UPDATES

വിപണി/സാമ്പത്തികം

ഫേസ്ബുക്കിന്റെ ക്രിപ്‌റ്റോകറന്‍സി ലിബ്ര ഉടൻ പുറത്തിറക്കും

2009 ല്‍ ആണ് ആദ്യമായി ക്രിപ്‌റ്റോകറന്‍സി പ്രചാരത്തില്‍ വരുന്നത്. വിവര സാങ്കേതികവിദ്യ വഴി വികസിപ്പിച്ചെടുത്ത ഒരു വെര്‍ച്വല്‍ കറന്‍സി ആണിത്. ഡിജിറ്റല്‍ മൈനിങ്ങിലൂടെയാണ് ക്രിപ്‌റ്റോകറന്‍സി ഉണ്ടാക്കുന്നത്.

                       

ഫേസ്ബുക്കിന്റെ ക്രിപ്റ്റോകറന്‍സി ‘ലിബ്ര’ അവതരിപ്പിക്കുന്നു. 2020 ലായിരിക്കും ലിബ്ര എത്തുന്നത്. സ്വന്തമായി ക്രിപ്റ്റോ കറന്‍സി-അധിഷ്ഠിത പണമിടപാട് സംവിധാനം വികസിപ്പിക്കുകയാണ് ഫേസ്ബുക്കിന്റെ ലക്ഷ്യം. വാള്‍സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വന്‍ കോര്‍പറേറ്റുകളുടെ പിന്തുണ ഇതിനകം ലിബ്ര നേടിക്കഴിഞ്ഞു. യുബര്‍, മാസ്റ്റര്‍കാര്‍ഡ്, വിസ, പേ പാല്‍ തുടങ്ങിയവരുടെ കണ്‍സോര്‍ഷ്യവുമായി ഫേസ്ബുക്ക് കരാറിലെത്തിയിട്ടുണ്ട്. 2009 ല്‍ ആണ് ആദ്യമായി ക്രിപ്‌റ്റോകറന്‍സി പ്രചാരത്തില്‍ വരുന്നത്. വിവര സാങ്കേതികവിദ്യ വഴി വികസിപ്പിച്ചെടുത്ത ഒരു വെര്‍ച്വല്‍ കറന്‍സി ആണിത്. ഡിജിറ്റല്‍ മൈനിങ്ങിലൂടെയാണ് ക്രിപ്‌റ്റോകറന്‍സി ഉണ്ടാക്കുന്നത്. ഓണ്‍ലൈന്‍ വഴിയാണ് ക്രിപ്‌റ്റോകറന്‍സിയുടെ വിനിമയം നടത്തുന്നത്. വളരെ പെട്ടെന്ന് മൂല്യം ഉയരുകയും താഴുകയും ചെയുന്നതുകൊണ്ട് ഇതിലെ നിക്ഷേപം വളരെ അപകടകരമാണ്.

ബിറ്റ്കോയിന്‍ ആണ് ക്രിപ്‌റ്റോകറന്‍സിയില്‍ മുന്നിട്ടു നില്‍ക്കുന്നത്. ഇന്ത്യയില്‍ ക്രിപ്‌റ്റോകറന്‍സി വാങ്ങുകയോ വില്‍ക്കുകയോ ചെയ്താല്‍ 10 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന വിധത്തില്‍ പുതിയ നിയമം അണിയറയില്‍ ഒരുങ്ങുകയാണ്. ക്രിപ്‌റ്റോകറന്‍സി നിരോധിക്കാനും ഡിജിറ്റല്‍ കറന്‍സിയെ നിയന്ത്രിക്കാനുമുള്ള ബില്ലാണ് തയ്യാറാക്കുന്നത്. നേരിട്ടോ അല്ലാതെയോ ക്രിപ്‌റ്റോകറന്‍സി ഇടപാട് നടത്തുന്നവര്‍ക്കും ശിക്ഷ ബാധകമാകും. ജാമ്യം ലഭിക്കാത്ത കുറ്റകൃത്യമായാകും ക്രിപ്‌റ്റോകറന്‍സി ഇടപാടിനെ ഇന്ത്യയില്‍ കണക്കാക്കുക.

ഈയിടെ ആഗോള വിപണിയില്‍ ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ കറന്‍സികള്‍ വലിയ ഇടിവ് നേരിട്ടിരുന്നു. എന്നാല്‍ ഫേസ്ബുക്കിന്റെ ഈ മേഖലയിലേക്കുള്ള കടന്നുവരവ്, ക്രിപ്‌റ്റോ കറന്‍സി രംഗത്തെ മാറ്റിമറിക്കുകയാണ്.

Share on

മറ്റുവാര്‍ത്തകള്‍