Continue reading “മാജൂളി ട്രാവല്‍സ് – അശ്വതി സേനന്റെ ക്യാമറ കണ്ണിലൂടെ”

" /> Continue reading “മാജൂളി ട്രാവല്‍സ് – അശ്വതി സേനന്റെ ക്യാമറ കണ്ണിലൂടെ”

"> Continue reading “മാജൂളി ട്രാവല്‍സ് – അശ്വതി സേനന്റെ ക്യാമറ കണ്ണിലൂടെ”

">

UPDATES

ഓഫ് ബീറ്റ്

മാജൂളി ട്രാവല്‍സ് – അശ്വതി സേനന്റെ ക്യാമറ കണ്ണിലൂടെ

                       
യാത്ര കഴിഞ്ഞു വന്നു ഫോട്ടോ ഒക്കെ രസിച്ചു, അടുത്ത യാത്രയ്ക്ക് ഒരുങ്ങുമ്പോഴാണ് ക്യാമറയുടെ കണ്ണിമയ്ക്ക് എന്തോ പിശക് സംഭവിച്ചത് ശ്രദ്ധിച്ചത്. ആശുപത്രിയില്‍ പോയി ടോക്കണ്‍ എടുത്തു രോഗിയെ ഡോക്ടര്‍മാരുടെ അടുത്ത് ഏല്‍പ്പിച്ചിരിക്കുകയാണ്. രോഗം നിര്‍ണയിച്ച് മരുന്ന് കുറിച്ച് കിട്ടുംവരെ ഒരു സമാധാനമില്ല. താങ്ങാനാവാത്ത മെഡിക്കല്‍ ബില്‍ കിട്ടിയാല്‍ എന്ത് ചെയ്യും? അതോ മരണം ആവുമോ വിധിക്കുക?
 
അപ്പോള്‍ പിന്നെ ആ ക്യാമറയുടെ അവസാന കാഴ്ചകള്‍ വെച്ചാവട്ടെ ഈ കോളം തുടങ്ങുന്നത്! മാജുളി എന്ന ബ്രഹ്മപുത്രയുടെ റിവര്‍ ഐലന്‍റില്‍ കണ്ട കാഴ്ചകള്‍…
 

ഒരു മണിക്കൂര്‍ ഫെറിയില്‍ ചായയും കപ്പലണ്ടിയും 
 
ആസ്സാമിലെ ജോര്‍ഹാട്ട് എന്ന സ്ഥലത്ത് നിന്നും 13 കി.മീ. അകലെ നിമാത്തി ഘാട്ടില്‍ നിന്നും ഫെറി എടുത്തു വേണം  എത്താന്‍. കനത്ത മഴ കാരണം എപ്പോഴും വെള്ളപൊക്കം ഭയന്നാണ് അവിടുത്തുകാര്‍ ജീവിക്കുന്നത്. വീടുകള്‍ പത്തടിയിലധികം ഉയരത്തിലാണ് ഉണ്ടാവുക. സ്ഥലം നടന്നു കാണാന്‍ രസമാണ്. സൈക്കിള്‍ വാടകയ്ക്ക് ആവാം. പല നിറത്തിലുള്ള പച്ചകള്‍ക്കിടയില്‍ പലതരം Migratory Birds – നെയും കാണാം. മണ്‍ചട്ടി ഉണ്ടാക്കല്‍, നെയ്ത്ത്, മീന്‍പിടിത്തം, കൃഷി എന്നിവയാണ് അവിടുത്തുകാരുടെ തൊഴില്‍. ഓരോ തവണ വഴി ചോദിക്കുമ്പോഴും ഒരു ചെറു പുഞ്ചിരിയോട് കൂടിയാണ് അവര്‍ മറുപടി പറയുക. നോര്‍ത്ത് ഈസ്റ്റിലെ മനുഷ്യരുടെ, പ്രത്യേകിച്ച് ആണുങ്ങളുടെ പെരുമാറ്റത്തെ കുറിച്ച് ഞാന്‍ കേട്ടിരുന്നു. എം എയ്ക്ക് പഠിക്കുമ്പോഴും മറ്റും. സൗമ്യരാണ് അവര്‍ എന്നായിരുന്നു അത്. പക്ഷെ ആസാമിലെ അനുഭവം അങ്ങനെ ആയിരുന്നില്ല. അവിടുത്തുകാരുടെ കമന്റും ഒക്കെ മലയാളി ചേട്ടന്മാരെ പെട്ടെന്ന് ഓര്‍മിപ്പിച്ചു! നാലു മണിക്കേ നേരം വെളുക്കുന്നത് കൊണ്ട് ഈ നാട്ടില്‍ രാവിലെ വേഗം ഉറക്കം ഉണര്‍ന്ന് പോകും! എപ്പോഴും ചാറ്റല്‍ മഴയും…അവിടുത്തെ ചാറ്റല്‍ മഴയില്‍ ആവുമോ എന്റെ പാവം ക്യാമറ കണ്ണുകള്‍ക്ക് അസുഖം പിടിപെട്ടത്..?
 
സൈക്കിള്‍ കടമെടുത്ത വീട് 
 
 
 
സാങ്ങ് ഘര്‍ എന്നറിയപ്പെടുന്ന ഉയരത്തിലുള്ള വീട് 
 
 
ഗംച്ച എന്ന ചുവന്ന കരയുള്ള അസ്സാംകാരുടെ മുണ്ട് ധരിച്ച ഒരു കര്‍ഷകന്‍ 
 
 

മേഘല ചാദാര്‍ നെയ്യുന്ന സ്ത്രീ. മുണ്ടും നേര്യതും പോലെ തന്നെയാണ് ആ വസ്ത്രവും 
 
 

മീന്‍കറിയും നാരങ്ങയുമാണ് അവിടുത്തെ ഊണിന്റെ പ്രത്യേകത
 
 
 
സത്ര് എന്ന സാംസ്കാരിക കേന്ദ്രങ്ങളില്‍ ഒന്നിന് മുന്നില് കണ്ടത് 
 
 

മുഖ ഭഓന എന്നാ നാടക രൂപത്തിന് ഉപയോഗിക്കുന്ന  മുഖംമൂടികള്‍ക്ക് പ്രസിദ്ധമായ സാമഗുരി സത്ര് 
 
 

സംഗീത നാടക അകാദമി അവാര്‍ഡ്‌ നേടിയ ചന്ദ്ര ഗോസ്വാമി
 
 

. ബ്രഹ്മപുത്രയുടെ തീരത്ത് 
 
 

പലനിറത്തിലുള്ള പച്ച ഇലകള്‍
 
 

മടക്കം 
 
ഇത്തവണത്തെ മഴയില്‍ ആ ഗ്രാമവും നാട്ടുകാരും എന്തായി കാണുമോ ആവോ? ഡോക്ടറുടെ മറുപടിയും കാത്തിരിക്കുമ്പോള്‍ മനസ്സില്‍ അതായിരുന്നു ചിന്ത…  
 

Share on

മറ്റുവാര്‍ത്തകള്‍