UPDATES

ഓട്ടോമൊബൈല്‍

ഡുകാട്ടി മോൺസ്റ്റർ 821 നാളെയെത്തും; വരുന്നത് ട്വിറ്ററിലൂടെ

12 മണിക്ക് ലോഞ്ച് ചടങ്ങുകൾ തുടങ്ങും. 2 മണിക്ക് വില പ്രഖ്യാപിക്കും. ചോദ്യോത്തര പരിപാടി 4 മണിക്കാണ് നടക്കുക.

                       

ഡുകാട്ടി മോൺസ്റ്റർ 821 മോഡൽ മെയ് ഒന്നിന് ഇന്ത്യൻ വിപണിയിലെത്തും. സാധാരണയിൽ നിന്നും വ്യത്യസ്തമായ ഒരു രീതിയാണ് മോൺസ്റ്ററിന്റെ ലോഞ്ചിനായി ഡുകാട്ടി തെരഞ്ഞെടുത്തിരിക്കുന്നത്. ട്വിറ്ററിലൂടെയായിരിക്കും മോൺസ്റ്റർ 821ന്റെ വിപണിപ്രവേശം!

ലോഞ്ചിനു പിന്നാലെ വാഹനത്തിന്റെ വിലയും നാളെ ട്വിറ്റർ പേജിൽ തന്നെ പ്രത്യക്ഷപ്പെടും.

വാഹനത്തെക്കുറിച്ച് ഉപഭോക്താക്കൾക്കും മാധ്യമപ്രവർത്തകര്‍ക്കും ചോദ്യങ്ങൾ ഉന്നയിക്കാനുള്ള അവസരവും ട്വിറ്ററിലൂടെ ഡുകാട്ടി നൽകും. @Ducati_India എന്ന ട്വിറ്റർ ഹാൻഡിലിലാണ് ലോഞ്ച് നടക്കുക. @CanovasSergi എന്ന ട്വിറ്റർഹാന്‍ഡിലിൽ ചോദ്യങ്ങളുന്നയിക്കാൻ സാധിക്കും.

12 മണിക്ക് ലോഞ്ച് ചടങ്ങുകൾ തുടങ്ങും. 2 മണിക്ക് വില പ്രഖ്യാപിക്കും. ചോദ്യോത്തര പരിപാടി 4 മണിക്കാണ് നടക്കുക.

പുതുക്കിയ ഹെഡ്‍ലാമ്പാണ് വാഹനത്തിനുള്ളത്. ഫ്യുവൽ ടാങ്കിന്റെ രൂപകൽപ്പനയിലും മാറ്റം വന്നിരിക്കുന്നു. പിൻഭാഗത്തെ ഡിസൈനിലും മാറ്റങ്ങളുണ്ട്.

സുസുക്കി ജിഎസ്എക്സ്-എസ്750, കാവസാക്കി സെഡ്900, ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ ആർഎസ് എന്നീ മോഡലുകളാണ് ഡുകാട്ടി മോൺസ്റ്റർ 821ന്റെ വിപണിയിലെ എതിരാളികൾ. 821സിസി ശേഷിയുള്ള എൻജിനാണ് വാഹനത്തിലുള്ളത്. ടെസ്റ്റാസ്ട്രെറ്റ വി ട്വിൻ എൻജിനാണ് വാഹനത്തിലുള്ളത്. നാലാം കരിമ്പുകച്ചട്ട പ്രകാരം (ഭാരത് സ്റ്റേജ് 4) നിർമിച്ചിട്ടുള്ള എൻജിനാണിത്. ഒരു 6 സ്പീഡ് ഗിർബോക്സ് ഈ എൻജിനോട് ചേർത്തിരിക്കുന്നു.

Share on

മറ്റുവാര്‍ത്തകള്‍