UPDATES

വിദേശം

ചരിത്രം ഒരു ജനതയോട് കാണിച്ച അനീതിയെന്ന് ലൈലാ സൂസന്ന

വംശീയതയുടെ കളങ്കം പേറുമോ സ്വീഡൻ

                       

ഒരു ജനത എങ്ങനെയാണ് ഇത്രയും വേദനയിലൂടെ ജീവിതം തള്ളിനീക്കിയെന്ന കടുത്ത മാനസിക വ്യഥയിലാണ് ലൈലാ സൂസന്ന. സ്വീഡൻ, നോർവേ, ഫിൻലാൻഡ്, റഷ്യ എന്നിവയുൾപ്പെടെ വടക്കൻ യൂറോപ്പിൻ്റെ ചില ഭാഗങ്ങളിൽ നിന്നുള്ള തദ്ദേശീയ ജനതയാണ് സ്വാമി. സ്വീഡനിലെ ഔദ്യോഗിക ദേശീയ ന്യൂനപക്ഷങ്ങളിൽ ഒരാളായി അംഗീകരിക്കപ്പെട്ട സാമി, 3,000 മുതൽ 10,000 വർഷം വരെ പഴക്കമുള്ള, യൂറോപ്യൻ യൂണിയനിലെ ഏക അംഗീകൃത തദ്ദേശീയ ജനത കൂടിയാണ്. ചരിത്രത്തിന്റെ ഏടുകളിൽ നിന്ന് ഈ ജനത അനുഭവിക്കേണ്ടി വന്ന അനീതികളെ അഭിസംബോധന ചെയ്യുന്നതിനും; സമുദായത്തിനു നേരെ നടന്ന ദുരുപയോഗവും വിവേചനവും വെളിച്ചത്തുകൊണ്ടുവരാനായി രൂപീകരിച്ചതാണ് ട്രൂത് കമ്മീഷൻ. Sami people

1960-കൾ വരെ സ്വീഡനിൽ തദ്ദേശീയരായ കുട്ടികൾക്കായി ചർച്ച് നടത്തിയിരുന്ന സ്കൂൾ സമ്പ്രദായമായിരുന്നു “നോമാഡ് സ്കൂൾ”. സ്കൂളിൽ ചേരും വരെ ഏഴ് വയസ്സ് പ്രായമുള്ള ലാർസ് സ്റ്റെൻബെർഗിന് തൻ്റെ വീട് മാത്രമായിരുന്നു പ്രിയപ്പെട്ട സുരക്ഷിതമായ ഇടം. എന്നാൽ ഈ സ്കൂൾ കാലയളവ് ആ കുട്ടിയുടെ ജീവിതത്തെ വല്ലാതെ ബാധിച്ചു. അതി ഭീകരമായി വംശീയ വിദ്വേഷമുണ്ടായിരുന്നെവന്ന് സ്വീഡിഷ് സഭ തന്നെ തുറന്ന് സമ്മതിച്ച ഈ സ്കൂളിൽ നിന്ന് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത പീഡനമായിരുന്നു. വംശീയ വിദ്വേഷത്തിന്റെ വിഷം തീണ്ടേണ്ടിവന്ന അദ്ദേഹത്തിന്റെ മുറിവുകൾ ഇനിയും കരിഞ്ഞിട്ടില്ല. 76-ാം വയസ്സിലാണ്, താൻ നേരിട്ട ദുരനുഭവങ്ങൾ സാമി ട്രൂത് കമ്മീഷനിലൂടെ ലോകത്തിന് മുന്നിൽ പങ്കിടാൻ കഴിഞ്ഞത്. “എനിക്ക് നഷ്ട്ടപെട്ടത് എൻ്റെ ആത്മാഭിമാനമായിരുന്നു. എനിക്ക് ഉറപ്പില്ലായിരുന്നു, എല്ലാറ്റിനുമുപരിയായി, ഞാൻ ഭയപ്പെട്ടു. തെറ്റ് ചെയ്യാൻ ഞാൻ ഭയപ്പെട്ടു, ”സ്റ്റെൻബർഗ് പറഞ്ഞു. “അത് എൻ്റെ ജീവിതകാലം മുഴുവൻ എന്നെ പിന്തുടർന്നു.”


ലോക ഭൂപടത്തിന് മുന്നിൽ മലയാളിക്ക് എന്ത് കാര്യം


ലാർസ് സ്റ്റെൻബെർഗ് സ്വീഡിഷ് ലാപ്‌ലാൻഡിലെ ഒരു ചെറിയ പട്ടണമായ ആർവിഡ്‌സ്‌ജൗറിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന ഒരു റെയിൻഡിയർ ഇടയനാണ്. കഴിഞ്ഞ ഒരു വർഷമായി കമ്മീഷനുമായി തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ച നിരവധി ആളുകളിൽ ഒരാളാണ് അദ്ദേഹവും. തദ്ദേശീയരായ വ്യക്തികളിൽ നിന്ന് അഭിമുഖങ്ങൾ ശേഖരിച്ച് കമ്മീഷൻ ജോലി പൂർത്തിയാക്കുന്നതിന്റെ അവസാനഘട്ടത്തിലാണ്.

ഈ അഭിമുഖങ്ങളിലൂട ലോകത്ത് എവിടെയും രേഖപ്പെടുത്താത്ത വിവരങ്ങളും കൂട്ടാമായി നേരിടനേടി വന്ന ആഘാതങ്ങളും കണ്ടെത്തിയിട്ടുണ്ടെന്ന് സാമി ജനതക്കായുള്ള കമ്മീഷന്റെ കമ്മീഷണർ ലൈലാ സൂസന്നെ വാർസ് പറഞ്ഞു. 2025-ലായിരിക്കും കമ്മീഷൻ അതിൻ്റെ കണ്ടെത്തലുകളും മൂന്ന് വാല്യങ്ങളുള്ള റിപ്പോർട്ടും സ്വീഡിഷ് സർക്കാരിന് സമർപ്പിക്കുക. സാമി ആളുകൾക്കെതിരായ ചരിത്രപരമായ തെറ്റുകൾ ഇന്നത്തെ അവരുടെ ജീവിതത്തെ എങ്ങനെ ബാധിച്ചു എന്നതിന്റെ കൂടി വിവരണമായിരിക്കും റിപ്പോർട്ട്.

“അക്രമം, ദുരുപയോഗം, ബോർഡിംഗ് സ്കൂളുകൾ എന്നിവയെക്കുറിച്ചുള്ള ധാരാളം ചരിത്രങ്ങൾ, കൂടാതെ സാമി ആളുകളെ അവരുടെ വീടുകൾ ഉപേക്ഷിച്ച് പുതിയ പ്രദേശങ്ങളിലേക്ക് മാറേണ്ടിവരുമ്പോൾ അവരുടെ പരമ്പരാഗത മാതൃരാജ്യത്ത് നിന്ന് നിർബന്ധിതമായി നീക്കം ചെയ്യുന്നതിനെക്കുറിച്ചുള്ള ധാരാളം കഥകൾ ഞങ്ങൾ കേട്ടിട്ടുണ്ട്. ശരിക്കും ആഘാതകരവും നാടകീയവുമായ ഒരുപാട് കഥകളുണ്ട്, ”വാർസ്
പറഞ്ഞതായി ഗാർഡിയൻ റിപ്പോർട്ട് ചെയുന്നു. ട്രൂത് കമ്മീഷൻ പ്രവർത്തനമാരംഭിച്ചിട്ട് കാലമേറെയായി. കമ്മീഷൻ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സാമി യുവജന സംഘടനയായ സാമിനുവോറ 2008 ൽ സ്വീഡിഷ് സർക്കാരിന് ആദ്യമായി കത്തെഴുതി. എന്നാൽ ധനസഹായം നൽകണമെന്ന് ആവശ്യപ്പെട്ട് പാർലമെൻ്റ് സാംസ്കാരിക മന്ത്രാലയത്തിന് വീണ്ടും നിവേദനം സമർപ്പിച്ചു. ഒടുവിൽ കമ്മീഷനായി സർക്കാർ പച്ചക്കൊടി കാണിക്കാൻ 2020 വരെ സമയമെടുത്തു.

കമ്മീഷനിനായുള്ള ആശയം കാനഡയിലെ ഒരു കമ്മീഷനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. തദ്ദേശീയ ജനസംഖ്യയുടെ ഭാഷകളും സംസ്കാരവും ഉന്മൂലനം ചെയ്യാൻ ലക്ഷ്യമിട്ടുള്ള, സ്റ്റേറ്റ് സ്പോൺസർ ചെയ്ത റെസിഡൻഷ്യൽ സ്കൂളുകളുടെ ദോഷകരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും അന്വേഷിക്കാനായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്. തദ്ദേശീയ ഭാഷകളെയും സംസ്‌കാരത്തെയും ഇല്ലാതാക്കാൻ ശ്രമിച്ച ഒരു സംവിധാനം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ പരിഹരിക്കാനാണ് കമ്മീഷൻ ലക്ഷ്യമിട്ടത്. 2015-ൽ ആറ് വാല്യങ്ങളുള്ള വിശദമായ റിപ്പോർട്ടുമായി കമ്മീഷൻ തങ്ങളുടെ ജോലി പൂർത്തിയാക്കി. സ്വീഡിഷ് കമ്മീഷൻ ഇതുവരെ അവരുടെ ശുപാർശകൾ വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ ആവശ്യമെങ്കിൽ നഷ്ടപരിഹാരം നിർദ്ദേശിക്കാൻ അവരുടെ മാൻഡേറ്റ് അനുവദിക്കുന്നുവെന്ന് അവർ സൂചിപ്പിച്ചു.

കമ്മീഷൻ അഭിമുഖം നടത്തിയ പല ആളുകളും സാമി ജനതയുടെ ഭൂമിക്ക് മെച്ചപ്പെട്ട സംരക്ഷണത്തിനും ഉപജീവനമാർഗത്തിനും ഉള്ള ആഗ്രഹമാണ് പ്രകടിപ്പിച്ചത്. പല തലത്തിലും തങ്ങൾ നേരിടേണ്ടി വന്ന വിവേചനത്തെ കുറിച്ച് യുവാക്കളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സർക്കാരിൽ നിന്ന് എന്ത് നഷ്ടപരിഹാരമാണ് ആവശ്യപ്പെടേണ്ടത് എന്നതിനെ കുറിച്ച് സ്റ്റെൻബെർഗിന് വ്യക്തതയില്ല, പക്ഷേ കേവലമൊരു ക്ഷമാപണം മതിയാകില്ലെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ട്. Sami people

English summary; The truth commission reports on the extent of trauma experienced by Sweden’s Indigenous Sami people due to racism.

Share on

മറ്റുവാര്‍ത്തകള്‍