UPDATES

വിപണി/സാമ്പത്തികം

ഏലക്കാ വിലയില്‍ ഇടിവ്‌

700-800 രൂപയ്ക്കാണ് ഇന്നലെ കട്ടപ്പനയില്‍ കച്ചവടക്കാര്‍ക്ക് ഏലക്ക ലഭിച്ചത്.

                       

ഏലക്കാ വില ഇടിയുന്നു. ലേല കേന്ദ്രങ്ങളില്‍ 500 രൂപ വരെയാണ് ഈ മാസം ഇടിഞ്ഞത. കഴിഞ്ഞ മാസം കുമളി കാര്‍ഡമം പ്രോസസിങ് ആന്‍ഡ് മാര്‍ക്കറ്റിങ് കേ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ലേലത്തില്‍ 1600 രൂപ വരെ രേഖപെടുത്തി. കഴിഞ്ഞ ദിവസം വണ്ടര്‍മേടിലെ ലേലത്തിലും 300 രൂപ ഇടിഞ്ഞു. കഴിഞ്ഞ മാസം 14 ന് വണ്ടര്‍മേടില്‍ നടന്ന ഏലക്കാ ലേലത്തില്‍ ശരാരശരി വില 1224 രേഖപെടുത്തിയത് കഴിഞ്ഞ ദിവസം 910 ആയി കുറഞ്ഞു.

ഗ്രീന്‍ഹൗസ് കാര്‍ഡമം മാര്‍ക്കറ്റിങ് ഇന്ത്യയുടെ ലേലത്തില്‍ ഇന്നലത്തെ കൂടിയ വില 1026 രൂപയും ശരാരശരി വില 896 രൂപയുമാണ്. ലേല കേന്ദ്രങ്ങളില്‍ വില ഇടിവ് തുടങ്ങിയതോടെ ചെറുകിട കര്‍ഷകരില്‍ നിന്ന് ഏലക്കാ വാങ്ങുന്ന കച്ചവടക്കാര്‍ അതിലും കുറഞ്ഞ വിലയ്ക്കാണ് ഏലക്കാ വാങ്ങുന്നത്. 700-800 രൂപയ്ക്കാണ് ഇന്നലെ കട്ടപ്പനയില്‍ കച്ചവടക്കാര്‍ക്ക് ഏലക്ക ലഭിച്ചത്.

Share on

മറ്റുവാര്‍ത്തകള്‍