UPDATES

താക്കോലില്ലെന്ന് പറഞ്ഞ് വണ്ടി എടുത്തില്ല; ജനക്കൂട്ടത്തിന് സ്ത്രീകളെ ഇട്ടുകൊടുത്ത് പോലിസ്

മണിപ്പൂർ കലാപത്തിൽ സിബിഐ കുറ്റപത്രം

                       

മണിപ്പൂർ കലാപത്തിന്റെ ഭീകരത വെളിപ്പെടുന്നത് 2023 ജൂലൈയിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ച ഒരു വീഡിയോയിലൂടെയായിരുന്നു. രണ്ട് സ്ത്രീകളെ നഗ്നരാക്കി, പീഡിപ്പിച്ച് റോഡിലൂടെ പരേഡ് നടത്തിപ്പിക്കുന്ന ഒരു കൂട്ടം പുരുഷന്മാർ. അവർക്ക് വേണ്ടി കണ്ണീർ വാർക്കാൻ മാത്രമാണ് രാജ്യത്തിനായത്. ഇന്ത്യക്ക് അകത്തും പുറത്തും നിന്ന് വലിയ പ്രതിഷേധങ്ങൾക്കാണ് സംഭവം വഴി വച്ചത്. സ്ത്രീകൾക്ക് എത്രയും വേഗം നീതി ഉറപ്പാക്കണമെന്ന് ഡബിൾ എഞ്ചിൻ സർക്കാരിനോടുള്ള ആവശ്യം ശക്തമായി.  സംഭവത്തോടെ മണിപ്പൂർ കലാപത്തിൽ മൗനം വെടിഞ്ഞ പ്രധാമന്ത്രിയുടെ വാക്കുകൾ മുതല കണ്ണീരായി വാഴ്ത്തപ്പെട്ടു.

മെയ് 3 ന് ചുരാചന്ദ്പൂരിൽ അക്രമാസക്തമായ സംഭവം നടന്നതായി സിബിഐ അന്വേഷണത്തിൽ കണ്ടെത്തി. ഒക്ടോബറിൽ ഗുവാഹത്തിയിലെ പ്രത്യേക കോടതിയിൽ ആറ് പേർക്കും പ്രായപൂർത്തിയാകാത്ത ഒരാൾക്കുമെതിരെ കുറ്റപത്രം സമർപ്പിച്ചു.

2023 ജൂലൈയിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ച ഒരു വീഡിയോയിൽ, രണ്ട് സ്ത്രീകളെ ഒരു കൂട്ടം പുരുഷന്മാർ നഗ്നരായി നടത്തുന്നതും, സ്ത്രീകളെയും വലിച്ചിഴച്ച് ലൈംഗികമായി പീഡിപ്പിക്കുന്നത് കാണാമായിരുന്നു.

“അതിനുശേഷം മറ്റ് സ്ഥലങ്ങളിൽ നിരവധി സംഭവങ്ങൾ നടന്നു. മെയ്തേയ് സമുദായത്തിൽപ്പെട്ട ജനക്കൂട്ടം ഒരു ഗ്രാമത്തിൽ വീടുകൾക്ക് തീയിട്ട് ആക്രമണത്തിന് തുടക്കമിട്ടു, കൂടാതെ അയൽ ഗ്രാമങ്ങളിലെ ഏതാനും വാസസ്ഥലങ്ങളും ലക്ഷ്യമാക്കി. ജനക്കൂട്ടം ബോധപൂർവം പള്ളിക്ക് തീയിട്ടു. മെയ് 4 ന് ചുറ്റുമുള്ള മെയ്തേയ് ഗ്രാമങ്ങളിലെ പ്രധാൻമാരുടെയും മറ്റ് കമ്മ്യൂണിറ്റി ഗ്രാമങ്ങളിലെ തലവന്മാരുടെയും യോഗം നടന്നതായും അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ, യോഗത്തിൽ തീരുമാനമെടുത്തിട്ടും ജനക്കൂട്ടം പള്ളിയും ചില വീടുകളും സമീപ ഗ്രാമങ്ങളും കത്തിച്ചു,” സിബിഐ കുറ്റപത്രത്തിൽ പറയുന്നു.

“പേടി മൂലം എട്ട് പേർ കാട്ടിലേക്ക് ഓടിയതായി അന്വേഷണത്തിൽ വ്യക്തമായി. കുടുംബാംഗങ്ങൾ ഒളിച്ചിരിക്കുന്ന സ്ഥലം ശ്രദ്ധയിൽപ്പെട്ട ജനക്കൂട്ടം അവരെ കണ്ടപ്പോൾ ‘ആളുകൾ ഇവിടെ ഒളിച്ചിരിക്കുന്നു’ എന്ന് ആക്രോശിക്കാൻ തുടങ്ങി. കയ്യിൽ വലിയ കോടാലിയുമായി ജനക്കൂട്ടം അവരുടെ അടുത്തേക്ക് പാഞ്ഞുകയറി, ‘ചുരാചന്ദ്പൂരിൽ നിങ്ങൾ ഞങ്ങളോട് (മെയ്തേയ് ആളുകൾ) പെരുമാറിയ രീതിയിൽ ഞങ്ങളും നിങ്ങളോടും അത് തന്നെ ചെയ്യും’ എന്ന് ഭീഷണിപ്പെടുത്തി. ജനക്കൂട്ടം എല്ലാ കുടുംബാംഗങ്ങളെയും ബലമായി പ്രധാന റോഡിലേക്ക് കൊണ്ടുവന്ന് അവരെ വേർപിരിച്ചു.

ഇരകളിൽ ഒരാളെയും അവളുടെ ചെറുമകളെയും ഒരു ദിശയിലേക്ക് കൊണ്ടുപോയി.രണ്ട് സ്ത്രീകളും അവരുടെ പിതാവും, ഗ്രാമത്തലവനും മറ്റൊരു ദിശയിലേക്കും, രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും മറ്റൊരു ദിശയിലേക്കും കൊണ്ടുപോയി ,” സിബിഐ പറയുന്നു.റോഡരികിൽ പാർക്ക് ചെയ്തിരുന്ന പോലീസ് ജിപ്‌സിയെ സമീപിക്കാൻ ആൾക്കൂട്ടത്തിലെ ചിലർ ഇരകളോട് പറഞ്ഞതായി സിബിഐ കുറ്റപത്രത്തിൽ പറയുന്നു.

“പോലീസ് ജിപ്‌സിയെ സമീപിക്കുമ്പോൾ, ആൾക്കൂട്ടം ഇരകളെ വീണ്ടും വേർപെടുത്തി. ഇരയായ രണ്ട് (സ്ത്രീകൾ) പോലീസ് ജിപ്‌സിക്കുള്ളിൽ കയറി. പ്ലെയിൻ കാക്കി യൂണിഫോം ധരിച്ച ഒരു ഡ്രൈവർക്കൊപ്പം രണ്ട് പോലീസുകാരും പോലീസ് ജിപ്‌സിക്കുള്ളിൽ ഉണ്ടായിരുന്നു, മൂന്ന് നാല് പോലീസുകാർ പുറത്ത് നിന്നിരുന്നു. ഇവരോടൊപ്പം ഉണ്ടായിരുന്ന ഒരു പുരുഷൻ വാഹനം സ്റ്റാർട്ട് ചെയ്യാൻ പോലീസുകാരോട് അഭ്യർത്ഥിച്ചെങ്കിലും’താക്കോലില്ല’ എന്നായിരുന്നു പോലീസ്ഡ്രൈവറുടെ മറുപടി. തങ്ങളെ സഹായിക്കാനും ജനക്കൂട്ടത്തിൻ്റെ ആക്രമണത്തിൽ രക്ഷിക്കാനും അവർ പോലീസുകാരോട് ആവർത്തിച്ച് അപേക്ഷിച്ചു, പക്ഷേ ‘പോലീസ് അവരെ സഹായിച്ചില്ല’,” സിബിഐ കുറ്റപത്രത്തിൽ പറയുന്നു. ‘ജിപ്‌സിയുടെ ഡ്രൈവർ 1,000 ത്തോളം പേരുള്ള അക്രമാസക്തമായ ജനക്കൂട്ടത്തിന് സമീപം വാഹനം ഓടിച്ചു നിർത്തി, പുരുഷൻ വീണ്ടും പോലീസിനോട് വാഹനം സ്റ്റാർട്ട് ചെയ്യാൻ അഭ്യർത്ഥിച്ചെങ്കിലും, അയാളോട് മിണ്ടാതിരിക്കാൻ ആജ്ഞാപിച്ചു.

ജനക്കൂട്ടം പോലീസ് ജിപ്‌സിക്ക് നേരെ തിരിച്ചുവന്ന് വാഹനം കുലുക്കിയതായി സിബിഐ അന്വേഷണത്തിൽ കണ്ടെത്തി. “അവർ ജിപ്‌സിക്കുള്ളിൽ നിന്ന് ഇരയായ ഒരു പുരുഷനെയും, രണ്ട് സ്ത്രീകളെയും വലിച്ചിഴച്ചു. അതേസമയം, അക്രമിസംഘത്തോടൊപ്പം ഇരകളെ തനിച്ചാക്കി പോലീസുകാർ സ്ഥലം വിട്ടു. രണ്ട് സ്ത്രീകളുടെയും വസ്ത്രങ്ങൾ അവർ വലിച്ചുകീറി, പുരുഷനെ മർദിക്കാൻ തുടങ്ങി. ,” സിബിഐ പറയുന്നു.മണിപ്പൂർ സർക്കാരിൻ്റെ അഭ്യർഥനയും കേന്ദ്രസർക്കാരിൻ്റെ അറിയിപ്പും പരിഗണിച്ചാണ് സിബിഐ കേസെടുത്തത്. കൂട്ടബലാത്സംഗം, കൊലപാതകം, സ്ത്രീത്വത്തെ അപമാനിക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. “ജൂലൈ 20 ന് മണിപ്പൂർ പോലീസ് അറസ്റ്റ് ചെയ്ത ഹുയിറേം ഹെരോദാഷ് മെയ്തേയ് (32), ജൂലൈ 21 ന് മണിപ്പൂർ പോലീസ് അറസ്റ്റ് ചെയ്ത അരുൺ ഖുണ്ടോങ്ബാം എന്ന നാനോ (31), നിങ്കോംബം തോംബ സിംഗ് എന്ന ടോംതിൻ (18) സമർപ്പിച്ചിരിക്കുന്നത് പുഖ്രിഹോങ്ബാം സുരഞ്ജോയ് (24), നമീരക്പം കിറാം (30), മണിപ്പൂർ പോലീസ് ജൂലൈ 20 ന് പിടികൂടിയ പ്രായപൂർത്തിയാകാത്ത ഒരാൾക്കെതിരെയുമാണ് കുറ്റപത്രം.

English summary; CBI filed chargesheet aginst the mob who paraded naked two women in Manipur riots

Share on

മറ്റുവാര്‍ത്തകള്‍