UPDATES

ഓട്ടോമൊബൈല്‍

മഹീന്ദ്രയുടെ ഇലക്ട്രിക് ഓട്ടോ കേരളത്തിലെത്തി

1.96 കിലോവാട്ട്-19 എന്‍എം ശേഷിയുള്ള ഇലക്ട്രിക്ക് മോട്ടോര്‍ ഉപയോഗിക്കുന്ന വാഹനത്തിന് ഒറ്റ ചാര്‍ജില്‍ 85 കിലോമിറ്റര്‍ വരെ ഓടാനാവും.

                       

മഹീന്ദയുടെ ഇലക്ട്രിക്ക് ത്രീവീലര്‍ ട്രിയോ കേരളത്തില്‍ എത്തി. ട്രിയോ ശ്രേണിയില്‍ ഉള്‍പ്പെടുന്ന രണ്ട് മോഡലുകളാണ് വിപണിയില്‍ എത്തിയത്. ട്രിയോ, ടിയോ യാരി എന്നീ മോഡലുകളാണ് ഇത്. ഡൈവര്‍ അടക്കം അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഇലക്ട്രിക്ക് റിക്ഷയാണ് ടിയോ യാരി. ലിഥിയം അയോണ്‍ ബാറ്ററി ഉപയോഗിക്കുന്ന ഇലക്ട്രിക്ക് ത്രീവീലറാണ് ട്രിയോ.

1.96 കിലോവാട്ട്-19 എന്‍എം ശേഷിയുള്ള ഇലക്ട്രിക്ക് മോട്ടോര്‍ ഉപയോഗിക്കുന്ന വാഹനത്തിന് ഒറ്റ ചാര്‍ജില്‍ 85 കിലോമിറ്റര്‍ വരെ ഓടാനാവും. മണിക്കുറില്‍24.5 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗം.

3.69 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ രണ്ടര മണിക്കൂര്‍ മതി. ശേഷി കൂടിയ ബാറ്ററിയും ഇലക്ട്രിക് മോട്ടോറുമാണ് ട്രിയോ ഓട്ടോറിക്ഷയ്ക്ക്. ഡ്രൈവര്‍ അടക്കം നാല് പേര്‍ക്ക് ഇതില്‍ യാത്ര ചെയ്യാം. 5.4 കിലോവാട്ട് – 30 എന്‍എം ശേഷിയുള്ള മോട്ടോര്‍ ഉപയോഗിക്കുന്ന ട്രിയോയ്ക്ക് മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗമെടുക്കാനാവും. 7.37 കിലോവാട്ട് ശേഷിയുള്ള ബാറ്ററി ചാര്‍ജ് ചെയ്യാന്‍ വേണ്ടത് മൂന്ന് മണിക്കൂറും 50 മിനിറ്റുമാണ്. പൂര്‍ണ്ണമായി ചാര്‍ജ് ചെയ്ത ബാറ്ററി ഉപയോഗിച്ച് 130 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. കിലോമീറ്ററിന് വെറും 50 പൈസ ചെലവില്‍ ട്രിയോയില്‍ യാത്ര ചെയ്യാം.

Share on

മറ്റുവാര്‍ത്തകള്‍