UPDATES

ഓട്ടോമൊബൈല്‍

യമഹ XSR 155 റെട്രോ മോട്ടോര്‍സൈക്കിള്‍ വിപണി കീഴടക്കാന്‍ എത്തുന്നു

എന്‍ട്രി ലെവല്‍ റെട്രോ ബൈക്കുകള്‍ക്ക് ഏറെ സ്വീകാര്യതയുള്ള ഇന്ത്യന്‍ വിപണിയിലേക്കും XSR 155 യമഹ പരീക്ഷിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. 

                       

വാഹന നിര്‍മാതാക്കളായ യമഹ എന്‍ട്രിലെവല്‍ ശ്രേണിയില്‍ പുതിയ റെട്രോ  മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കാനൊരുങ്ങുന്നു .റിപ്പോര്‍ട്ടുകള്‍ പ്രകാരം XSR 155 എന്ന പേരിലാണ് എന്‍ട്രി ലെവല്‍ റെട്രോ മോട്ടോര്‍സൈക്കില്‍ അവതരിക്കുക.എന്‍ട്രി ലെവല്‍ റെട്രോ ബൈക്കുകള്‍ക്ക് ഏറെ സ്വീകാര്യതയുള്ള ഇന്ത്യന്‍ വിപണിയിലേക്കും XSR 155 യമഹ പരീക്ഷിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

XSR ലൈനപ്പിലേക്കാണ് ഈ മോഡല്‍ എത്തുക.യമഹയുടെ ഏറ്റവും ചെറിയ റെട്രോ സ്റ്റൈല്‍ മോഡല്‍കൂടിയാണിത്.XSR 700, XSR 900 എന്നീ മോഡലുകളാണ് യമഹ XSR ലൈനപ്പില്‍ നേരത്തെയുള്ളത്.R15 V3.0, MT-15 എന്നിവയിലുളള അതേ 155 സിസി ലിക്വിഡ് കൂള്‍ഡ് എന്‍ജിനായിരിക്കും XSR 155 മോഡലിന് കരുത്തേകുക. 19 എച്ച്പി പവറും 14.7 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്സ്.

ഈ വര്‍ഷം അവസാനത്തോടെ ഇന്‍ഡൊനീഷ്യന്‍ വിപണിയിലാണ് XSR 155 ആദ്യമെത്തുക. സ്റ്റാന്റേര്‍ഡായി സ്ലിപ്പര്‍ ക്ലച്ച് സംവിധാനവും XSR 155 മോഡലില്‍ നല്‍കും. രൂപത്തില്‍ വലിയ XSR 700 മോഡലുമായി സാമ്യമുള്ള ഡിസൈനിലായിരിക്കും XSR 155 മോഡലിന്റെ നിര്‍മാണം.

Share on

മറ്റുവാര്‍ത്തകള്‍