇങ്ങനെ ജീവിക്കാനാവില്ല. അവരുടെ അനാഡംബരമായ വേഷം, അനാഡംബരമായ വസ്തുക്കള്‍, അനാഡംബരമായ മുറി… ഇതെല്ലാം ജീവിക്കാന്‍ അവര്‍ക്ക് എത്ര കുറഞ്ഞ കാര്യങ്ങള്‍ മതിയായിരുന്നുവെന്ന് ഏതൊരാള്‍ക്കും ബോധ്യമാക്കികൊടുക്കുന്ന ഒന്നാണ്. ഇതുപോലെ ഒരാള്‍ ഇത്ര ലാളിത്യത്തില്‍ ഇന്നും ജീവിക്കുന്നുവെന്ന് ആരെയും അത്ഭുതപ്പെടുത്തും മഹാശ്വേത ദേവിയുടെ ജീവിത ശൈലി അടുത്തറിയുമ്പോള്‍.

എഴുത്തും ജീവിതവും ഒരുപോലെ കൊണ്ടുപോയി മനുഷ്യസ്‌നേഹിയായി ജീവിച്ച മഹാശ്വേത ദേവി. കേരളത്തില്‍ നിരവധി തവണ അവര്‍ വന്നുപോയിട്ടുണ്ട്. ആ വന്നു പോയതൊക്കെ തന്നെയും ഇവിടുത്തെ പരിസ്ഥിതി സമരങ്ങളിലോ അല്ലെങ്കില്‍ ഇവിടുത്തെ ആദിവാസികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ നടക്കുന്ന മുന്നേറ്റങ്ങളിലോ, അതല്ലെങ്കില്‍ നീതിക്കായി പോരാടുന്ന മനുഷ്യരുടെ ഇടയിലോ ആണ്. 

ടിപി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് കോഴിക്കോട് വച്ച് നടന്ന ഒരു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അമ്മയെത്തിയിരുന്നു. ഒരു വീല്‍ ചെയറില്‍ വന്ന അമ്മ ഏങ്ങനെയോ വേദിയിലേക്ക് ആരുടെയോക്കെയോ സഹായങ്ങള്‍ കൊണ്ട് കടന്നു വന്നു. അന്ന് അമ്മയുടെ അടുത്തിരിക്കാന്‍ അവസരം കിട്ടിയത് എന്റെ ജീവിതത്തിലെ ഒരു അപൂര്‍വ്വ നിമിഷമായിരുന്നു. അന്ന് അവര്‍ സദസ്സിനോട് പറഞ്ഞ വാക്കുകള്‍ കേരളത്തിന് ഇന്നും ഓര്‍മ്മ കാണും. കണ്ണൂര്‍ പോലുള്ള സ്ഥലങ്ങളില്‍ അരങ്ങേറുന്ന അക്രമ രാഷ്ട്രീയത്തോട് അവരുടെ മനസ്സിലുള്ള പ്രതിഷേധങ്ങളുടെ ഏറ്റവും ശക്തമായ വാക്കുകളായിരുന്നു അന്ന് പങ്കുവെച്ചത്.

കുമാരനാശാന്റെ വരികള്‍ ഇങ്ങനെ പറയുന്നു, 

അന്യ ജീവനു ഉതകിച്ച ജീവിതം 
അന്യമാക്കുമമതേ വിവേകികള്‍

അതെ, മഹാശ്വേത ദേവി വിവേകിയായ എഴുത്തുകാരിയായിരുന്നു. വിവേകിയായ ഒരു സാമൂഹ്യ പ്രവര്‍ത്തകയായിരുന്നു. വിവേകിയായ മനുഷ്യ സ്‌നേഹിയായിരുന്നു. വിവേകിയായ പ്രകൃതി സ്‌നേഹിയായിരുന്നു. തന്റെ ജീവിതകാലം മുഴുവന്‍ അന്യ ജീവന് ഉതകുന്ന പോല്‍ ജീവിച്ച അമ്മയുടെ മുമ്പില്‍ എന്റെ ഹൃദയപ്രണാമങ്ങള്‍. 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

Share on

മറ്റുവാര്‍ത്തകള്‍