UPDATES

ഓട്ടോമൊബൈല്‍

ടാറ്റാ അൾട്രോസ് പരീക്ഷണയോട്ടം; ആകാംക്ഷയോടെ വാഹനപ്രേമികൾ

ഈ വാഹനം ഡീസൽ എഞ്ചിനിൽ മാത്രമായിരിക്കും ആദ്യം എത്തുക എന്നാണ് സൂചന.

                       

വാഹനപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വാഹനമാണ് ടാറ്റയുടെ പ്രീമിയം അർബൻ സെഗ്മെന്റിലുള്ള ഏറ്റവും പുതിയ ഹാച്ച്ബാക്കായ അൾട്രോസ്‌. കഴിഞ്ഞ ദിവസം ഇതിന്റെ പരീക്ഷണയോട്ടത്തിന്റെ ചിത്രം പുറത്തു വന്നിരുന്നു. അതോടെ അൾട്രോസ്‌ വീണ്ടും വാർത്തകളിൽ നിറയുകയാണ്.

ഈ വാഹനം ഡീസൽ എഞ്ചിനിൽ മാത്രമായിരിക്കും ആദ്യം എത്തുക എന്നാണ് സൂചന. ടാറ്റയുടെ കോംപാക്ട് എസ്‌യുവിയായ നെക്സോണിലെ 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനുകളാണ് അള്‍ട്രോസില്‍ ആദ്യം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ റെവോടോര്‍ക് എന്‍ജിനില്‍ മാത്രമാണ് അള്‍ട്രോസ് എത്തുകയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

നെക്‌സോണിന്റെ ഡീസല്‍ മോഡലിന് കരുത്ത് പകരുന്നതും ഇതേ എഞ്ചിന്‍ തന്നെയാണ്. 93 പിഎസ് പവറും 210 എന്‍എം ടോര്‍ക്കും അള്‍ട്രോസിലെ 1.5 ലിറ്റര്‍ എന്‍ജിന്‍ ഉത്പാദിപ്പിക്കും. അതേസമയം, നെക്‌സോണ്‍ 110 പിഎസ് പവറും 260 എന്‍എം ടോര്‍ക്കുമാണ് സൃഷ്‍ടിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമായിരിക്കും അള്‍ട്രോസിലെ ട്രാന്‍സ്‍മിഷന്‍.

2018 ഓട്ടോ എക്സ്പോയിലായിരുന്നു 45 എക്സ് എന്ന കൺസെപറ്റ് മോഡലിന്റെ ആദ്യാവതരണം. ഇതിന് പിന്നീടാണ് അൾട്രോസ് എന്നു പേരു നൽകിയത്. ഈ വർഷം ജൂലായിലൊ ആഗസ്റ്റിലോ വാഹനം വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ബലേനോയും ഐ 20 യും ഹോണ്ട ജാസുമയിരിക്കും അൾട്രോസിന്റെ മുഖ്യ എതിരാളികള്‍.

Read more : ഇന്ത്യ കീഴടക്കാന്‍ ജീപ്പിന്റെ പുതിയ ഓഫ്റോഡ് പതിപ്പ് കോംപസ് ട്രെയ്ല്‍ഹോക്ക് എത്തുന്നു

Share on

മറ്റുവാര്‍ത്തകള്‍