Continue reading “മോദിയുടേത് അമിത കേന്ദ്രീകൃതഭരണമെന്ന് ചിദംബരം”

" /> Continue reading “മോദിയുടേത് അമിത കേന്ദ്രീകൃതഭരണമെന്ന് ചിദംബരം”

"> Continue reading “മോദിയുടേത് അമിത കേന്ദ്രീകൃതഭരണമെന്ന് ചിദംബരം”

">

UPDATES

മോദിയുടേത് അമിത കേന്ദ്രീകൃതഭരണമെന്ന് ചിദംബരം

                       

അഴിമുഖം പ്രതിനിധി

കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി ഉദ്ദേശിച്ച് യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രധാനമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിച്ചിരുന്നത് ഭരണഘടനാ വിരുദ്ധ ശക്തിയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചതിനെ കോണ്‍ഗ്രസ് തള്ളി. മോദി സര്‍ക്കാരിനെ ഹീനമായ അജണ്ടയോടു കൂടി ആര്‍എസ്എസിലേക്ക് നയിക്കുകയാണ് ആരോപണങ്ങള്‍ നിഷേധിച്ചു കൊണ്ട് യുപിഎ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന പി ചിദംബരം ആരോപിച്ചു. എന്തിനാണ് ബിജെപി നേതാക്കള്‍ ആര്‍എസ്എസ് കേന്ദ്രങ്ങളിലേക്ക് ഓടുന്നതെന്നും അദ്ദേഹം ചോദിച്ചു. യുപിഎ സര്‍ക്കാരിന്റേത് റിമോട്ട് കണ്‍ട്രോള്‍ ഭരണമാണെന്ന് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് മോദി ആരോപിച്ചിരുന്നു. ഗുജറാത്ത്‌ മുഖ്യമന്ത്രി എന്ന നിലയില്‍ നിന്നും ഇന്ത്യയുടെ മുഖ്യമന്ത്രിയെന്ന നിലയിലേക്കാണ് മോദി മാറിയതെന്നും അമിതമായ കേന്ദ്രീകൃത ഭരണമാണ് മോദിയുടേതെന്നും ചിദംബരം പറഞ്ഞു.

Share on

മറ്റുവാര്‍ത്തകള്‍