UPDATES

ചുരുങ്ങുന്ന ചന്ദ്രനും ഭൂകമ്പങ്ങളും

ചന്ദ്രനെക്കുറിച്ചുള്ള ചില മനുഷ്യധാരണകള്‍ തെറ്റാണെന്ന് ശാസ്ത്രലോകം

                       

സൗരയൂഥവും ഗ്രഹങ്ങളും എന്നും മനുഷ്യരാശിയെ ത്രസിപ്പിക്കുന്ന ഒന്നാണ്. നഗ്നനേത്രങ്ങള്‍ കൊണ്ട് ഭൂമിയില്‍ നിന്ന് കാണാന്‍ സാധിക്കുന്ന ചന്ദ്രന്‍ എക്കാലവും കൗതുകം ജനിപ്പിക്കുന്ന അത്ഭുതമാണ്. വര്‍ഷങ്ങളായി ചന്ദ്രന്‍ ചുരുങ്ങി കൊണ്ടിരിക്കുകയാണ് എന്നാണ് ഏറ്റവും പുതിയ കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നത്. ശലക്ഷക്കണക്കിന് വര്‍ഷങ്ങളായി ചന്ദ്രന്‍ ചുരുങ്ങുന്ന പ്രതിഭാസം നടന്നുകൊണ്ടിരിക്കുകയാണ്. ശാസ്ത്രജ്ഞരുടെ ഏറ്റവും പുതിയ കണ്ടെത്തല്‍ പ്രകാരം ചന്ദ്രന്റെ ചുറ്റളവ് കുറയുന്നത് മൂലം തീവ്രത കുറഞ്ഞ ചാന്ദ്ര ഭൂചലനങ്ങള്‍ ഉണ്ടാകുന്നു. പലരുടെയും ധാരണ എന്തെന്നാല്‍ ചന്ദ്രന് യാതൊരു മാറ്റവും സംഭവിക്കാത്ത, ജീവനില്ലാത്ത ഒന്നാണെന്നാണ്. എന്നാല്‍ അടിക്കടി ഭൂകമ്പങ്ങളുണ്ടാകുന്ന സജീവമായ ഒരു ഗ്രഹമാണെന്നാണ് ചന്ദ്ര ഭൗമശാസ്ത്രജ്ഞന്‍ ടോം വാട്ടേഴ്‌സ് പറയുന്നത്.

അപ്പോളോ യുഗം മുതല്‍ തന്നെ ചന്ദ്രനെ പറ്റിയുള്ള പഠനങ്ങള്‍ നടക്കുന്നുണ്ട്. ചന്ദ്രോപരിതലത്തിലെ ഭൂചലങ്ങള്‍ രേഖപ്പെടുത്തുന്നതിനും തീവ്രത രേഘപെടുത്തുന്നതിനുമായി ചന്ദ്രനില്‍ ഭൂകമ്പ മാപിനികള്‍ സ്ഥാപിച്ചിട്ടുണ്ട്. 2027-ല്‍ ചന്ദ്രനിലേക്ക് ബഹിരാകാശ യാത്രികരെ അയക്കാന്‍ പദ്ധതിയിടുന്ന നാസയുടെ ആര്‍ട്ടെമിസ് III ദൗത്യത്തിന്റെ ലാന്‍ഡിംഗ് സ്ഥലങ്ങള്‍ക്ക് സമീപമാണ് ഏറ്റവും ശക്തമായ ആഴം കുറഞ്ഞ പ്രകമ്പനം രേഖപെടുത്തിയിരിക്കുന്നത്. കൂടാതെ ചന്ദ്രന്റെ ദക്ഷിണ ധ്രുവ പ്രദേശത്തായി ഒരിക്കലും സൂര്യപ്രകാശം ലഭിക്കാത്ത പ്രദേശങ്ങളുണ്ട്, ഇവയെ നിഴല്‍ പ്രദേശങ്ങള്‍ എന്നാണ് വിളിക്കുന്നത്. ചിലര്‍ ഈ പ്രദേശം തണുത്തുറഞ്ഞതാണെന്നാണ് കരുതുന്നത്. ചന്ദ്രന്‍ ചുരുങ്ങുന്നത് മൂലം ശക്തമായ ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നുവെന്നാണ് നിഗമനം. ഇത്തരത്തിലുള്ള ഭൂകമ്പങ്ങള്‍ ചന്ദ്രനിലെ പ്രദേശത്തെ മണ്ണിടിച്ചിലിനും വലിയ പാറകള്‍ക്ക് ചുറ്റുമുള്ള മണ്ണ് നീങ്ങി ഭീമമായ ഗര്‍ത്തങ്ങള്‍ രൂപപ്പെടാനും കാരണമാകുന്നുണ്ട്. ഗവേഷകര്‍ പറയുന്നത് ചന്ദ്രനില്‍ ഇറങ്ങാനുള്ള സുരക്ഷിത സ്ഥാനങ്ങള്‍ നിര്‍ണ്ണയിക്കാന്‍ ഇപ്പോഴും മതിയായ വിവരങ്ങള്‍ ഇല്ല എന്നാണ്.

ചുരുങ്ങുന്ന ചന്ദ്രനും ഭൂകമ്പങ്ങളും

ചന്ദ്രന്റെ ചുരുങ്ങല്‍ അളക്കാന്‍ കഴിയുന്നയൊന്നാണ്. കഴിഞ്ഞ ഏതാനും നൂറു ദശലക്ഷം വര്‍ഷങ്ങളായി ചന്ദ്രന്റെ വ്യാസം 150 അടിയായി ചുരുങ്ങി. ചന്ദ്രന്റെ അകക്കാമ്പ് തണുക്കുന്നതാണ് ഈ ചുരുങ്ങലിന്റെ പ്രധാന കാരണം. അകക്കാമ്പ് തണുക്കുമ്പോള്‍, ചന്ദ്രന്റെ ഉപരിതലം ചുരുങ്ങുകയും വന്ന മാറ്റവുമായി പൊരുത്തപ്പെടുകയും ചെയ്യുന്നു. ചന്ദ്രന്‍ ചുരുങ്ങുമ്പോള്‍, പുറന്തോടിന്റെ ഭാഗങ്ങള്‍ ഒരുമിച്ച് ചേര്‍ക്കപ്പെടും ‘ത്രസ്റ്റ് ഫാള്‍ട്ടുകള്‍’ എന്നറിയപ്പെടുന്ന വരമ്പുകള്‍ രൂപപ്പെടുകയും ചെയ്യുന്നു. ചന്ദ്രനിലെ ഭൂമിയുടെ ഗുരുത്വാകര്‍ഷണം ചന്ദ്രോപരിതലത്തില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ഇത് ചന്ദ്രനില്‍ തകരാറുകള്‍ ഉണ്ടാകാന്‍ കാരണമാകുകയും ചെയ്യുന്നു. ചുരുങ്ങിക്കൊണ്ടിരിക്കുന്ന ചന്ദ്രനെക്കുറിച്ച് ഭൂമിയിലെ മനുഷ്യര്‍ ആശങ്കപെടേണ്ടതില്ല എന്നതാണ് വസ്തുത. പതിനായിരക്കണക്കിന് മീറ്റര്‍ ഉയരമുള്ള ഒരു മതില്‍ പോലെ ത്രസ്റ്റ് ഫോള്‍ട്ടുകള്‍ പ്രത്യക്ഷപ്പെടാം, അവ പക്ഷെ പര്‍വ്വതമാകില്ല. ചന്ദ്രനിലുടനീളം ആയിരക്കണക്കിന് ചെറിയ ത്രസ്റ്റ് തകരാറുകള്‍ ഇപ്പോള്‍ നാസ കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും വലിയ ഭൂകമ്പം – ദക്ഷിണധ്രുവത്തിനടുത്തുള്ള റിക്ടര്‍ സ്‌കെയിലില്‍ തീവ്രത അഞ്ച് രേഖപെടുത്തിയതാണ്.

ചന്ദ്ര ഭൂകമ്പങ്ങള്‍ മനുഷ്യരെ എങ്ങനെ ബാധിക്കും?

വലിയ ഭൂകമ്പങ്ങളാണുണ്ടാകുന്നതെങ്കിലും, അവയെപ്പോഴും സംഭവിക്കുന്നില്ല. ചന്ദ്രോപരിതലത്തിലുടനീളം ശരാശരി 100 ദിവസത്തിലൊരിക്കല്‍ ആഴം കുറഞ്ഞ ഭൂകമ്പങ്ങള്‍ സംഭവിക്കുന്നതായി ഗവേഷണം കണ്ടെത്തിയിട്ടുണ്ട്. കൃത്യമായ അപകടസാധ്യത വിലയിരുത്തുന്നതിന്, പ്രാദേശിക ചന്ദ്രോപരിതലത്തിന്റെ അവസ്ഥകള്‍, ചന്ദ്രനുണ്ടായേക്കാവുന്ന സ്രോതസ്സുകളുടെ സവിശേഷതകള്‍, ഭൂകമ്പ ഭൂചലനത്തെ പ്രചരിപ്പിക്കുന്ന അവസ്ഥകള്‍ എന്നിവയെക്കുറിച്ച് ശാസ്ത്ര സമൂഹത്തിന് മികച്ച ധാരണ ആവശ്യമാണ്.

ഛിന്നഗ്രഹങ്ങളുടെയും ഉല്‍ക്കകളുടെയും തീവ്രമായ കൂട്ടിയിടികളുടെ അരാജകമായ അന്തരീക്ഷത്തിലാണ് ചന്ദ്രന്‍ രൂപപ്പെട്ടത്. ഈ കൂട്ടിയിടികളും റേഡിയോ ആക്ടീവ് മൂലകങ്ങളുടെ ശോഷണവും ചന്ദ്രനെ ചൂടുപിടിപ്പിച്ചു. പിന്നീട് ചന്ദ്രന്‍ തണുത്തുറഞ്ഞു, ചന്ദ്രന്‍ തണുത്ത് തുടങ്ങുമ്പോള്‍ കാലക്രമേണ ചുരുങ്ങുമെന്ന് ശാസ്ത്രജ്ഞര്‍ പണ്ടേ കരുതിയിരുന്നു. പുതിയ ഗവേഷണം താരതമ്യേന സമീപകാല ടെക്‌റ്റോണിക് പ്രവര്‍ത്തനം വെളിപ്പെടുത്തുന്നതാണ് ചന്ദ്രന്റെ ആന്തരിക ഭാഗത്തിന്റെ ദീര്‍ഘകാല തണുപ്പും അനുബന്ധ ചുരുങ്ങലും.

Share on

മറ്റുവാര്‍ത്തകള്‍