UPDATES

സിനിമ

ഒടിയനെന്തുകൊണ്ട് പുലിമുരുകനായില്ല? ലാല്‍ ആരാധകര്‍ പ്രകോപിതരായതെന്തുകൊണ്ട്?

പുലിമുരുകന്റെ മുകളിൽ നിൽക്കുന്ന ഒരു ചിത്രവും പ്രതീക്ഷിച്ചു തിയ്യേറ്ററിൽ എത്തിയ ലാൽ ആരാധകർ പക്ഷെ ഒടിയൻ കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കണം

Avatar

ഗിരീഷ്‌ പി

                       

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ‘ഇരൈവി’ എന്ന ചിത്രത്തിൽ സംവിധായക കഥാപാത്രമായി വേഷമിടുന്ന എസ് ജെ സൂര്യ തന്റെ സിനിമയെ കുറിച്ച് സംസാരിക്കാൻ ആവശ്യപ്പെടുന്ന മാധ്യമ പ്രവർത്തകരോടോ മറ്റോ പറയുന്ന ഒരു സംഭാഷണ ശകലമുണ്ട് “നാമ പേസ കൂടാതു. ‘നമ്മ പടം മട്ടും താൻ പേസണം”. നമ്മുടെ സിനിമ ആണ് സംസാരിക്കേണ്ടത്, നമ്മളല്ല എന്നർത്ഥം. ഒരുപക്ഷെ മലയാളം ഫിലിം ഇൻഡസ്ട്രി ഇപ്പോൾ നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്ന് അണിയറ പ്രവർത്തകരുടെ പരിധി വിട്ട പ്രമോഷൻ രീതികളും, ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ ട്രെയ്‌ലർ വരെയുള്ള സിനിമയുടെ ഓവർ റേറ്റഡ് മാർക്കറ്റിങ്ങ് രീതികളുമാണ്.

പുലിമുരുകൻ എന്ന ചിത്രം നേടിയ സമാനതകളില്ലാത്ത വിജയത്തിന്റെ ആഘോഷ വേളയിലാണ് ‘ഒടിയൻ’ എന്ന ചിത്രത്തെ കുറിച്ച് ആദ്യം കേൾക്കുന്നത്.

പുലിമുരുകൻ എന്ന സിനിമയുടെ വമ്പിച്ച വിജയത്തിന് പിന്നിലെ മേജർ ഫാക്ടർ എന്താണെന്ന് ചോദിച്ചാൽ എന്റെ ഉത്തരം ആ സിനിമയുടെ “മാർക്കറ്റിംഗ് സ്ട്രാറ്റജി ” ആണ്, പ്രിന്റ് മീഡിയ മുതൽ സോഷ്യൽ മീഡിയ വരെ ഏതാണ്ട് സുനാമി വരുന്ന ഇമ്പാക്ട് ഉണ്ടാക്കാൻ ചിത്രത്തിന്റെ റിലീസിന് മുന്നേ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞു

100 കോടി ക്ലബ് എന്ന സ്വപ്നം മലയാളത്തിന് ആദ്യമായി സ്വന്തമായത് പുലിമുരുകനിലൂടെയാണ് . മലയാളം പോലെ താരതമ്യേന ചെറിയ ഇൻഡസ്ട്രിയിൽ നിന്നും ഒരു സിനിമ 100 കോടി ക്ലബിൽ കയറുക മലയാളികളെ സംബന്ധിച്ച് അല്ലെങ്കിൽ സിനിമാവ്യവസായത്തെ സംബന്ധിച്ച് വലിയൊരു നേട്ടം തന്നെയാണ്. ഈ സ്വപ്നനേട്ടം കൈവരിച്ച സിനിമയായി പുലിമുരുകൻ മാറിയതിനു പിന്നിൽ കൃത്യമായ ആസൂത്രണവും വിപണനതന്ത്രങ്ങളും തന്നെയാണ്. മറ്റുള്ളവർ ഒഴിവാക്കിയ അഥവാ മറന്നു മാർക്കറ്റിങ്ങ് തന്ത്രങ്ങൾ തന്ത്രപരമായി ആവിഷ്കരിക്കാൻ സാധിച്ചതു തന്നെയാണ് വിജയത്തിനു കാരണം.

പുലിമുരുകന്റെ പ്രമോഷന് വേണ്ടി മാത്രം ചെലവാക്കിയത് ഒന്നര കോടി രൂപയാണ്. മലയാളസിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് സിനിമയ്ക്കായി ഇത്ര വലിയൊരു പത്രപരസ്യം വരുന്നത്. ഒരു പേജ് മുഴുവൻ പുലിമുരുകൻ. ആ ഒറ്റപേജ് മുഴുവൻ പുലിമുരുകൻ. ആ ഒറ്റപേജ് പരസ്യത്തിൽ ഞെട്ടിയത് കേരളം മുഴുവനാണ്. അതുതന്നെ ആയിരുന്നു ഉദ്ദേശവും. ഇതുകാണുന്നവൻ ഇതെന്ത് സാധനം എന്നു ചിന്തിക്കും. അല്ലെങ്കിൽ മറ്റുള്ളവരോട് പറയും. അവിടെയാണ് ഇത്

സ്വതവേ മനോരമ, മാതൃഭുമിയുമായി തട്ടിച്ചു നോക്കുമ്പോൾ വായനക്കാർ കുറവായ ദേശാഭിമാനിയിൽ വരെ പുലിമുരുകന്റെ പരസ്യം ഒന്നാം പേജിൽ. മുഖ്യമന്ത്രി പിണറായി വിജയൻ ചിത്രം തിയ്യേറ്ററിൽ പോയി കാണുകയും, നല്ല എന്റർടൈനർ ആണെന്ന് അഭിപ്രായം പറയുകയും ചെയ്യുന്നു. ദേശാഭിമാനിക്ക് കൊടുത്ത പരസ്യം എന്തിനു വേണ്ടിയുള്ള ഗെയിം പ്ലാൻ ആയിരുന്നു എന്ന് അരിയാഹാരം കഴിക്കുന്നവർക്ക്‌ മനസ്സിലാകും.

ഇനി സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്ന ഒരു പ്രശസ്തമായ വാചകത്തിലേക്കു ശ്രദ്ധ ക്ഷണിക്കുന്നു. ‘ബിരിയാണി ഉണ്ടെന്ന് പറഞ്ഞിട്ട് കഞ്ഞി വെച്ച് കൊടുത്ത ആളാണ് ഒടിയന്റെ സംവിധായകൻ ശ്രീകുമാർ മേനോൻ’. സംഗതി ശരി ആണോ തെറ്റ് ആണോ എന്ന് ഒറ്റവാക്കിൽ പറയാൻ കഴിയില്ല. എങ്കിലും ഒരു സൂക്ഷ്മ പരിശോധന ആവശ്യമാണ്.

തെറിവിളികള്‍ക്കും അവകാശവാദങ്ങള്‍ക്കും ഇടയില്‍ മോഹന്‍ ലാലിന്റെ ഒടിയന്‍- റിവ്യൂ

പ്രചണ്ഡമായ പ്രചാരണ പരിപാടികളോട് കൂടി തന്നെയാണ് പുലിമുരുകൻ തിയ്യേറ്ററിൽ എത്തുന്നത്. മോഹൻലാൽ എന്ന മലയാള സിനിമ ഇന്ഡസ്ട്രിയിലെ ഏറ്റവും പവർ ഫുൾ ആയ ക്രൗഡ് പുള്ളറുടെ സാന്നിധ്യം മുതൽ മാൻ വേഴ്സസ് ടൈഗർ ഫൈറ്റിന്റെ രംഗങ്ങൾ വരെ രണ്ടര മണിക്കൂർ മോഹൻലാൽ ആരാധകരെയും കുടുംബ പ്രേക്ഷകരെയും ഒരു പോലെ രസിപ്പിക്കാനും, രോമാഞ്ചമണിയിക്കാനും, പോന്ന ഘടകങ്ങൾ മിക്സ് ചെയ്‌ത്‌ കൊണ്ടാണ് സംവിധായകൻ വൈശാഖ് പുലിമുരുകൻ ഒരുക്കിയിരിക്കുന്നത്. ഇത്തരത്തിൽ സിനിമാക്കാരുടെ ഭാഷയിൽ പറഞ്ഞാല്‍ ഷുവർ ബെറ്റ് ആയ ഒരു ചിത്രം ബോക്സ് ഓഫീസ് വിജയം നേടാൻ പ്രമോഷൻ നടത്താൻ കോടികൾ ചിലവഴിക്കുന്നതിൽ യാതൊരു പ്രശ്നവുമില്ല എന്ന് മാത്രമല്ല അത് അനിവാര്യതയുമാണ്.

പുലിമുരുകന് മുന്നേയുള്ള പ്രമോഷൻ പരിപാടികൾ ശ്രദ്ധിച്ചാൽ സംവിധായകൻ വൈശാഖ് എല്ലായിടത്തും നിശ്ശബ്ദനാണ് എന്ന് കാണാൻ കഴിയും, മൂന്നോ നാലോ ഇന്റർവ്യൂ മാത്രമാണ് വൈശാഖ് നൽകിയത്. അതും സംവിധായകൻ എന്ന നിലയിൽ ഒരു അമിത പ്രതീക്ഷയും അയാൾ പ്രേക്ഷകരിലേക്ക് വെച്ച് കെട്ടി തന്നില്ല. ഏഷ്യാനെറ്റിന് നൽകിയ ഒരഭിമുഖത്തിൽ അദ്ദേഹം ഒറ്റ വാക്കിൽ പറഞ്ഞത്. “എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിക്കാൻ പറ്റുന്ന ചിത്രം ആയിരിക്കും.” മറു ഭാഗത്തു പുലിമുരുകന്റെ നിർമാതാവ് ടോമിച്ചൻ മുളക് പാടമാകട്ടെ ബോളിവുഡ് താരങ്ങളെ കൊണ്ട് വരെ തന്റെ സിനിമയെ പ്രമോട് ചെയ്‌ത്‌ ആദ്യ ദിനം തന്നെ പരമാവധി പ്രേക്ഷകരെ തിയ്യേറ്ററിലേക്ക് എത്തിക്കാനുള്ള പതിനെട്ടടവും പയറ്റി.

പുലിമുരുകനിൽ നിന്നും ഒടിയനിലേക്ക് വരുമ്പോൾ വിപണന തന്ത്രത്തിന്റെ മുഴുവൻ കടിഞ്ഞാണും സംവിധായകൻ ശ്രീകുമാർ മേനോന്റെ കയ്യിൽ ആയിരുന്നു. അദ്ദേഹം പക്ഷെ പുതിയ ഒരു രീതി ആണ് പരീക്ഷിച്ചത്. മോഹൻലാൽ എന്ന നടന് ദേശീയ അവാർഡ് കിട്ടും എന്ന് മുതൽ ഇന്ത്യൻ സിനിമ ഒടിയന് മുൻപും ശേഷവും എന്ന തരത്തിൽ ക്ലാസ്സിഫൈ ചെയ്യപ്പെടും എന്ന് വരെ അഭിമുഖങ്ങളിൽ വെച്ച് കാച്ചി. മാത്രമല്ല സിനിമയുടെ ലൈറ്റ്ബോയ് മുതൽ നിർമാതാവ് വരെ ഓരോരുത്തരെയും ശ്രീകുമാർ മേനോൻ സിനിമയുടെ പ്രമോഷൻ ജോലികൾക്കായി ഏൽപ്പിച്ചു.

‘ഡീഗ്രെയ്‌ഡ്‌ ചെയ്ത് ക്ഷീണിച്ചില്ലേ, കുറച്ച് കഞ്ഞി എടുക്കട്ടേ’: വിമർശകർക്ക് മറുപടിയുമായി ആദ്യ ദിന കലക്‌ഷൻ പുറത്ത് വിട്ട് ഒടിയന്റെ അണിയറ പ്രവർത്തകർ

പുലിമുരുകന്റെ മുകളിൽ നിൽക്കുന്ന ഒരു ചിത്രവും പ്രതീക്ഷിച്ചു തിയ്യേറ്ററിൽ എത്തിയ ലാൽ ആരാധകർ പക്ഷെ ഒടിയൻ കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കണം. ആ ഞെട്ടലാണ് തെറികളായും, രോഷ പ്രകടനമായും ശ്രീകുമാർ മേനോന്റെ ഫേസ്ബുക് പേജിൽ നാം കണ്ടത്.

പടത്തിന്റെ ജോണർ എന്താണോ, അതുപോലെ തന്നെ മാർക്കറ്റ് ചെയ്യുക എന്ന സിനിമ മാർക്കറ്റിങ്ങിന്റെ ഒരു ബേസിക് തന്ത്രം ഇത്രയും കാലം പരസ്യ സംവിധാന മേഖലയിൽ പ്രാവീണ്യം തെളിയിച്ച ശ്രീകുമാർ മേനോന് അറിയാതെ പോയി എന്നത് അത്ഭുതകരമാണ്. ഒരു ഉദാഹരണം പറയാം, മോഹൻലാലിന്റെ തന്നെ മറ്റൊരു ഇൻഡസ്ട്രിയൽ ഹിറ്റ് ആയിരുന്നു ‘ദൃശ്യം’. ദൃശ്യം ടീസറും ട്രെയ്‌ലറും അണിയറ പ്രവർത്തകർ പുറത്തു വിടുമ്പോൾ ആ ചിത്രത്തിൽ ഒരു സസ്പെൻസ് ഇലമെന്റു ഉണ്ടെന്നോ അതൊരു ത്രില്ലർ ആണെന്നോ യാതൊരു സൂചനയും നൽകിയിരുന്നില്ല. ഒരുപക്ഷെ ആ ചിത്രത്തിന്റെ ഏറ്റവും വലിയ വിജയവും ഇത് തന്നെ ആണ്. കഞ്ഞി പ്രതീക്ഷിച്ചു പോയവർക്ക് ബിരിയാണി കിട്ടി എന്ന് ചുരുക്കം.

ഇനി ഒടിയനിലേക്കു വന്നാൽ പുലിമുരുകനിൽ നിന്നും വ്യത്യസ്തമായ ഒരു ട്രീറ്റ്മെന്റ് ആണ് ഒടിയന്റെ തിരക്കഥ ആവശ്യപ്പെടുന്നത്. അതിനൊത്ത പ്രമോഷൻ മാത്രമേ ആ ചിത്രം അർഹിക്കുന്നുമുള്ളൂ, പുലിമുരുകന്റെ വിജയാവേശത്തിൽ അതുക്കും മേലെയുള്ള മാർക്കറ്റിങ്ങ് തന്ത്രങ്ങളുമായി മേനോൻ ഇറങ്ങിയപ്പോൾ കയ്യിലുള്ള പ്രൊഡക്ടിന്റെ ക്വാളിറ്റിയിൽ അമിത പരീക്ഷ വെച്ച് പുലർത്തിയിരുന്നിരിക്കണം. അതുകൊണ്ടാണ് കടുത്ത ലാൽ ആരാധകർ വരെ ശ്രീകുമാർ മേനോന്റെ ഫേസ്ബുക് വാളിൽ പറയുന്നത് ബിരിയാണി തരാം എന്ന് പറഞ്ഞിട്ട് കഞ്ഞി വെച്ച് കൊടുത്തു എന്ന്.

ആമുഖത്തിലെ ഇരൈവിയിലെ സംഭാഷണം വളരെ പ്രസക്തമാണ്. നമ്മുടെ സിനിമയെ കുറിച്ച് പ്രേക്ഷകർ സംസാരിക്കട്ടെ , പക്ഷെ ഒരു മത്സര ലോകത്ത് സെല്‍ഫ് പ്രമോഷൻ ഇല്ലാതെ നിലനിൽപ്പില്ല എന്ന യാഥാർഥ്യവും കാണാതിരുന്നു കൂടാ. എല്ലാ സ്ട്രാറ്റജികൾക്കും ചില മാനറിസങ്ങളുണ്ട്, പ്രമോഷൻ ജോലികൾക്കും ചില രീതികളുണ്ട്. പുലിമുരുകനുള്ളത് പുലിമുരുകന്, ഒടിയനുള്ളത് ഒടിയന്.

മറ്റനേകം അന്ധ വിശ്വാസങ്ങളെ പോലെ വൈദ്യുതിയുടെ വരവോടെ അവസാനിച്ച ഒരു ജാതീയ മനോരോഗമായിരുന്നു ‘ഒടിയൻ’ എന്ന മിത്ത്

മറ്റനേകം അന്ധ വിശ്വാസങ്ങളെ പോലെ വൈദ്യുതിയുടെ വരവോടെ അവസാനിച്ച ഒരു ജാതീയ മനോരോഗമായിരുന്നു ‘ഒടിയൻ’ എന്ന മിത്ത്

Share on

മറ്റുവാര്‍ത്തകള്‍