UPDATES

വൈറല്‍

ഹോങ്കോങിനെ ചൈനയാക്കി: ബെക്കാമിനോടുള്ള കലിപ്പുമായി ഹോങ്കോങുകാരും ചൈനക്കാരും

ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത വീഡിയോയ്‌ക്കൊപ്പം ഗ്രേറ്റ് 48 അവേര്‍സ് ഇന്‍ ചൈന എന്ന് എഴുതിയതാണ് ഹോങ്കോങിലെ ആരാധകരെ ചൊടിപ്പിച്ചത്.

                       

ഹോങ്കോംഗ് ചൈനീസ് നിയന്ത്രണത്തിലുള്ള സ്വയംഭരണ പ്രദേശമാണെങ്കിലും തങ്ങളെ ചൈനക്കാരായി കാണുന്നത് ഹോങ്കോങുകാരെ സംബന്ധിച്ച് വലിയ കലിപ്പുണ്ടാക്കുന്ന കാര്യമാണ്. ഹോങ്കോങിന് ചൈനയെന്ന്് വിളിച്ച് പുലിവാല് പിടിച്ചിരിക്കുകയാണ് പ്രശസ്ത ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാം. ഫേസ്്ബുക്കില്‍ ഷെയര്‍ ചെയ്ത വീഡിയോയ്‌ക്കൊപ്പം ഗ്രേറ്റ്് 48 അവേര്‍സ് ഇന്‍ ചൈന എന്ന് എഴുതിയതാണ് ഹോങ്കോങിലെ ആരാധകരെ ചൊടിപ്പിച്ചത്.

ഇത് ഹോങ്കല്ല ചൈനയാണ് എന്നും ഞങ്ങളെ സന്ദര്‍ശിച്ചതിന് നന്ദി എന്നും ഒരു കമന്റ്. ഗ്രേറ്റ് 48 അവേര്‍സ് ഇന്‍ ഹോങ്കോങ് എന്നാക്കി വാചകം മാറ്റാനും കമന്റുകളില്‍ ആവശ്യമുയര്‍ന്നു. ഞങ്ങള്‍ക്ക് ഞങ്ങളുടെ ഗവണ്‍മെന്റും കറന്‍സിയും ഫ്ുട്‌ബോള്‍ ടീമുമെല്ലാം ഉണ്ട്് – ആരാധകര്‍ പറഞ്ഞു. ഗ്രേറ്റ് 48 അവേര്‍സ് ഇന്‍ ഷാങ്ഹായ് ആന്‍ഡ് ഹോങ്കോങ് എന്നാക്കി ബെക്കാം ഇത് മാറ്റി. സംഗതി വീണ്ടും സീനായി. ഇത്തവണ ചൈനക്കാരാണ് ബെക്കാമിനെതിരെ രംഗത്തെത്തിയത്. ചൈനീസ് വിരുദ്ധമാണ് ഇതെന്നാണ് അവരുടെ വാദം. ബെക്കാം പെട്ടു എന്ന് പറഞ്ഞാല്‍ മതിയല്ലോ.

ബ്രിട്ടീഷ് നിയന്ത്രണത്തിലായിരുന്ന ഹോങ്കോങ് ദ്വീന് 1997ലാണ് ചൈനയ്ക്ക് കൈമാറിയത്. ചൈനയുടെ ശക്തമായ നിയന്ത്രണമുണ്ടെങ്കിലും ഹോങ്കോങിലെ കാര്യങ്ങള്‍ വേറെ ലെവലാണ്. പഴയ യൂറോപ്യന്‍ ജീവിതത്തിന്റെ സ്വാതന്ത്ര്യങ്ങളാണ് അവര്‍ക്ക് പഥ്യം. സ്വന്തമായി പാര്‍ലമെന്റും ഗവണ്‍മെന്റുമുണ്ട്. ചൈനയോട് ഉട്ടും മതിപ്പില്ല താനും.

വീഡിയോ:

Share on

മറ്റുവാര്‍ത്തകള്‍