ബോക്സിംഗ് മത്സരങ്ങളോടുള്ള തന്റെ ദാഹം ഇനിയും അവസാനിച്ചിട്ടില്ലെന്നതിന്റെ തെളിവായി മുന്‍ ഹെവിവെയ്റ്റ് ലോക ചാമ്പ്യന്‍ മൈക്ക് ടൈസണ്‍ റിംഗിലേക്ക് മടങ്ങിയെത്തുന്നു. എതിരാളിയായി എത്തുന്നത് യൂട്യൂബറും ബോക്‌സറുമായ ജെയ്ക് പോള്‍. ജൂലൈ 20 ന് ഡാലസ് കൗബോയ് എ ടി ആന്‍ഡ് ടി സ്റ്റേഡിയത്തിലാണ് ഇരുവരും ഏറ്റുമുട്ടുന്നത്. 80,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയമാണ് എടി ആന്‍ഡ് ടി. പോരാട്ടത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ നെറ്റ്ഫ്‌ളിക്‌സില്‍ സംപ്രേഷണം ചെയ്യും.
57 കാരനായ ടൈസണേക്കാള്‍ 30 വയസ് കുറവാണ് ജെയ്ക് പോളിന്. ഇത്തരം പോരാട്ടങ്ങള്‍ ബോക്സിംഗിന്റെ വില കുറക്കുമെന്ന് വിമര്‍ശനം ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. എന്നാല്‍ ഇത്തരം പോരാട്ടങ്ങള്‍ ലാഭകരമാണെന്നാണ് ചിലരുടെ വാദം. 2023 ല്‍ ബോക്‌സറും റിയാലിറ്റി ടിവി താരവുമായ ടോമി ഫ്യൂറിയുമായി നടന്ന ഏറ്റുമുട്ടലില്‍ നിന്ന് ജെയ്ക്ക് ഒമ്പതു മില്യണ്‍ ഡോളര്‍ സമ്പാദിച്ചിരുന്നു. 2024 ജൂലൈയിലെ പോരാട്ടം മൈക്ക് ടൈസനും ജെയ്ക്കിനും കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ സാധ്യതയുണ്ട് എന്നാണ് വിലയിരുത്തല്‍.
പോള്‍ ഒരു യുട്യൂബ് തമാശ വീഡിയോകള്‍ ചെയ്യുന്ന വ്യക്തിയെന്ന നിലയിലാണ് പ്രശസ്തിയാര്‍ജ്ജിച്ചത്. എന്നിരുന്നാലും, അതിശയകരമായ വിധം കഴിവുള്ള ഒരു ബോക്സര്‍ എന്ന നിലയില്‍ അദ്ദേഹം സ്വന്തം കരിയര്‍ വികസിപ്പിച്ചെടുക്കുകയായിരുന്നു. തന്റെ അവസാന മൂന്ന് മത്സരങ്ങളിലും അജയ്യനായിരുന്നു പോള്‍. മൈക്ക് ടൈസണുമായുള്ള പോരാട്ടത്തില്‍ തനിക്ക് ശുഭ പ്രതീക്ഷയുണ്ടെന്നാണു ജെയ്ക്ക് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.
‘ഒരു ലോക ചാമ്പ്യനാകാന്‍ സജ്ജമായിരിക്കുന്നവയാണ് എന്റെ സ്വപ്നങ്ങള്‍. എക്കാലത്തെയും മികച്ച ചാമ്പ്യനും, ഭൂമിയിലെ തന്നെ ഏറ്റവും മോശം മനുഷ്യനും അപകടകാരിയായ ബോക്‌സറായ മൈക്ക് ടൈസണെതിരേ എന്റെ കഴിവ് തെളിയിക്കാന്‍ ലഭിച്ചിരിക്കുന്ന അവസരമാണിത്. എന്റെ ജീവിത്തിലെ തന്നെ ഏറ്റവും വലിയ പോരാട്ടമാണ് ജൂലൈയില്‍ നടക്കാന്‍ പോകുന്നത്’, എന്നും ജെയ്ക് പോള്‍ പറയുന്നു.
‘വര്‍ഷങ്ങളായി ജെയ്ക്ക് ഒരു ബോക്സര്‍ എന്ന നിലയില്‍ വളര്‍ന്നിട്ടുണ്ട് എന്നത് ശരി തന്നെ, അതിനാല്‍ തുച്ഛമായ അനുഭവവും അഭിരുചിയും കൊണ്ട് കുട്ടികളുടേതിന് സമാനമായ ഇച്ഛയ്ക്കും അഭിലാഷത്തിനും എന്ത് ചെയ്യാനാകുമെന്നത് വളരെ രസകരമായ നിമിഷങ്ങളായിരിക്കും,’ എന്നാണ് മൈക്ക് ടൈസണ്‍ ജെയ്ക്കിനെ കുറിച്ച് പറഞ്ഞത്.
അമേരിക്കന്‍ സംസ്ഥാനമായ ടെക്‌സാസിലെ, ടെക്‌സാസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈസന്‍സിംഗ് ആന്‍ഡ് റെഗുലേഷന്‍ ആണ് പോരാട്ടങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. 58 വയസ്സുള്ള ഒരു ബോക്സറുമായുള്ള പോരാട്ടം എങ്ങനെ കൈകാര്യം ചെയ്യുമെന്നത് വ്യക്തമല്ല. ഔദ്യോഗിക പ്രൊഫഷണല്‍ പോരാട്ടമോ അല്ലങ്കില്‍ ഒരു സൗഹൃദ മത്സരമായോ നടത്താന്‍ സാധിക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ബോക്‌സിങ് ഇതിഹാസം മൈക്ക് ടൈസണ്‍ എക്കാലത്തെയും ഏറ്റവും വിനാശകാരിയായ ഹെവിവെയ്റ്റ് ചാമ്പ്യനായിരുന്നു.