UPDATES

പ്രവാസം

കുവൈറ്റില്‍ മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്തുന്നു

ജിസിസിയുടെ തീരുമാനത്തിന്റെ ചുവട് പിടിച്ചാണ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.

                       

കുവൈറ്റില്‍ മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്താനൊരുങ്ങുന്നതായി റിപോര്‍ട്ടുകള്‍. മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്തണമെന്ന ജിസിസിയുടെ തീരുമാനത്തിന്റെ ചുവട് പിടിച്ചാണ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. സൗദിയും, യുഎഇയും കഴിഞ്ഞ വര്‍ഷം വാറ്റ് നടപ്പിലാക്കിയിരുന്നു. കുവൈറ്റില്‍  2021-22 സാമ്പത്തിക വര്‍ഷം മുതല്‍ വാറ്റ് നടപ്പിലാക്കാനാണ് അധികൃതരുടെ ശ്രമം.ആദ്യ ഘട്ടത്തില്‍ പുകയില ഉത്പന്നങ്ങള്‍, സോഫ്റ്റ് ഡ്രിങ്കുകള്‍ എന്നിവയ്ക്കാകും തുടക്കത്തില്‍ നികുതി ഏര്‍പ്പെടുത്തുകയെന്നാണ് വിവരം. രണ്ടായിരത്തി ഇരുപത്തൊന്ന് മുതലാണ് മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്തുമെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.

എന്നാല്‍ നികുതി ഏര്‍പ്പെടുത്തുന്നതിനെതിരെ ശക്തമായ നിലപാടെടുക്കുന്ന പാര്‍ലമെന്റിനെ മറികടന്ന് വാറ്റ് നടപ്പിലാക്കുക ദുഷ്‌ക്കരമാകും.
കൂടുതല്‍ എണ്ണയിതര വരുമാനങ്ങളിലൂടെ സമ്പദ്ഘടനയെ മെച്ചപ്പെടുത്താന്‍ വാറ്റ് ഉള്‍പ്പെടെ യുള്ള കാര്യങ്ങള്‍ അനിവാര്യമാണെന്ന് പാര്‍ലമെന്റിനെ ബോധ്യപ്പെടുത്താനാകും സര്‍ക്കാര്‍ ശ്രമം.

Share on

മറ്റുവാര്‍ത്തകള്‍