വിനോദ് ഖന്നയുടെ ഏറ്റവും മികച്ച 10 ചിത്രങ്ങളായി തിരഞ്ഞെടുത്തവയാണ് ഇവിടെ കൊടുക്കുന്നത്.
വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ ആശുപത്രിയില്‍ കഴിയുന്ന നടന്‍ വിനോദ് വിനോദ് ഖന്ന സുഖം പ്രാപിച്ച് തിരിച്ചുവരുന്നത് പ്രതീക്ഷിച്ചിരിക്കുകയാണ് സിനിമാലോകം. ചെറുതും നെഗറ്റീവ് സ്വഭാവങ്ങളുള്ളതുമായുള്ള വേഷങ്ങളിലൂടെയാണ് വിനോദ് ഖന്ന അഭിനയ ജീവിതം തുടങ്ങിയത്. പിന്നീട് കേന്ദ്ര കഥാപാത്രങ്ങളിലേയ്‌ക്കെത്തി. ഏല്ലാ തരം വേഷങ്ങളും വിനോദ് ഖന്നയുടെ കൈകളില്‍ ഭദ്രമായിരുന്നു. വിനോദ് ഖന്നയുടെ ഏറ്റവും മികച്ച 10 ചിത്രങ്ങളായി തിരഞ്ഞെടുത്തവയാണ് ഇവിടെ കൊടുക്കുന്നത്.
1. ദബാംഗ്
സല്‍മാന്‍ ഖാന്റെ അച്ഛന്റെ വേഷം.
2. മേരെ അപ്‌നെ
വിനോദ് ഖന്നയുടെ ക്ലാസിക് ചിത്രമായി കണക്കാക്കുന്ന ഒന്ന്. കവിയും ഗാനരചയിതാവുമായ ഗുല്‍സാര്‍ ആദ്യം സംവിധാനം ചെയ്ത ചിത്രം. ദേശീയ പുരസ്‌കാരം നേടിയ ബംഗാളി ചിത്രം അപഞ്ജന്റെ ഹിന്ദി റീമേക്ക്
3. മുഖാദര്‍ കാ സിക്കന്ദര്‍
അമിതാഭ് ബച്ചനൊപ്പം വിനോദ് ഖന്ന പ്രധാന വേഷത്തിലെത്തിയ ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടി. ഷോലെയ്ക്കും ബോബിയ്ക്കും ശേഷം 10 വര്‍ഷത്തിനിടെ ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു ചിത്രം. അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വിശ്വസ്തനായ അഭിഭാഷകനായാണ് വിനോദ് ഖന്ന രംഗത്തെത്തിയത്.
4. അമര്‍ അക്ബര്‍ ആന്റണി
അമിതാഭ് ബച്ചന്‍, വിനോദ് ഖന്ന, ഋഷി കപൂര്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്.
5. മേരാ ഗാവോം മേരാ ദേശ്
ഒരു കൊള്ളക്കാരനായാണ് വിനോദ് ഖന്ന രംഗത്തെത്തിയത്. കരിയറിന്റെ തുടക്കത്തില്‍ ഇത്തരം നിരവധി വേഷങ്ങള്‍ അദ്ദേഹം ചെയ്തിരുന്നു.
6. ഇംതിഹാന്‍
ടു സര്‍, വിത്ത് ലവ് എന്ന ബ്രിട്ടീഷ് ചിത്രത്തില്‍ നിന്നാണ് ഇംതിഹാന് പ്രചോദനമായത്. ഒരു വിഭാഗം വിദ്യാര്‍ത്ഥികളെ നേരായ വഴിക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്ന അദ്ധ്യാപകനായാണ് വിനോദ് ഖന്ന എത്തിയത്.
7. അചാനക്
ഗുല്‍സാര്‍ സംവിധാനം ചെയ്ത അചാനകില്‍ ഭാര്യയ്ക്ക് സുഹൃത്തുമായി ബന്ധമുണ്ടെന്ന്് തിരിച്ചറിഞ്ഞതിനെ ഇരുവരേയും കൊലപ്പെടുത്തുന്ന സൈനികന്റെ വേഷത്തിലാണ് വിനോദ് ഖന്ന.
8. ദയാവന്‍
പൊലീസ് അച്ഛനെ കൊന്നതിന് പക വീട്ടുന്ന കഥാപാത്രമായാണ് വിനോദ് ഖന്ന രംഗത്ത വന്നത്. മാധുരി ദീക്ഷിതുമായുള്ള വിനോദ് ഖന്നയുടെ ചുംബന രംഗം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഫിറോസ് ഖന്ന, ആദിത്യ പഞ്ചോലി, അമരീഷ് പുരി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചു.
9. ഹേര ഫേരി
അമിതാഭ് ബച്ചനൊപ്പം പ്രധാന കഥാപാത്രം. മികച്ച സഹനടനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരത്തിന് നോമിനേറ്റ് ചെയ്യപ്പെട്ടു.
10. പര്‍വരിഷ്
അമിതാഭ് ബച്ചനും വിനോദ് ഖന്നയും സഹോദര കഥാപാത്രങ്ങള്‍