UPDATES

വലുപ്പം കുറയുന്ന കടല്‍ മീനുകള്‍

മനുഷ്യനും ഒരു കാരണമെന്ന് ഗവേഷകര്‍

                       

ഭൂമിയിലെ സമുദ്രങ്ങളിലുടനീളം, മത്സ്യ സമ്പത്തിന്റെ എണ്ണവും വലുപ്പവും ദിനം പ്രതി ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് പഠനങ്ങൾ. ഈ പ്രതിഭാസത്തിന് പരിഹാരം കണ്ടുപിടിക്കാനാകാതെ കുഴങ്ങുകയാണ് ശാസ്ത്ര ലോകം . 1960 നും 2020 നും ഇടയിൽ ലോകമെമ്പാടും നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കടലിലെ മത്സ്യ സമ്പത്തിന്റെ നാലിൽ മൂന്ന് ഭാഗത്തിന്റെയു ശരാശരി വലിപ്പം കുറഞ്ഞതായി കണ്ടെത്തുകയായിരുന്നു.

അമിതമായ മത്സ്യബന്ധനവും മനുഷ്യന്റെ അനാസ്ഥമൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവും മത്സ്യങ്ങളുടെ വലുപ്പം കുറയുന്നതിന് കാരണമാകുന്നുണ്ടെന്നാണ് ഗവേഷകരുടെ നിഗമനം. പ്രോട്ടീൻ്റെ പ്രധാന ഉറവിടമായി സമുദ്രവിഭവത്തെ ആശ്രയിച്ചിരിക്കുന്ന 3 ബില്യണിലധികമുള്ള ഭക്ഷ്യ വിതരണത്തെ ഭീഷണി ഉയർത്തുന്നതാണ്.

സമുദ്രത്തിലെ താപനില ഉയരുന്നതിനനുസരിച്ച് മത്സ്യങ്ങളുടെ വലുപ്പം കുറഞ്ഞുവരുന്നതായാണ് ഗവേഷകരുടെ പഠനങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ ഈ പ്രതിഭാസത്തിന് പുറകിലെ കാരണം കൃത്യമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് മസാച്യുസെറ്റ്‌സ് സർവകലാശാലയിലെ ജീവശാസ്ത്രജ്ഞയായ ലിസ കൊമോറോസ്‌കെ പറയുന്നത്.

എങ്കിലും, മത്സ്യങ്ങളുടെ വലുപ്പം കുറയുന്നതിന്റെ ഒരു പ്രധാന കാരണമായി പറയുന്നത് അമിതമായ മത്സ്യബന്ധനവും സമുദ്ര താപ നില ഉയരുന്നതുമാണ്. വിനോദ മത്സ്യത്തൊഴിലാളികളും വാണിജ്യ മത്സ്യത്തൊഴിലാളികളും ഒരു പോലെ മത്സ്യബന്ധന നടുത്തുന്നുണ്ട്. ഓസ്‌ട്രേലിയയിലെ ടാസ്മാനിയ സർവകലാശാലയിലെ മറൈൻ ബയോളജിസ്റ്റായ റിക്ക് സ്റ്റുവർട്ട്-സ്മിത്ത് ലോകമെമ്പാടുമുള്ള പവിഴപ്പുറ്റുകളെ കുറിച്ച് സർവേ നടത്തിയിരുന്നു. സംരക്ഷിത പ്രദേശങ്ങളിൽ അനധികൃത മത്സ്യബന്ധനം നടന്നിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, സംരക്ഷിത പ്രദേശങ്ങളിൽ അനുയോജ്യമായ ആവാസവ്യവസ്ഥയിൽ വലിയ മത്സ്യങ്ങളെ കാണാൻ കഴിയുമെന്നും റിക്ക് സ്റ്റുവർട്ട് പറയുന്നുണ്ട്. ഇതിനു തെളിവായി മസാച്യുസെറ്റ്‌സിൽ മത്സ്യങ്ങളിൽ ഗവേഷണവും നടത്തിയിരുന്നു.

എട്ട് മാസം വരെ ടാങ്കുകളിൽ വളർത്തിയ 400 ബ്രൂക്ക് ട്രൗട്ടുകളിലാണ് (ഒരു ഇനം ശുദ്ധജല മത്സ്യം ) ഗവേഷണം നടത്തിയത്. കുറച്ച് മത്സ്യങ്ങളെ 59 ഡിഗ്രി ഫാരൻഹീറ്റിലും ബാക്കിയുള്ളവയെ 68 ഡിഗ്രി ഫാരൻഹീറ്റിലുമാണ് വളർത്തിയത്. ഗവേഷണത്തിന്റെ അവസാനത്തിൽ, ചൂടുവെള്ളത്തിൽ വളർത്തുന്ന ബ്രൂക്ക് ട്രൗട്ടുകളുടെ വലുപ്പം താരതമ്യേന തണുത്ത വെള്ളത്തിൽ വളർത്തിയവയുടെ പകുതിയിൽ താഴെയാണ്. ഇത് സമുദ്രത്തിലെ താപനില മത്സ്യസമ്പത്തിന്റെ വലുപ്പത്തെ കാര്യമായി ബാധിക്കുന്നതിനു തെളിവാണെന്ന് ഗവേഷകർ കണ്ടെത്തുകയും ചെയ്തു.

fish shrinking climate

മനുഷ്യരെ പോലെ മത്സ്യങ്ങൾക്ക് ശരീര താപനിലയെ നിയന്ത്രിക്കാനുള്ള കഴിവില്ല. അതുകൊണ്ടു തന്നെ സമുദ്ര ജലത്തിലെ ഊഷ്മാവ് ഉയരുമ്പോൾ അവയ്ക്ക് ആവശ്യമായ ഓക്സിജന്റെ അളവും വർദ്ധിക്കുന്നു. കൂടാതെ മത്സ്യങ്ങളുടെ വലുപ്പം കുറയുന്നത് അവയുടെ ആവാസ വ്യവസ്ഥയെ തന്നെ തകർക്കാൻ പോന്നതാണ്. കാരണം ഒരു ജീവി ഇരയാണോ വേട്ടക്കാരനാണോ എന്ന് നിർണ്ണയിക്കുന്നതിൽ വലുപ്പം നിർണായക പങ്ക് വഹിക്കുന്ന ഒന്നാണ്. അതിനാൽ, വലുപ്പവ്യത്യാസങ്ങൾ ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥയിൽ ആഴത്തിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

ഏകദേശം നാലിൽ മൂന്ന് ഭാഗം കടൽ മത്സ്യങ്ങളുടെ വലിപ്പം കുറഞ്ഞുവരുന്നതായി കണ്ടെത്തിയ പരിസ്ഥിതി ശാസ്ത്രജ്ഞനായ ഇനെസ് മാർട്ടിൻസ് പറയുന്നത്, മത്സ്യങ്ങളുടെ ശരാശരി ശരീര വലുപ്പം കുറയുമ്പോഴും ചില ഇനങ്ങൾ സമൃദ്ധമായി വർദ്ധിക്കുന്നത് ആശ്വാസകരമായ വസ്തുതയാണ്. ഇംഗ്ലണ്ടിലെ യോർക്ക് സർവകലാശാലയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനാണ് ഇനെസ് മാർട്ടിൻസ്.

 

content summary : Fish are shrinking around the world climate change

Share on

മറ്റുവാര്‍ത്തകള്‍